"സെപ്റ്റംബർ 11ലെ ഭീകരാക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
}}
'''സെപ്റ്റംബർ 11ലെ ഭീകരാക്രമണം''' - [[യു.എസ്‌.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ [[2001]] [[സെപ്റ്റംബർ 11]]ന്‌ നടത്തിയ [[ചാവേർ]] ആക്രമണം.റാഞ്ചിയെടുത്ത [[വിമാനം|യാത്രാവിമാനങ്ങൾ]] ഉപയോഗിച്ച്‌ അമേരിക്കയിലെ [[ന്യൂ യോർക്ക് നഗരം, ന്യൂ യോർക്ക്|ന്യൂയോർക്ക്‌ നഗരത്തിലുള്ള]] [[ലോകവ്യാപാരകേന്ദ്രം]], [[വിർജീനിയ|വിർജീനിയയിൽ]] ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.<br />
ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ [[അൽഖയ്ദ|അൽഖയ്ദയിലെ]] 19 അംഗങ്ങൾ നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക്‌ സിറ്റിയിലെ ''മാൻഹട്ടനിൽ'' ഉളള ''ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌'' ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള [[പെന്റഗൺ]] ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് [[പെൻസിൽവാനിയ|പെൻസിൽവാനിയായിലെ]] സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം [[വൈറ്റ്‌ഹൌസ്‌]] ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നുനീങ്ങിയതെന്നു കരുതുന്നു. .
 
== ഭീകരാക്രമണം നടന്നവിധം ==
"https://ml.wikipedia.org/wiki/സെപ്റ്റംബർ_11ലെ_ഭീകരാക്രമണം" എന്ന താളിൽനിന്ന് ശേഖരിച്ചത്