"സത്യേന്ദ്രനാഥ് ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sl:Satjendra Nat Bose
(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs:Satyendra Nath Bose; cosmetic changes
വരി 6:
|birth_date = {{birth date|1894|1|1|mf=y}}
|birth_place = [[കോല്‍ക്കത്ത]], [[ഇന്‍ഡ്യ]]
|residence = [[Imageചിത്രം:Flag of India.svg|20px|]] [[ഇന്‍ഡ്യ]]
|nationality = [[Imageചിത്രം:Flag of India.svg|20px|]] [[ഇന്‍ഡ്യ]]n
|death_date = {{death date and age|1974|02|04|1894|01|01}}
|death_place = [[കോല്‍ക്കത്ത]], [[ഇന്‍ഡ്യ]]
വരി 20:
|footnotes = Note that Bose did not have a doctorate, but obtained an MSc from the University of Calcutta in 1915 and therefore did not have a doctoral advisor. However his equivalent mentor was [[Jagdish Chandra Bose|J. C. Bose]].
}}
[[Imageചിത്രം:SatyendraNathBose1925.jpg|thumb|സത്യേന്ദ്രനാഥ് ബോസ്]]
അടിസ്ഥാന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍]] ഒരു പക്ഷേ, ഏറ്റവും ആഴത്തില്‍ പതിഞ്ഞ ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ ആണ് സത്യേന്ദ്രനാഥ് ബോസ്. [[ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍|ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ]] പേരിനൊപ്പം ചേര്‍ത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരും ബോസിന്റേതാണ്‌. ബോസ്‌- ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ എന്നിവ എസ്‌.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.
 
വരി 32:
 
