"പ്രേംനസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 27:
| spouse = ഹബീബ ബീവി
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] നിത്യഹരിത നായകൻ (''Evertime Evergreen Hero'') എന്നു വിളിക്കപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു '''പ്രേം നസീർ''' (ജീവിതകാലം: 7 ഏപ്രിൽ 1926 - 16 ജനുവരി 1989)<ref name="m3db">[https://www.m3db.com/artists/20844 പ്രേംനസീർ / നിത്യഹരിത നായകൻ]</ref>. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നാണ്എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. [[ഇന്ത്യൻ സിനിമ|ഇന്ത്യൻ സിനിമയിലെ]] തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ<ref name="janmabhumidaily">[https://www.janmabhumidaily.com/news701677 ചിറയിൻകീഴിൽനിന്നൊരു താരോദയം!]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റ ചിത്രമായ ത്യാഗസീമ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ [[മരുമകൾ (ചലച്ചിത്രം)|മരുമകൾ]] എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്. [[വിശപ്പിന്റെ വിളി]] (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിൽ നസീർ എന്ന പേരിനൊപ്പം പ്രേം എന്ന് കൂടെ കുഞ്ചാക്കോ ചേർത്തു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം &nbsp;1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായക വേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു.
 
[[മുറപ്പെണ്ണ്]] (1965), [[ഇരുട്ടിന്റെ ആത്മാവ്]] (1967), [[കള്ളിച്ചെല്ലമ്മ]] (1969), [[നദി (ചലച്ചിത്രം)|നദി]] (1969), [[അനുഭവങ്ങൾ പാളിച്ചകൾ]] (1971), [[അഴകുള്ള സെലീന]] (1973), [[വിട പറയും മുൻപെ|വിട പറയും മുൻപേ]] (1981) ), [[പടയോട്ടം]] (1982), [[ധ്വനി (ചലച്ചിത്രം)|ധ്വനി]] (1988)<ref name="greatestactor">{{cite news|url=http://www.hindu.com/fr/2009/01/16/stories/2009011650650100.htm|title=The evergreen hero|work=The Hindu|accessdate=11 March 2011|location=Chennai, India|date=16 January 2009|archive-date=2009-04-11|archive-url=https://web.archive.org/web/20090411071841/http://www.hindu.com/fr/2009/01/16/stories/2009011650650100.htm|url-status=dead}}</ref> തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. [[വിട പറയും മുൻപെ|വിട പറയും മുൻപേ]] എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്]] (പ്രത്യേക ജൂറി അവാർഡ്) നേടിയിരുന്നു. കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ [[പത്മഭൂഷൺ|പത്മഭൂഷൻ]], [[പത്മശ്രീ]] എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1989 ജനുവരി 16 ന് 62 ആമത്തെ വയസ്സിൽ [[അഞ്ചാംപനി]] ബാധിച്ച് അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/പ്രേംനസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്