"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 128:
പുരാതന നിർമ്മിതികളായ നിരവധി പാലങ്ങളുടെ നാടുകൂടിയാണ് ആലപ്പുഴ. കറുത്തകാളിപ്പാലം പോലുള്ള പാളങ്ങൾ കനമേറിയ കരുത്തുറ്റ തടിപ്പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പ് മാത്രമാണത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. തലമുറകൾക്ക് മുമ്പ് നിർമ്മിച്ച തുണിപൊക്കിപ്പാലം, മൂന്ന് കരകളെ ബന്ധിപ്പിക്കുന്ന മുപ്പാലം തുടങ്ങി നിരവധി പാലങ്ങൾ വാസ്തുവിദഗ്ദ്ധർക്ക് ഇന്നും അത്ഭുതമായി തുടരുന്നു. കപ്പലിൽ നിന്നും ചരക്കുകൾ കരയിലേയ്ക്ക് എത്തിച്ചിരുന്നത് ചിലങ്കകൾ എന്നറിയപ്പെട്ടിരുന്ന വലിയ വള്ളങ്ങളിലായിരുന്നു. കരയിലെത്തിച്ച ചരക്കുകൾ കടലോരത്ത് തന്നെയുള്ള വലിയ ഗോഡൗണുകളിൽ സംഭരിച്ച് കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്‌ക്കെത്തിച്ചിരുന്നത് നഗരത്തിന്റെ പ്രധാന ഗതാഗത സംവിധാനമായ കനാലുകളിലൂടെയായിരുന്നു. വാടൈക്കനാൽ, കൊമേഴ്‌സ്യൽ കനാൽ, ചേർത്തല കനാൽ തുടങ്ങിയ പ്രധാന കനാലുകളെല്ലാം ഗതാഗത സമ്പുഷ്ടമായിരുന്നു അക്കാലത്ത്.
[[File:Alappuzha beach1.jpg|300px|right|thumb|ആലപ്പുഴ ബീച്ചിൽ നിന്നുള്ള ഒരു ദൃശ്യം]]
[[File:INC 81.jpg|thumb|300px|ആലപ്പുഴ കടൽ തീരത്ത് സ്ഥാപിക്കപ്പെട്ട യുദ്ധകപ്പൽ INC81]]
കച്ചവടത്തിനായി ആലപ്പുഴയിലെത്തിയ ഗുജറാത്തികൾ നിരവധിയായിരുന്നു. നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഗുജറാത്തിത്തെരുവ് അതിന്റെ സാക്ഷ്യമാണ്.അന്നും പ്രവർത്തിച്ചിരുന്ന വല്ലഭദാസ് കാഞ്ചി പോലുള്ള പണ്ടികശാലകൾ ഇന്നും സജീവതയോടെ നിലനിൽക്കുന്നുണ്ട്. സമ്പന്നകാലത്തെ സജീവതയോടെ നിലനിൽക്കുന്ന ജൈനക്ഷേത്രവും ഗുജറാത്തി ആരാധനാലയവുമെല്ലാം ആലപ്പുഴയുടെ പുരാതന പ്രൗഢി വിളിച്ചോതുന്നു.
 
"https://ml.wikipedia.org/wiki/ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്