സമുദ്രനിരപ്പിൽ നിന്നും 3500 അടിയിൽ അധികം ഉയരത്തിൽ മലമുകളിൽ [[സ്ത്രീ]]കൾ [[പൊങ്കാല]] അർപ്പിക്കുന്ന ഏക ദേവീസ്ഥാനമാണ്ഭഗവതിസ്ഥാനമാണ് [[തിരുവനന്തപുരം]] ജില്ലയിലെ [[വെള്ളറട]]ക്കു സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന '''കാളിമല'''.<ref>
https://www.keralatourism.org/routes-locations/kalimala/id/5192</ref> [[സഹ്യപർവത]] മുകളിൽ സ്ഥിതിചെയ്യുന്ന '''കാളിമല''' ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്. പരാശക്തിയുടെ രൗദ്രരൂപമായ [[ഭദ്രകാളി]]യാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. എന്നാൽഅതോടൊപ്പം ഒരു ശാസ്താധർമ്മശാസ്താ ക്ഷേത്രവും ഇവിടെ ഉണ്ട്. ശിവനും, [[ഗണപതി]]യും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ, നവരാത്രി വിജയദശമി ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ദേവീശക്തി സങ്കൽപ്പം അതാണ് കാളിമല. .ഇവിടെ സ്ഥിതിചെയ്യുന്ന ദേവീഭഗവതി ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.<ref>https://haindavakeralam.com/kalimala-pilgrimage-symbol-hk16686</ref>