"ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രാഷ്ട്രീയധാര ഇപ്പോൾ കാണാനാകും.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 37:
|country = United States
}}
'''ഡെമോക്രാറ്റിക് പാർട്ടി''' [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളിൽ ഒന്നാണ്. ഇപ്പോഴത്തെ അമേരിക്കൻ കോൺഗ്രസിന്റെ (115-‌ാമത് കോൺഗ്രസ്) സെനറ്റിൽ ന്യൂനപക്ഷംഭൂരിപക്ഷ പാർട്ടിയുമാണ് ഡെമോക്രാറ്റിക് പാർട്ടി. എന്നാൽ കോൺഗ്രസിന്റെ ജനപ്രതിനിധി സഭയിലും സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനത്തിലും സംസ്ഥാനങ്ങളിലെ പ്രതിനിധി സഭകളിലും പാർട്ടി ന്യൂനപക്ഷമാണ്.
 
1830കളിലാണ് “ഡെമോക്രാറ്റിക് പാർട്ടി” എന്ന പേര് പ്രയോഗത്തിൽ വന്നു തുടങ്ങിയതെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ [[തോമസ് ജെഫേഴ്സൺ]] സ്ഥാപിച്ച ഡെമോക്രാറ്റിക്-റിപബ്ലിക്കൻ പാർട്ടിയുടെ പിന്തുടർച്ചയാണ് തങ്ങളെന്ന് ഡെമോക്രാറ്റുകൾ അവകാശപ്പെടുന്നു. 1896-ൽ [[വില്യം ജെന്നിങ്സ് ബ്രയാൻ]] നേതൃസ്ഥാനത്തെത്തിയതു മുതൽ സാമ്പത്തിക കാര്യങ്ങളിലും മറ്റും റിപബ്ലിക്കൻ പാർട്ടിയുടേതിനേക്കാൾ [[ഇടതുപക്ഷം|ഇടതുപക്ഷ]] നിലപാടാണ് ഡെമോക്രാറ്റുകൾ സ്വീകരിക്കുന്നത്. [[ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ്|ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ]] നേതൃകാലത്താണ് പാർട്ടി മുറുകെപ്പിടിക്കുന്ന വ്യക്തിസ്വാതന്ത്ര്യവാദം, തൊഴിൽ‌വർഗ്ഗാഭിമുഖ്യം തുടങ്ങിയ നിലപാടുകൾ സ്വാംശീകരിക്കപ്പെട്ടത്. 1960കളിലെ പൗരാവകാശ പ്രസ്ഥാനത്തിന്റെ അനുരണനങ്ങളും പാർട്ടി നയങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധകാലം]] മുതൽ വിദേശ സൈനിക ഇടപെടലുകളുടെ കാര്യത്തിൽ പാർട്ടി രണ്ടു തട്ടിലാണ്. [[ബിൽ ക്ലിന്റൺ]] നേതൃത്വത്തിലെത്തിയ 1990കൾ മുതലിങ്ങോട്ട് രാഷ്ട്രീയ തത്ത്വസംഹിതകളിൽ കടും‌പിടുത്തം കാട്ടാത്ത മധ്യവർത്തി നയമാണ് പാർട്ടി പൊതുവേ പിന്തുടരുന്നത്.
 
== സംഘടനാ സംവിധാനം ==
ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ സമിതി (ഡി.എൻ.സി.)യാണ് പാർട്ടിയുടെ പ്രചാരണകാര്യങ്ങൾ നിയന്ത്രിക്കുന്ന പരമോന്നത സമിതി. പാർട്ടിയുടെ ആശയാടിത്തറ രൂപപ്പെടുത്തുന്നതും ഡി.എൻ.സി.യാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുപ്രധാനമായ ഡെമോക്രാറ്റിക് ദേശീയ സമ്മേളനത്തിന്റെ മേൽ‌നോട്ടം, തിരഞ്ഞെടുപ്പിനുള്ള ധനശേഖരണം, പ്രചാരണ തന്ത്രങ്ങൾക്കു രൂപംനൽകൽ എന്നിവയും ദേശീയ സമിതിയുടെ ചുമതലകളാണ്. ഓരോ സംസ്ഥാനത്തെയും പാർട്ടി സമിതിയുടെ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും, തിരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറു പ്രതിനിധികളും, പോഷക സംഘടനകളുടെ പ്രതിനിധികളും ചേർന്നാണ് ഡെമോക്രാറ്റിക് ദേശീയ സമിതിക്ക് രൂപം നൽകുന്നത്. അംഗങ്ങൾ ചേർന്ന് നാലുവർഷത്തേക്ക് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നു. പാർട്ടിയുടെ പ്രതിനിധി അമേരിക്കൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ സാധാരണഗതിയിൽ അദ്ദേഹം നിർദ്ദേശിക്കുന്നയാളെയാണ് അധ്യക്ഷനായി തിരഞ്ഞെടുക്കാറ്.