"ആരോമൽ ചേകവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
==ജീവിതം==
[[കടത്തനാട്]] നാട്ടുരാജ്യത്തെ പ്രശസ്ത [[തീയർ]] തറവാടായ പുത്തൂരം തറവാട്ടിൽ<ref name="thiyya-chekon"> Jumbos and Jumping Devils: A Social History of Indian Circus - Nisha P.R. - Google Books
[https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&dq=Chekavan&hl=en&sa=X&ved=2ahUKEwjCnO_mhKXtAhVabysKHZCiDpgQ6AEwA3oECAUQAg#v=onepage&q=Chekavan&f=false.Jumbos and Jumping Devils] </ref>കണ്ണപ്പചേകവരുടെ മകനായി ജനിച്ച 18 കളരിക്ക് ആശാനായ ആരോമൽ ചേകവർക്ക് [[ഉണ്ണിയാർച്ച]] എന്ന സഹോദരിയും ഉണ്ണിക്കണ്ണൻ എന്ന സഹോദരനും ഉണ്ട്. [[കണ്ണപ്പനുണ്ണി]] എന്നാണ് ആരോമൽ [[ചേകവർ|ചേകവരുടെ]] മകന്റെ പേര്. അമ്മാവന്റെ മകളായ ''കുഞ്ചുണ്ണൂലി'', ''മികവിൽ മികച്ചേരിൽമികച്ചേരി വീട്ടിൽ തുമ്പോലാർച്ച'' എന്നിവരാണ് ഭാര്യമാർ. കുഞ്ചുണ്ണൂലിയിൽ ജനിച്ച കണ്ണപ്പനുണ്ണിയെക്കൂടാതെ തുമ്പോലാർച്ചയിലും ഒരു മകനുണ്ട്.<ref name="123ff">{{cite book|last=കാവാലം നാരായണ പണിക്കർ|year=1991|title=floklore of kerala-India|url=https://books.google.co.in/books?id=xH6BAAAAMAAJ&q=tiyya+martial+arts&dq=tiyya+martial+arts&hl=en&sa=X&ved=2ahUKEwig4pXj_trzAhVK4zgGHbWJB8cQ6AF6BAgJEAM|access-date=2008-10-8|publisher=National books,kollam|page=108|ISBN=9788123725932}}</ref><ref name="leek">{{cite book|last=ഉള്ളൂർ പരമേശ്വര അയ്യർ|year=1953|title=കേരള സാഹിത്യ ചരിത്രം, വാല്യം 1|publisher=കേരള ബുക്ക്‌സ്|page=211}}</ref>
 
ആരോമൽ ചേകവരേ പറ്റി വാഴ്ത്തപ്പെട്ട പാട്ടുകളിൽ പ്രധാനപ്പെട്ടത് പുത്തരിയങ്കം വെട്ടിയതും, പകിട കളിക്ക് പോയതുമാണ്. കണ്ണപ്പചേകവരേ പറ്റിയും പാട്ടുണ്ട്,
വരി 35:
ഇരുപത്തിരണ്ടങ്കം താരി താഴ്ത്തി.</poem>}}
 
പണ്ട് ഉത്തരകേരളത്തിൽ കോഴിക്കോട്, കൊലത്ത്നാട് എന്നിങ്ങനെ ഉള്ള നാട്ടു രാജ്യങ്ങൾ നിലനിന്നിരുന്നു. കൂടാതെ ചെറുനാട്ടുരാജ്യങ്ങളും നിലനിന്നിരുന്നു, ഇവയെല്ലാം പ്രാധാന രാജ്യങ്ങളുടെ സാമന്ത രാജ്യങ്ങളോ ആയിരുന്നു. അക്കൂട്ടത്തിൽ ഉള്ള ഒരു രാജ്യമായിരുന്നു [[കടത്തനാട്]], ഇന്നത്തെ കോഴിക്കോട്ടെ വടകര ആയിരുന്നു പണ്ട് കാലത്തെ കടത്തനാട് എന്നാണ് പറയപ്പെടുന്നത്. ഈ കടത്തനാട്ടിൽ ആണ് 16നൂറ്റാണ്ടിൽ അധിപ്രശസ്ത പുത്തൂരം വീട് സ്ഥിതി ചെയ്തിരുന്നത് ഒതേനനും കൊല്ല വർഷം 759(കൃസ്തു വർഷം 1583)നും ഒരു നൂറ്റാണ്ട് മുൻപ് ആയിരുന്നു ഈ പുത്തൂരം വീട്ടുകാർ ജീവിച്ചത് എന്നു ചരിത്രകാരന്മാർ പറയുന്നു. അമ്പാടി കോലോത്തെ മേനോന്മാർക്കും, പൊൻവാണിഭ ചെട്ടികൾക്കും പണം പലിശയ്ക്ക് കൊടുത്തിരുന്നത് പുത്തൂരം വീട്ടുക്കാരാണ്, യുദ്ധമുണ്ടായൽ ആദ്യം രാജാക്കന്മാർ പടയാളികളെ തേടി എത്തുന്നതും ഇവരുടെ കളരികളിൽ ആയിരുന്നു എന്നും വടക്കൻ പാട്ടിൽ പറയപ്പെടുന്നു. പുത്തൂരം പാട്ടുകളിലാണ് ആരോമൽ ചേകവരുടെ വീര ഗാഥകൾ വാഴ്തപ്പെട്ടത്, അസാമാന്യമായ ധീരതയും മെയ്യഴകും ആരോമൽ ചേകവർക്കുണ്ടായിരുന്നു.<ref name="maanu"/><ref name="leek"/>
 
