"ഘടോൽകചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11:
കുരുക്ഷേത്ര യുദ്ധത്തിൻ്റെ പതിനാലാം ദിവസം ജയദ്രഥന്റെ മരണശേഷം, സൂര്യാസ്തമയം കഴിഞ്ഞ് യുദ്ധം തുടർന്നപ്പോൾ, ഘടോൽകച്ചൻ രാത്രിയിൽ അവന്റെ ശക്തികൾ ഏറ്റവും ഫലപ്രദമായിരുന്നു, കാരണം അസുരന്മാർക്ക് പരിധിയില്ലാത്ത വലിയ ശക്തിയും ധൈര്യവും ഉണ്ടായിരുന്നു. ഘടോൽകചൻ പൂർണ്ണ ശക്തിയോടെ കൗരവരെ ആക്രമിച്ചു.
 
ഒടുവിൽ കർണ്ണനും ഘടോത്കചനും തമ്മിൽ യുദ്ധം നടന്നു. ഭീമാകാരമായ അസുരനെതിരെയുള്ള തന്റെ ശ്രമങ്ങൾ നിഷ്ഫലമാകുന്നത് കണ്ടപ്പോൾ, കർണ്ണൻ തൻ്റെ പ്രധാന ആയുധങ്ങൾ പ്രയോഗിച്ചു കൊണ്ട് ഘടോൽകചനുമായി ഏറ്റുമുട്ടി, ഒരു വിധേനയും ഘടോൽകചനെ കൊല്ലുന്നതിൽ പരാജയപ്പെട്ട കർണ്ണൻ അവസാന ആശ്രയമായ വേൽ പുറത്തെടുത്തു. ഈ ശക്തമായ വേൽ ഇന്ദ്രൻ തന്റെ കവച കുണ്ഡലങ്ങൾക്ക് പകരമായി അദ്ദേഹത്തിന് നൽകിയതാണ്, ഇത് ആരുടെ നേരെ എറിയപ്പെടുന്നുവോ ആ വ്യക്തി കൊല്ലുമെന്ന് ഉറപ്പായിരുന്നു, അർജ്ജുനനെ കൊല്ലാൻ കർണ്ണൻ കരുതിവച്ചിരിക്കുകയായിരുന്നു. കർണ്ണൻ ഘടോൽക‌ചനുനേരേ അത് ഉപയോഗിക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ശക്തമായ വേൽ തൻറെ മാറിൽ പ്രവേശിച്ചു എന്നറിഞ്ഞ നിമിഷം, പാണ്ഡവരെ രക്ഷിക്കാനുള്ള അവസാന ശ്രമം എന്നനിലയിൽ ഘടോൽകചൻ തൻറെ ശരീരം പർവതാകാരമാക്കി. ആകാശത്തു നിന്നു ഭുമിയിൽ പതിച്ച ഭീമപുത്രൻ്റെ ശരീരം ദുര്യോധനൻറെ ഒരു അക്ഷൌഹിണി സൈന്യത്തെ ഞെരിച്ചു കൊന്നു. മരണം മാടി വിളിച്ചപ്പോഴും പാണ്ഡവർക്കു വേണ്ടി പോരാടിയ കരുത്തനായ ഘടോൽകചനെ വധിച്ച ശേഷം വേൽ അന്തരീക്ഷത്തിൽ ലയിച്ചു.
{{മഹാഭാരതം}}
{{Hinduism-stub}}
"https://ml.wikipedia.org/wiki/ഘടോൽകചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്