"പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 17:
എന്നാൽ ബൌദ്ധ, ജൈന ആരാധനാലയങ്ങൾ ഇന്നും അറിയപ്പെടുന്നത് ‘ക്ഷേത്രങ്ങൾ’ എന്നാണ്. മാത്രമല്ല തദ്ദേശ ജനതയുമായി യാതൊരു ബന്ധവുമില്ലാത്ത യഹൂദരും തങ്ങളുടെ ആരാധനാലയത്തെ പള്ളി എന്നാണ് മലയാളത്തിൽ വിളിക്കുന്നത്. അതുകൊണ്ട് ബൌദ്ധപാരമ്പര്യത്തിൽപ്പെട്ടവർ ക്രൈസ്തവ, ഇസ്ലാം മതങ്ങളെ ആശ്ലേഷിച്ചുവെന്നും അതുകൊണ്ട് പള്ളി എന്ന നാമം പ്രസ്തുത ആരാധനാലയങ്ങൾക്ക് വന്നുവെന്നും ഉള്ള വാദത്തിന് നിലനിൽപ്പില്ലാതെയാകുന്നു. ബൌദ്ധ, ജൈന വിശ്വാസത്തിൽ തുടർന്നവർ തങ്ങളുടെ ആരാധനാലയങ്ങളെ ക്ഷേത്രങ്ങൾ എന്നു വിളിക്കുകയും പ്രസ്തുത പാരമ്പര്യം ഉപേക്ഷിച്ചവർ തങ്ങളുടെ ആരാധനാലയങ്ങൾക്ക് പഴയ പേരുതന്നെ ഉപയോഗിക്കുകയും ചെയ്തു എന്ന് കരുതുന്നത് വിഡ്ഢിത്തം ആണെന്നാണ് ബൌദ്ധ വാദത്തെ എതിർക്കുന്നവരുടെ അഭിപ്രായം. കേരളത്തിലെ തദ്ദേശീയ ക്രൈസ്തവരായ സുറിയാനി ക്രിസ്ത്യാനികൾ തങ്ങളുടെ ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.{{തെളിവ്}}
 
അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെ ‘ദൈവം പള്ളികൊള്ളുന്ന’ (ദൈവം വസിക്കുന്ന) സ്ഥലമായാണ് കണക്കാക്കിയിരുന്നത്. ദേവാലയവും ദൈവാലയവും തമ്മിലുള്ള വ്യത്യാസം ഓർമിക്കുക. ഈ സെമിറ്റിക് പാരമ്പര്യത്തിൽ നിന്നാണ് പള്ളി എന്ന പദം ഉത്ഭവിച്ചത് എന്നു കരുതുന്നതായിരിക്കും ഉചിതം എന്ന ഇക്കൂട്ടരുടെ അഭിപ്രായത്തിനാണ് കൂടുതൽ വിശ്വാസ്യത.
 
എന്നാൽ ബുദ്ധമതക്കാരുടെ വിഹാരത്തെ പാലി ഭാഷയിൽ "ഹള്ളി" എന്നു പറയുന്നു.ഇംഗ്ലീഷിലെ ഹാൾ എന്ന പദമുണ്ടായത്‌ പാലിയിൽ നിന്നാണ്‌{{തെളിവ്}}. പഴയ മലയാളത്തിൽ "ഹ" എന്ന് ആക്ഷരം ഇല്ലായിരുന്നതിനാൽ "പ" ഉപയോഗിച്ചു പള്ളി എന്നാക്കി. ബൗദ്ധരുടെ യോഗം നടക്കുന്ന ഹാളിനെയാണ്‌ ആദ്യം പള്ളി എന്നു വിളിച്ചിരുന്നത്‌. ഇന്നത്‌ ഹിന്ദുക്കളല്ലാത്തവരുടെ ആരാധനാസ്ഥലത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്നു. ക്രിസ്ത്യൻ-മുസ്ലിം പള്ളികൾ ഉദാഹരണം. "പള്ളീക്കൂട"ത്തിലുള്ള പള്ളിയും ഹള്ളിയിൽ നിന്നുണ്ടായതാണ്‌. കേരളത്തിൽ പാഠശാലകൾ സ്ഥാപിച്ചത്‌ ബുദ്ധഭിക്ഷുക്കളായിരുന്നു. പലസ്ഥലനാമങ്ങളിലും പള്ളി ഉണ്ട്‌.കാഞ്ഞൊരപ്പള്ളി,കരുനാഗപ്പള്ളി, തോട്ടപ്പള്ളി, പള്ളിക്കൽ, പള്ളിക്കത്തോട്, പള്ളിപ്പാട് തുടങ്ങിയവ ഉദാഹരണം.
 
== പള്ളിക്കൂടം ==
"https://ml.wikipedia.org/wiki/പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്