==മരണം==
വരി 42:
[[അങ്കപ്പോര്‌]] (പൊയ്‌ത്ത്‌) ആരംഭിക്കുന്നതിനു മുമ്പ്‌ ആരോമൽ അങ്കത്തട്ടിൽ കയറി ചില അഭ്യാസപ്രകടനങ്ങൾ നടത്തി. അങ്കത്തട്ടിന്റെ ന്യൂനതകൾ എളുപ്പം കണ്ടുപിടിക്കാനും അത്‌ പരിഹരിപ്പിക്കാനും ആരോമൽച്ചേകവർക്ക്‌ കഴിഞ്ഞു. [[അങ്കം]] തുടങ്ങി; അരിങ്ങോടർ പതിനെട്ടടവും പയറ്റി.<ref name="unni2nn"/> നാഭിയിൽ മുറിവേറ്റെങ്കിലും ആരോമൽ പരാജിതനായില്ല. ചന്തുവിന്റെ ചതിമൂലം അങ്കമധ്യത്തിൽവച്ച്‌ മുറിഞ്ഞുപോയ തന്റെ ചുരികയുടെ അർധഭാഗം കൊണ്ട്‌ ആരോമൽ അരിങ്ങോടരുടെ തലകൊയ്‌തു വീഴ്‌ത്തി. നാഭിയിലെ മുറിവിൽനിന്നും രക്തംവാർന്നുതളർന്ന ആരോമൽ ചന്തുവിന്റെ മടിയിൽ തലവച്ചുകിടന്നു മയങ്ങിപ്പോയി. ഈ പതനം ചന്തുവിന്‌ അവസരമായി. സ്വാർഥപൂർത്തിക്ക്‌ വിലങ്ങടിച്ചുനിന്ന ആരോമലിനോടുള്ള പ്രതികാരവാഞ്‌ഛ ചന്തുവിൽ ആളിക്കത്തി; അരിങ്ങോടരുമായി പുലർത്തിയിരുന്ന രഹസ്യധാരണ അതിൽ എണ്ണ പകർന്നു. ചന്തു കുത്തുവിളക്കെടുത്ത്‌ ആരോമലിന്റെ മുറിവിൽ ആഞ്ഞുകുത്തിയശേഷം ഓടിയൊളിച്ചു. ആരോമൽ ചേകവരേ പല്ലക്കിൽ പുത്തൂരംവീട്ടിൽ എത്തിക്കപ്പെട്ടു. അമ്മാവന്റെ മകളായ '''കുഞ്ചുണ്ണൂലിയിൽ''' തനിക്കുണ്ടായ കണ്ണപ്പനുണ്ണിക്ക്‌ എല്ലാവിധ വിദ്യാഭ്യാസവും നല്‌കണം എന്ന അന്ത്യാഭിലാഷം അനുജനെ അറിയിച്ചതിനുശേഷം ആരോമൽചേകവർ മൃതിയടഞ്ഞു.<ref name="unni2nn"/>
 
 
പിന്നീട് കണ്ണപ്പനുണ്ണിധീരനായ ആരോമുണ്ണി അമ്മാവൻ ആരോമൽ ചേകവർക്ക് ഒത്ത യോദ്ധാവായി വളർന്നു. പിന്നീട് ആയോധന വിദ്യകൾ എല്ലാം ആർജിച്ച വലുതായിആരോമുണ്ണി അച്ഛന്റെഅമ്മാവന്റെ മരണത്തിന് ഉത്തരവാദിയായ ചന്തു ചേകവരേ വധിക്കാനായി കുടിപ്പകയ്ക്ക് പുറപ്പെടുകയുണ്ടായി, ശേഷം ചന്തുവുമായി ഘോരമായ അങ്കം കുറിച്ചു ചതിയനായ ചന്തു ചേകവരുടെ തല അറുത്ത് പുത്തൂരം വീട്ടിലേക്ക് വന്നു ഉണ്ണിയർച്ചയ്ക്ക് മുൻപിൽ കാഴ്ചവച്ചു എന്നുമാണ് ചരിത്രം.<ref name="unni2nn"/><ref name="maanu">{{cite book|last=B.Shyamala. Kumari|year=1985|title=Intermediate Course in malayalam|url=https://books.google.co.in/books?id=8FwOAAAAYAAJ&q=%E0%B4%86%E0%B4%B0%E0%B5%8B%E0%B4%AE%E0%B5%BD+%E0%B4%9A%E0%B5%87%E0%B4%95%E0%B4%B5%E0%B5%BC&dq=%E0%B4%86%E0%B4%B0%E0%B5%8B%E0%B4%AE%E0%B5%BD+%E0%B4%9A%E0%B5%87%E0%B4%95%E0%B4%B5%E0%B5%BC&hl=en&sa=X&ved=2ahUKEwiWqYLhtq71AhUZyTgGHfTZCEM4FBDoAXoECAQQAw|page=41}}</ref>
ചന്തുമായി ആരോമുണ്ണി കുടിപകയ്ക്ക് പോകുമ്പോൾ ചില സന്ദർഭം
 
{{ഉദ്ധരണി|<poem>
ചേകോന്മാരായിജ്ജനിച്ചാൽപിന്നെ
വാൾക്കണിയിൽച്ചോറല്ലോ ചേകോന്മാർക്കു്
പുത്തൂരം വീട്ടിൽജ്ജനിക്കുന്നോർക്കു
നേർച്ചക്കോഴിയുടെ വയസ്സവർക്കു്
കളരിയടച്ചങ്ങിരിക്കുന്നതും
ചേകവന്മാർക്കേതും ചേർച്ചയില്ല.</poem>}}
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ആരോമൽ_ചേകവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്