"ആരോമൽ ചേകവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
 
പണ്ട് ഉത്തരകേരളത്തിൽ കോഴിക്കോട്, കൊലത്ത്നാട് എന്നിങ്ങനെ ഉള്ള നാട്ടു രാജ്യങ്ങൾ നിലനിന്നിരുന്നു. കൂടാതെ ചെറുനാട്ടുരാജ്യങ്ങളും നിലനിന്നിരുന്നു, ഇവയെല്ലാം പ്രാധാന രാജ്യങ്ങളുടെ സാമന്ത രാജ്യങ്ങളോ ആയിരുന്നു. അക്കൂട്ടത്തിൽ ഉള്ള ഒരു രാജ്യമായിരുന്നു [[കടത്തനാട്]], ഇന്നത്തെ കോഴിക്കോട്ടെ വടകര ആയിരുന്നു പണ്ട് കാലത്തെ കടത്തനാട് എന്നാണ് പറയപ്പെടുന്നത്. ഈ കടത്തനാട്ടിൽ ആണ് 16നൂറ്റാണ്ടിൽ അധിപ്രശസ്ത പുത്തൂരം വീട് സ്ഥിതി ചെയ്തിരുന്നത് ഒതേനനും കൊല്ല വർഷം 759(കൃസ്തു വർഷം 1583)നും ഒരു നൂറ്റാണ്ട് മുൻപ് ആയിരുന്നു ഈ പുത്തൂരം വീട്ടുകാർ ജീവിച്ചത് എന്നു ചരിത്രകാരന്മാർ പറയുന്നു. അമ്പാടി കോലോത്തെ മേനോന്മാർക്കും, പൊൻവാണിഭ ചെട്ടികൾക്കും പണം പലിശയ്ക്ക് കൊടുത്തിരുന്നത് പുത്തൂരം വീട്ടുക്കാരാണ്, യുദ്ധമുണ്ടായൽ ആദ്യം രാജാക്കന്മാർ പടയാളികളെ തേടി എത്തുന്നതും ഇവരുടെ കളരികളിൽ ആയിരുന്നു എന്നും വടക്കൻ പാട്ടിൽ പറയപ്പെടുന്നു. പുത്തൂരം പാട്ടുകളിലാണ് ആരോമൽ ചേകവരുടെ വീര ഗാഥകൾ വാഴ്തപ്പെട്ടത്, അസാമാന്യമായ ധീരതയും മെയ്യഴകും ആരോമൽ ചേകവർക്കുണ്ടായിരുന്നു.<ref name="maanu"/><ref name="leek"/>
 
വടക്കൻ പാട്ടിലെ സന്ദർഭം.
{{ഉദ്ധരണി| പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം
പൂപോലഴകുള്ളോരായിരുന്നു
ആണുങ്ങളായി വളർന്നോരെല്ലാം
അങ്കം ജയിച്ചവരായിരുന്നു
കുന്നത്തു വച്ച വിളക്കു പോലെ
ചന്ദനക്കാതൽ കടഞ്ഞ പോലെ
പുത്തൂരം ആരോമൽചേകവരോ
പൂന്തിങ്കൾ മാനത്തുദിച്ച പോലെ
ഉദിച്ച പോലെ
മുത്തു കടഞ്ഞ കതിർമുഖവും
ശംഖു കടഞ്ഞ കഴുത്തഴകും
ആലിലയ്ക്കൊത്തോരണി വയറും
പൂണൂൽ പരിചൊത്ത പൂഞ്ചുണങ്ങും
പൊക്കിൾക്കുഴിയും പുറവടിവും
പൊന്നേലസ്സിട്ട മണിയരയും
അങ്കത്തഴമ്പുള്ള പാദങ്ങളും
പാദങ്ങൾക്കൊത്ത മെതിയടിയും
മെതിയടിയും
പുതൂരം ആരോമൽചേകവരോ
പൂവമ്പനേപ്പോലെയായിരുന്നു
ഏഴഴകുള്ളവനായിരുന്നു
എല്ലാം തികഞ്ഞവനായിരുന്നു
പുത്തരിയങ്കപ്പറമ്പിൽ വച്ചാ മുത്തുവിളക്കു പൊലിഞ്ഞു പോയി...<ref name="maanu"/><poem/>}}
 
==പുത്തരിയങ്കം==
"https://ml.wikipedia.org/wiki/ആരോമൽ_ചേകവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്