"അക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
==അക്ഷരവും വർണ്ണവും==
 
നവീനഭാഷാശാസ്ത്രപ്രകാരം ധ്വനി അല്ലെങ്കിൽ [[സ്വനം]] ([[Phone (phonetics)|phone]]), [[വർണ്ണം (ഭാഷ)|വർണ്ണം]]/[[സ്വനിമം]] ([[phoneme]]), ധ്വനിഭേദം/ഉപസ്വനം ([[allophone]]), അക്ഷരം ([[syllable]]) എന്നിവയാണു് ഭാഷണശബ്ദമൂലകങ്ങൾ. ഏറ്റവും ചെറിയ ഭാഷായൂണിറ്റ് ധ്വനി, അർത്ഥഭേദമുണ്ടാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റ് വർണ്ണം, ഉച്ചാരണക്ഷമമായ ഏറ്റവും ചെറിയ ഭാഷായൂണിറ്റ് അക്ഷരം, സ്ഥാനഭേദമനുസരിച്ച് വർണ്ണത്തിനുണ്ടാകുന്ന ധ്വനിവ്യത്യാസങ്ങൾ ഉപസ്വനങ്ങൾ എന്നിങ്ങനെയാണു് ഈ ഘടകങ്ങളെ തിരിച്ചറിയുന്നതു്. ഇതനുസരിച്ച് സ്വരം തനിയെയോ വ്യഞ്ജനവും സ്വരവും ഒത്തു ചേർന്നോ ആണ് അക്ഷരമുണ്ടാകുന്നത്. മൂലതത്ത്വമായ [[വർണ്ണം (അക്ഷരം)|വർണ്ണം]] അല്ല, പല വർണങ്ങൾ കലർന്ന് ഉണ്ടാകുന്ന അക്ഷരമാണ് നാം എഴുതുന്നത്. ക്, അ എന്ന രണ്ടു വർണം ചേർന്നുണ്ടായതാണ് 'ക' എന്ന അക്ഷരം. അതുപോലെ സ്, ത്, ര്, ഈ എന്ന നാലു വർണങ്ങൾ ചേരുമ്പോൾ 'സ്ത്രീ' എന്ന അക്ഷരം ലഭിക്കുന്നു. ഈ യുക്തിപ്രകാരം ഉച്ചാരണസൌകര്യം പ്രമാണിച്ച് വർണങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരങ്ങൾക്ക് അടയാളമായി ലിപികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു<ref name="kparr">{{MasterRef-KPARR1917(DSZ)1996}}</ref>.
 
==മലയാളം അക്ഷരമാല==
"https://ml.wikipedia.org/wiki/അക്ഷരം" എന്ന താളിൽനിന്ന് ശേഖരിച്ചത്