"പ്രഫുല്ല ചന്ദ്ര റായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:प्रफुल्ल चन्द्र रॉय
വരി 7:
 
പ്രഫുല്ല ചന്ദ്രയുടെ പിതാവായിരുന്ന ഹരീഷ് ചന്ദ്ര ഒരു ഭൂവുടമയായിരുന്നു. തനിക്ക് ഒന്‍പത് വയസ്സാകുന്നത് വരെ പ്രഫുല്ല ചന്ദ്ര പഠിച്ചത് അവിടെത്തന്നെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം [[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലേക്ക്]] കുടിയേറി. അവിടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഹേര്‍ സ്കൂളിലായിരുന്നു. ഈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് ശക്തമായ ഒരു അതിസാരം പിടിപെടുകയും പിന്നീടുള്ള ജീവിതത്തെ അത് ബാധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ആല്‍ബര്‍ട്ട് സ്കൂളിലാണ് പഠിച്ചത്.
1879-ല്‍ അദ്ദേഹം കല്‍ക്കട്ട സര്‍വ്വകലാശാലയുടെ പ്രവേശനപ്പരീക്ഷവിജയിച്ച് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍(വിദ്യാസാഗര്‍ കോളജ്) പ്രവേശനം നേടി. ബഞ്ചമിന്‍ ഫ്രാങ്ക്ലിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ 'പട്ടം പറത്തല്‍ പരീക്ഷണ'ത്തെക്കുറിച്ചും വായിച്ചതിനുശേഷം പ്രഫുല്ല ചന്ദ്രയില്‍ ശാസ്ത്രത്തിലുള്ള താത്പര്യം വളര്‍ന്നു. ആ സമയത്ത് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യുട്ടില്‍ ശാസ്ത്രക്ലാസ്സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പാഠങ്ങള്‍ കൊല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ നിന്നുമായിരുന്നു പഠിച്ചത്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/പ്രഫുല്ല_ചന്ദ്ര_റായ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്