"രണ്ടാം വത്തിക്കാൻ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8.1
(ചെ.) Original picture
വരി 6:
 
== പശ്ചാത്തലം ==
[[പ്രമാണം: Second Vatican Council by Lothar Wolleh 005 – unframed.jpg|thumb|right|240px|Foto: [[Lothar Wolleh]]]]
ഒരു നൂറ്റാണ്ടു മുൻപ് (1869-70) നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസിനും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ദൈവശാസ്ത്രത്തിലെ ആധുനികവാദത്തിനെതിരായി പത്താം പീയൂസ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ സഭ സ്വീകരിച്ച നിലപാടിനും ശേഷം ഒരു തരം നവ-സ്കോളാസ്റ്റിസിസവും ബൈബിളിന്റെ അക്ഷരാർത്ഥവ്യാഖ്യാനവും കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാടുകളായി കരുതപ്പെട്ടിരുന്നു. എന്നാൽ, 1950-കളിലുടനീളം കത്തോലിക്കാ ചിന്തകന്മാരിൽ പലരും ഈ യാഥാസ്ഥിതികതയിൽ നിന്ന് വ്യതിചലിക്കാൻ തുടങ്ങിയിരുന്നു. കാൾ റാനർ, മൈക്കൾ ഹെർബർട്ട്, കോർട്ട്നി മുറേ തുടങ്ങിയ ദൈവശസ്ത്രജ്ഞന്മാരിൽ ഈ വ്യതിചലനം പ്രകടമായി. ക്രിസ്തീയ ചിന്തയെ ആധുനികജീവിതത്തിലെ മനുഷ്യാനുഭവവുമായി അനുരഞ്ജിപ്പിക്കാൻ അവർ ആഗ്രഹിച്ചു. യ്വെസ് കോങ്കാർ, പിന്നീട് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയായിത്തീർന്ന ജോസഫ് രാറ്റ്സിഞ്ഞർ, ഹെൻറി ലൂബാക്ക് തുടങ്ങിയവരും ഈ മാറ്റത്തെ പ്രതിനിധാനം ചെയ്തു.
 
"https://ml.wikipedia.org/wiki/രണ്ടാം_വത്തിക്കാൻ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്