"ലാർ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
No edit summary
വരി 14:
}}
[[പ്രമാണം:Flower 1, Lar Dam درمیان گلها - panoramio.jpg|300px|thumb|right|Yellow plain in Lar National Park.]]
[[ഇറാൻ|ഇറാനിലെ]] [[മാസന്ദരാൻ പ്രവിശ്യ|മാസന്ദരാൻ]], [[തെഹ്റാൻ]] എന്നീ പ്രവിശ്യകളിലായി സ്ഥിതിചെയ്യുന്ന ഒരു [[ദേശീയോദ്യാനം|ദേശീയോദ്യാനമായ]] '''ലാർ ദേശീയോദ്യാനം''' ([[പേർഷ്യൻ]] پارک ملی لار park-e melli-e lar) ഒരു സംരക്ഷിതമേഖലയായി 1982-ൽ പ്രഖ്യാപിക്കപ്പെട്ടു. [[ഇറാൻ|ഇറാനിലേയും]] [[മദ്ധ്യേഷ്യ|മധ്യേഷ്യയിലെയും]] ഏറ്റവും വലിയ പർവ്വതമായ [[ദാമവന്ത് പർവ്വതം|ദാമവന്ത്]] പർവ്വതത്തിന്റെ അടിവാരത്തുള്ള [[അൽബോർസ്]] മലനിരകളുടെ മധ്യഭാഗത്ത് കാണപ്പെടുന്ന ഈ ഉദ്യാനം ഏകദേശം 30,000 ഹെക്ടർ (74000ഏക്കർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. മദ്ധ്യ അൽബോർസ് മേഖലകളിൽ മധ്യ ഭാഗത്തായി ട്രിയാസിക്, ജുറാസിക് പാറകൾ കാണപ്പെടുന്നു. 5610 മീ. ഉയരമുള്ള [[ദാമവന്ത് പർവ്വതം]] ഇറാനിലെ ഉയരം കൂടിയ പർവ്വതങ്ങളിലൊന്നാണ്. 1992-ൽ ഉദ്യാന സംരക്ഷകരിൽ മുഖ്യനായ നാക്കി മിർസ കരീമി, ഇറാൻ ഡെയിലി ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഉദ്യാനത്തിലെ ചില പ്രദേശങ്ങളിൽ വേട്ടയാടൽ നിരോധിച്ചതായി പറയുകയുണ്ടായി. അനധികൃതമായി മൃഗങ്ങളെ കൊല്ലുന്നതിനാൽ ഇവിടെ പലതിനും വംശനാശം സംഭവിച്ചിരിക്കുന്നു. കാലിമേച്ചിൽ നടത്താൻ അനുവാദമുള്ള ലോകത്തിലെ ഒരേയൊരു ദേശീയോദ്യാനമാണ് ലാർ ദേശീയോദ്യാനം. എന്നാൽ [[പുൽമേടുകൾ]] തേടി മാറി മാറി പാർക്കുന്ന ജനവർഗ്ഗത്തിൽപ്പെട്ടവരുടെ ആടുമാടുകളെ ഇവിടെ യഥേഷ്ടം മേയ്ക്കുന്നതിനാൽ ഉദ്യാനത്തിൽ തഴച്ചുവളരുന്ന പച്ചസസ്യങ്ങൾ നശിക്കുകയും നദികൾ മാലിന്യം നിറഞ്ഞതായി തീരുകയും ചെയ്യുന്നു. തുടർന്ന് സംരക്ഷിതമേഖലയായി മാറ്റുകയും ആടുമാടുകൾക്ക് ഉദ്യാനത്തിനെ മേച്ചിൽസ്ഥലമാക്കുന്നതിൽ നിന്നും പരിസ്ഥിതി വകുപ്പ് നിയന്ത്രണവും ഏർപ്പെടുത്തുകയും ചെയ്തു<ref>http://www.irna.ir/en/News/2733651/Art_&_Culture/Lar_National_Park</ref>.
 
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന [[ലാർ അണക്കെട്ട്|ലാർ അണക്കെട്ട്]] ഈ ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.
"https://ml.wikipedia.org/wiki/ലാർ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്