"ജോൺപോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
| children = 1
}}
== Key ==
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു '''ജോൺപോൾ'''. ജോൺപോൾ പുതുശ്ശേരി എന്നും അറിയപ്പെടുന്നു. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ''[[ചാമരം]]'', ''[[ഓർമക്കായ്]]'', [[യാത്ര (മലയാളചലച്ചിത്രം)|''യാത്ര'']] എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ''[[ഒരു ചെറുപുഞ്ചിരി]]'' എന്ന [[എം.ടി. വാസുദേവൻ നായർ]] സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ [[മാക്ട|മാക്ടയുടേ]] (MACTA) സ്ഥാപക സെക്രട്ടറിയായിരുന്നു ജോൺപോൾ.
 
ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം.
 
== ജീവിതരേഖ ==
അധ്യാപകനായിരുന്ന പുതുശേരി പി.വി. പൗലോസിൻ്റേയും റബേക്കയുടേയും മകനായി 1950 ഒക്ടോബർ 29ന് എറണാകുളം ജില്ലയിൽ ജനിച്ചു. എറണാകുളം സെൻറ് ആൽബർട്ട്സ് സ്കൂൾ, സെൻറ് അഗസ്റ്റീൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവ.സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോൺ പോൾ എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി പഠനം പൂർത്തിയാക്കിയ ശേഷം കാനറ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പതിനൊന്ന് വർഷം ബാങ്ക് ജീവനക്കാരനായിരുന്ന ജോൺ പോൾ സിനിമയിലെ തിരക്കുകളെ തുടർന്ന് ജോലി രാജിവയ്ക്കുകയായിരുന്നു.
"https://ml.wikipedia.org/wiki/ജോൺപോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്