"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
ശിവപുരാണപ്രകാരം ശിവപത്നി ശ്രീപാർവതിയുടെ താമസിക രൂപമാണ് കാളി. [[ദക്ഷൻ|ദക്ഷന്റെ]] യാഗത്തിൽ അപമാനം കൊണ്ട് സതി ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും വീരഭദ്രനോടൊപ്പം ഭദ്രകാളി അവതരിച്ചു. ദക്ഷവധത്തിന് വീരഭദ്രനെ സഹായിച്ച ഭദ്രകാളി ദക്ഷന്റെ യജ്ഞശാല തകർത്തെറിഞ്ഞു.
 
ഭാഗവതത്തിൽ മഹാവിഷ്ണുവിനെ മുൻനിർത്തി മധുകൈടഭന്മാരെ വധിക്കുവാൻ വേണ്ടിയാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. ദേവി മാഹാത്മ്യത്തിൽ ശുംഭനിശുംഭ യുദ്ധവേളയിൽ ചണ്ഡികാദേവിക്ക് തുണയേകുവാൻ പരാശക്തി എടുത്ത രൗദ്രഭാവമാണ് മഹാകാളി. ദേവിയുടെദുർഗയുടെ പുരികക്കൊടിയിൽ നിന്നുമാണ് അവതാരം. ഈ കാളി ചണ്ടമുണ്ടന്മാരെ വധിച്ചതിനാൽ ചാമുണ്ഡി എന്നറിയപ്പെട്ടു. പിന്നീട് [[രക്തബീജൻ|രക്തബീജനെ]] വധിക്കാൻ ചണ്ഡികയെ സഹായിക്കുകയും ചെയ്തു. അതിനാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. കർണാടകയിൽ ആരാധിക്കപ്പെടുന്ന കാളി ഈ ചാമുണ്ഡേശ്വരിയാണ്.
 
മാർക്കണ്ഡേയ പുരാണത്തിലെ ഭദ്രോൽപ്പത്തി പ്രകരണത്തിൽ ശിവപുത്രി എന്നൊരു [[ഭദ്രകാളി]] സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയായി അവതരിച്ച ഭദ്രകാളിയാണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളവാഹനയാണ് ഭഗവതി. ഇതാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ഭദ്രകാളി. ഇത് സപ്തമാതാക്കളിൽ പെടുന്ന ഭഗവതിയാണ്.
വരി 45:
ദേവീമാഹാത്മ്യപ്രകാരം പരാശക്തിയായ മഹാലക്ഷ്മിയിൽ നിന്നാണ് മഹാകാളി അവതരിക്കുന്നത്.
 
സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ. ശിവനർത്തകി എന്നൊരു പേരിലും ഭഗവതി അറിയപ്പെടുന്നുണ്ട്.
 
നരസിംഹമൂർത്തിയുടെ കോപത്തെ തടുക്കാൻതടുത്ത് അദ്ദേഹത്തെ ശാന്തനാക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുംഅഗ്നിയായി സിംഹമുഖത്തോടെ കാളിമഹാകാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി (നാരസിംഹികനരസിംഹി). കടുത്ത ദോഷങ്ങളെയും ഈ ഭഗവതി തടയുംതടയുമെന്നും എന്നാണ്ഭക്തരെ നേർ വഴിയിലേക്ക് തിരിച്ചു വിടുമെന്നുമാണ് വിശ്വാസം. ഇത്അതീവ ശക്തിയേറിയ ഈ ഭഗവതി ശക്തി ഉപാസകന്മാരുടെ ഒരു പ്രധാന ആരാധനാ മൂർത്തിയാണ്. സപ്തമതാക്കളിലും ചിലപ്പോൾ ഈ ഭഗവതിയെ ഉൾപ്പെടുത്താറുണ്ട്.
 
ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത, ബഗ്ളാമുഖി തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു. താരയുടെ നാമം സ്മരിക്കുന്നവരെ പ്രകൃതി ദുരന്തങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് വിശ്വാസം.
 
ജ്വരൻ എന്ന കഴുതയെ വാഹനമാക്കിയ കാലരാത്രി, ഭക്തരെ മഹാമാരികളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നവൾ ആണെന്നാണ് വിശ്വാസം. നവരാത്രിയുടെ ഏഴാം നാൾ കാലരാത്രിക്കാണ് പ്രാധാന്യം. അതിനാൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമാണ്. ചിലയിടങ്ങളിൽ രോഗനാശകരമായ അമൃതകലശവും വേപ്പിലമാലയും മഞ്ഞൾപ്പൊടിയും ധരിച്ച കാളീരൂപങ്ങൾ കാണാം. ഭദ്രകാളിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ ഭക്തർ മഞ്ഞളും കുരുമുളകും തവിടും അഭിഷേകം നടത്തുന്നത് രോഗനാശം ഉദ്ദേശിച്ചാണത്രെ.
 
