"അയ്യത്താൻ ജാനകി അമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
 
== ജീവിതരേഖ: ==
[[തലശ്ശേരി|തലശ്ശേരിയിലെ]] "'''''അയ്യത്താൻ'''''" തറവാട്ടിലാണ് (മലബാറിലെ ആഢ്യ കുടുംബം) ഡോ. ജാനകി അമ്മാൾ ജനിച്ചത്. അയ്യത്താൻ ചന്ദന്റെയും, കല്ലാട്ട് ചിരുതമ്മാളിന്റെയും നാല് മക്കളിൽ ഇളയ കുട്ടി ആയി ജനനം. [[തലശ്ശേരി|തലശ്ശേരിയിലെ]] എലിമെന്ററി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ 1897 ൽ കോഴിക്കോട് കോൺവെന്റ് സ്കൂളിലേക്ക് മാറി. സ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രത്യേക സ്കോളർഷിപ്പോടെ 1902 ൽ [[മദ്രാസ് പ്രവിശ്യ|മദ്രാസ് മെഡിക്കൽ കോളേജിൽ]] ചേർന്നു. 1907 ൽ എൽ‌.എം‌.പി പരീക്ഷയിൽ (സബ് അസിസ്റ്റന്റ് സർജൻ) ഉയർന്ന റാങ്കോടെയും ബഹുമതികളോടെയും വിജയിച്ചു, അതേ വർഷം തന്നെ അവർ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|സർക്കാർ ജോലിയിൽ]] അസിസ്റ്റന്റ് സർജൻ ആയി ചെൻകെൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചു. [[കോഴിക്കോട്]] തിരിച്ചു വന്ന അവർ ലെപ്രസി ഹോസ്പിറ്റലിൽ ജോലി പ്രവേശിക്കുകയും ഹോസ്പിറ്റലിൻ്റെ ഇൻചാർജായി പ്രവർത്തിക്കുകയും ചെയ്തു. [[മദ്രാസ് സംസ്ഥാനം|മദ്രാസിലേക്ക്]] തിരിച്ചു മാറ്റം കിട്ടി പോകുന്നതിനുമുമ്പ് വർഷങ്ങളോളം കോഴിക്കോട് ജോലി ചെയ്തിരുന്നു. ഈ സമയം തൻ്റെ സഹോദരനായ [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലന്റെ]] [[സുഗുണവർധിനി പ്രസ്ഥാനത്തിന്റെയും]], [[ബ്രഹ്മ സമാജം|ബ്രഹ്മ സമാജത്തിന്റെയും]] [[കേരള നവോത്ഥാന പ്രസ്ഥാനം|സാമൂഹിക പരിഷ്കരണങ്ങളിൽ]] പങ്കാളിയാകുകയും ചെയ്യ്തു. സമഗ്രമായ സേവനാധിഷ്ഠിത വ്യക്തിത്വവും സാമൂഹിക പ്രവർത്തകയുമായിരുന്നു അവർ. സമൂഹത്തിലെ സ്ത്രീകളുടെയും താഴേക്കിടയിലുള്ളവരുടെയും ഉന്നമനത്തിനായി സുഗുണവർധിനി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന അവർ സഹോദരൻ [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലനൊപ്പം]] സൌജന്യ മെഡിക്കൽ ക്യാമ്പുകളും നടത്തിയിരുന്നു. '''ഡോ. അയ്യത്താൻ ജാനകി അമ്മാൾ, കല്ലാട്ട് കൗസല്യഅമ്മാൾ''' (ഡോ.ഗോപാലന്റെ ഭാര്യ)''', ഡോ. ആലുംമൂട്ടിൽ തൈപ്പറമ്പിൽ മന്ദാകിനിബായ് ''' (ഡോ. ഗോപാലന്റെ മരുമകൾ) ആയിരുന്നു സുഗുണവർധിനി പ്രസ്ഥാനത്തിന്റെ മുന്നിൽ നിൽക്കുകയും സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്ത മൂന്ന് വനിതാ വ്യക്തിത്വങ്ങൾ.
 
1945 ന് ഡോ. അയ്യത്താൻ ജാനകി അമ്മാൾ അന്തരിച്ചു.
"https://ml.wikipedia.org/wiki/അയ്യത്താൻ_ജാനകി_അമ്മാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്