"മൺറോ തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 118:
ആയിരത്തിലേറെ വർഷത്തെ പ്രാചീനത ഈ ഗ്രാമത്തിന് അവകാശപ്പെടാൻ കഴിയും. [[ഉണ്ണുനീലി സന്ദേശം|ഉണ്ണുനീലി സന്ദേശത്തിൽ]] ഉണ്ണുനീലിക്ക് വഴി നിർദ്ദേശിക്കുമ്പോൾ പെരുമൺ ക്ഷേത്രത്തിനു സമീപമുളള ഒറ്റക്കൽ വഴി പളളിയാതുരുത്ത് ക്ഷേത്രത്തിലെത്തി അതുവഴി കുതിര മുനമ്പ് ശിങ്കാരപ്പളളി വഴി അതിർത്തിയിൽ പുന്നലയ്ക്കൽ കിഴക്കുവശത്തുകൂടി ത്രേസ്യാമ്മ പളളി കടന്ന് വടക്കോട്ട് പോകുന്നതിന് നിർദ്ദേശിച്ചിരുന്നതായി പ്രതിപാദിച്ചിട്ടുണ്ട്. മൺറോത്തുരുത്ത് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നതിന്റെ വടക്കുവശത്തുളള രണ്ടാമത്തെ പുരയിടത്തിന് പള്ളിപ്പുരയിടം എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.
 
===കെട്ടുവള്ളങ്ങളും കൊടുങ്ങല്ലൂർ യാത്രയും<ref name = archive/>===
ഇന്നു കേരളത്തിൽ പരക്കെ കാണപ്പെടുന്ന പുരവള്ളങ്ങളുടെ പൂർവ്വരൂപമായിരുന്ന കെട്ടുവളളങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മൺറോത്തുരുത്തിൽ ധാരാളമായി ഉപയോഗിച്ചിരുന്നു. കിടക്കാനും പാചകം ചെയ്യാനും കെട്ടുറപ്പുള്ള ചെറിയ ഒരു മുറിയും ചരക്ക് കയറ്റുന്നതിനുള്ള സൌകര്യവും ഈ വള്ളങ്ങളിൽ ഉണ്ടായിരുന്നു. നീളൻ മുളകൾ ഉപയോഗിച്ച് ഊന്നിയും കാറ്റിന്റെ സഹായത്താൽ പായകെട്ടി ഓട്ടിയും ദിവസങ്ങളോളം യാത്രചെയ്യാൻ പര്യാപ്തമായിരുന്നു ഈ വള്ളങ്ങൾ. കയർ, തേങ്ങ, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയ വിപണന ഉൽപ്പന്നങ്ങൾ കച്ചവടത്തിനായി പുറംനാടിൽ എത്തിച്ചിരുന്നത് വലിയ കെട്ടുവള്ളങ്ങൾ ഉപയോഗിച്ചായിരുന്നു. കുടുംബ സമേതമുളള തീർത്ഥയാത്രയ്ക്കും വെളളപ്പൊക്ക കാലങ്ങളിൽ അഭയം കണ്ടെത്തുന്നതിനും ഇത്തരം വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെനിന്നും കൊടുങ്ങല്ലൂർ പൂരം കാണുവാൻ ആളുകൾ കുടുംബ സമേതം കെട്ടുവള്ളങ്ങളിൽ പോകുന്ന പതിവുണ്ടായിരുന്നു. സഹോദരങ്ങളും മക്കളും മറ്റ് ബന്ധുക്കളുമെല്ലാം ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ രണ്ടാഴ്ചയോളം ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് ജീവിതാവശ്യ വസ്തുക്കളും ശേഖരിച്ചുകൊണ്ട് കെട്ടുവളളത്തിൽ അഷ്ടമുടി-കായംകുളം കായലുകൾ വഴി ആലപ്പുഴ തോടു കടന്ന് ഇപ്പോൾ ബോട്ടുജട്ടിയായിത്തീർന്ന കൊടുങ്ങല്ലൂർ കോട്ടപ്പുറം എന്ന സ്ഥലത്ത് എത്തി കോട്ടപ്പുറം ക്ഷേത്രകടവിൽ നിന്നും കാൽനടയായി പൂരം നടക്കുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തുകയും ഉൽസവം കഴിഞ്ഞ് മടങ്ങുകയും ചെയ്തിരുന്നു.
 
"https://ml.wikipedia.org/wiki/മൺറോ_തുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്