ഭക്തർക്ക് ഐശ്വര്യങ്ങളും സമ്പത്തുംഐശ്വര്യങ്ങൾ പ്രദാനം ചെയ്യാൻ ഭഗവതി സ്വീകരിച്ച സൗമ്യസുന്ദരമായ രാജസരൂപമാണ് സുമുഖീകാളി. മഹാലക്ഷ്മിക്ക് സമമാണ് ഈ ഭഗവതി. കുട്ടികളോട് ഏറെ വാത്സല്യമുള്ള കാളിയെ ബാലഭദ്ര എന്നും അറിയപ്പെട്ടു. ഇത് ഒരു കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഉള്ള സാത്വികയായ ഭഗവതിയാണ്. ബാലാരിഷ്ടതകൾ മാറുവാനാണ് ബലഭദ്രയെ ആരാധിക്കുന്നതെന്നു ഐതീഹ്യം. ദാരിക വധത്തിന് ശേഷം അങ്കക്കലിയടങ്ങാതെ കൈലാസത്തിലേക്ക് പുറപ്പെട്ട ഭദ്രകാളിയെ ശാന്തയാക്കാൻ ശിവന്റെ ഉപദേശപ്രകാരം ഗണപതിയും നന്ദികേശനും രണ്ടു കൊച്ചു കുട്ടികളുടെ രൂപത്തിൽ വഴിയിൽ കിടന്നു. കുട്ടികളെ കണ്ട കാളി ശാന്ത ആകുകയും അവരെ എടുത്തു ലാളിക്കുകയും ചെയ്തു എന്നാണ് കഥപുരാണകഥ. കൈലാസത്തിലെത്തിയ ഭദ്രകാളിയോട് മനുഷ്യരുടെ നന്മക്കായി ഭൂലോകത്തിൽ ഭഗവതിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന്വസിക്കണമെന്ന് മഹാദേവൻ അപേക്ഷിച്ചു. അപ്പോൾ എന്റെ നാമം ജപിക്കുന്നിടത്ത് എന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും കലിയുഗത്തിൽ മനുഷ്യരുടെ ആധിവ്യാധികൾ പരിഹരിക്കുമെന്നും ഭഗവതി അരുളിചെയ്തു ഭൂമിയിലേക്ക് പുറപ്പെട്ടു എന്നാണ് ഐതീഹ്യം.
 
കർണാടകയിൽ ചാമുണ്ടാദേവി, തമിഴ്നാട്ടിൽ മാരിയമ്മൻ, മലയാള ഭഗവതി, മലബാറിൽ ശ്രീകുരുംബ, ബംഗാളിൽ ഭവതാരിണി, ദക്ഷിണകാളി, അസാമിൽ കാമാഖ്യ, ഭൈരവി, രക്തേശ്വരി, രുധിരമാല, ചൊവ്വാ ഭഗവതി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, ശീതളാദേവി, കരിനീലി തുടങ്ങിയവ ഭദ്രാഭഗവതിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്.
 
കടുംപായസം , രക്തപുഷ്പ്പാഞ്ജലി, പൂവൻകോഴിയെ പറത്തൽ, കോഴി നടക്ക് വെക്കൽ, മഞ്ഞൾ കുരുമുളക് ചെമ്പട്ട് എന്നിവ സമർപ്പിക്കൽ, തവിട് അഭിഷേകം, ചെമ്പരത്തിമാല, തെച്ചിപ്പൂമാല, വേപ്പിലമാല, വാളും ചിലമ്പും സമർപ്പിക്കൽ, ഗുരുതിപൂജഗുരുസിപൂജ, പൊങ്കാല എന്നിവയൊക്കെ ഈ ഭഗവതിയുടെ ഇഷ്ട വഴിപാടുകളാണ്. മുടിയേറ്റ്, പറണേറ്റ്, കെട്ടുകാഴ്ച, കളമെഴുത്തും പാട്ടും, തോറ്റം പാട്ട്, മാലപ്പുറം പാട്ട്, തെയ്യം തുടങ്ങിയ കേരളീയ അനുഷ്ഠാനങ്ങൾ ഭദ്രകാളിയുടെ അവതാരകഥകളുമായി ബന്ധപ്പെടുത്തി കാണാറുണ്ട്.
 
ശ്രീരാമകൃഷ്ണ പരമഹംസർ കാളിയെ ജഗദംബയായി ആണ്‌ ആരാധിച്ചിരുന്നത്. അദ്ദേഹത്തിന് ഭഗവതിയുമായി സംസാരിക്കാൻ സാധിച്ചിരുന്നു എന്ന് ഐതീഹ്യമുണ്ട്. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന കാളി ഭവതാരിണി എന്നറിയപ്പെട്ടു. വിഡ്ഢിയായ ഒരുവനെ മഹാകവിയായ കാളിദാസൻ ആക്കിത്തീർത്തതും കാളീദേവിയുടെ അനുഗ്രഹം കൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു. വികട കവിയായ തെന്നാലി രാമനും ആ കഴിവ് സിദ്ധിക്കപ്പെട്ടതു ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണത്രേ. അതുകൊണ്ട് വാഗീശ്വരിയായ സരസ്വതിക്ക് തുല്യയായി ശ്രീഭദ്രയെ സങ്കൽപ്പിക്കാറുണ്ട്. വിക്രമാദിത്യ കഥകളിലും ഭദ്രകാളീ സാന്നിധ്യം കാണാം.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്