 
== ജോലിയില്‍ ==
 
[[1917]]-ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അദ്ധ്യാപകനായി ചേര്‍ന്നു. ഇവിടെ മോഡേണ്‍ മാത്തമാറ്റിക്‌സിലും ഭൗതിക ശാസ്‌ത്രത്തിലും പുതിയ ബിരുദാനന്തര ബിരുദ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. [[ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍|ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ]] [[ആപേക്ഷികതാ സിദ്ധാന്തm|ആപേക്ഷികതാ സിദ്ധാന്തത്തിന്റെ]] അകംപൊരുള്‍ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്‌ഡിതരിലൊരാളും ബോസ്‌ തന്നെയായിരുന്നു. ആപേക്ഷികതാ സിദ്ധാന്തം വിദ്യാര്‍ത്ഥികള്‍ക്കായി സിലബസില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തതിനൊപ്പം തന്നെ ഐന്‍സ്റ്റൈന്റെ സംഭാവനകള്‍ ഇംഗ്‌ളീഷിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു. [[1921]]-ല്‍ ധാക്കാ സര്‍വകലാശാലയില്‍ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ്‌ ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്‌തമായ ശാസ്‌ത്രപ്രബന്ധം രചിക്കുന്നത്‌. മാക്‌സ്‌ പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തില്‍ ബോസ്‌ ഒരു പുതിയ പ്രബന്ധം തയ്യാറാക്കി. പ്രോബബിലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളെ പിന്തുടര്‍ന്നാണ്‌ ബോസ്‌ തന്റേതായ നിഗമനം ഈ പ്രബന്ധത്തില്‍ വ്യക്തമാക്കി, പക്ഷേ അന്നത്തെ ശാസ്‌ത്രസമൂഹവും ജേര്‍ണലുകളും ഇത്‌ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐന്‍സ്റ്റീന്റെ പക്കലെത്തിയ ഉടന്‍തന്നെ നിര്‍ണായകമായ അംഗീകാരം ലഭിച്ചു. ഐന്‍സ്റ്റൈന്‍ തന്നെ ജര്‍മ്മന്‍ ഭാഷയിലേക്ക്‌ തര്‍ജ്ജിമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു പോപ്പുലര്‍ ലേഖനവും ഐന്‍സ്റ്റൈന്‍ എഴുതി. തുടര്‍ന്ന്‌ ബോസ്‌ ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകള്‍ എന്നും അിറയപ്പെടാന്‍ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ [[കേവലപൂജ്യം|കേവലപൂജ്യനിലയ്‌ക്ക്‌]] (-273oC) അടുത്തെത്തിച്ചാല്‍ ബോസ്‌-ഐന്‍സ്റ്റൈന്‍ നിയമപ്രകാരം ആറ്റങ്ങള്‍ ഒന്നുചേര്‍ന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. [[1924]] ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാല്‍ [[1995]]-ല്‍ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. [[എറിക്‌ കോര്‍ണല്‍|എറിക്‌ കോര്‍ണലും]] [[വീമാന്‍|വീമാനും]] ചേര്‍ന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. അപേക്ഷികതാ സിദ്ധാന്തത്തില്‍ സവിശേഷപഠനവും ക്രിസ്റ്റലോഗ്രാഫി, ഫ്‌ളൂറസന്‍സ്‌, തെര്‍മോലൂമിനസന്‍സ്‌ എന്നിവയില്‍ ബോസ്‌ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്‌തു.
വരി 66:
1924-ലെ കണ്ടെത്തലിന്‌ പക്ഷേ, വേണ്ടത്ര അന്താരാഷ്ട്ര അംഗീകാരം ബോസിന്‌ ലഭിച്ചില്ല. ബോസോണുകളുമായി ബന്ധപ്പെട്ട്‌ ഒന്നിലേറെ പേര്‍ക്ക്‌ നോബല്‍ സമ്മാനം പില്‍ക്കാലത്ത്‌ ലഭിച്ചു. പക്ഷേ, എല്ലാ യോഗ്യതയുമുണ്ടായിട്ടും ബോസ്‌ നോബല്‍ സമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടില്ല. റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പു പോലും അദ്ദേഹത്തെ തേടിയെത്തുന്നത്‌, തന്റെ സുപ്രധാന നേട്ടം കൈവരിച്ച്‌ 34 വര്‍ഷത്തിന്‌ ശേഷമാണ്‌. ബോസ്‌ തന്റെ അവസാനത്തെ രണ്ടു പതിറ്റാണ്ട്‌ ശാസ്ത്രപ്രചാരണത്തിലാണ്‌ ശ്രദ്ധയൂന്നിയത്‌. 1974 ഫെബ്രുവരി നാലിന്‌ അദ്ദേഹം അന്തരിച്ചു. "ഒരിക്കലെത്തി പിന്നീടൊരിക്കലും മടങ്ങിവരാത്ത ധൂമകേതുവിനപ്പോലെയാണ്‌ ഞാന്‍"-1924-ലെ നേട്ടത്തെ മുന്‍നിര്‍ത്തി ജീവിതാന്ത്യത്തില്‍ ബോസ്‌ പറഞ്ഞു. ജോണ്‍ ഗ്രിബ്ബിന്‍ എഴുതിയതുപോലെ, ഒരിക്കലെത്തിയ ആ ധൂമകേതുവിന്റെ വെള്ളിവെളിച്ചത്തിന്‌ പക്ഷേ, ഭൗതീകശാസ്ത്രത്തിന്റെ ഗതി എന്നന്നേക്കുമായി തിരിച്ചു വിടാന്‍ കഴിഞ്ഞു. പിന്നീട്‌ ഭൗതീകശാസ്ത്രം ഒരിക്കലും പഴയതുപോലെ ആയില്ല.
 
=== ബോസിന്റെ സംഭാവനകള്‍-ഒറ്റനോട്ടത്തില്‍ ===
[[ക്വാണ്ടം മെക്കാനിക്സ്|ക്വാണ്ടം മെക്കാനിക്കല്‍]] ഗുണമായ [[ഭ്രമണം|ഭ്രമണത്തിന്റെ(spin)]] അടിസ്ഥാനത്തില്‍ ദ്രവ്യത്തിന്റെ ഘടകാംശങ്ങളെ രണ്ടായാണ്‌ തിരിച്ചിരിക്കുന്നത്‌. അതിലൊന്നാണ്‌ [[ബോസോണ്‍]] (രണ്ടാമത്തേത്‌ [[ഫെര്‍മിയോണ്‍]]). ബോസോണുകളെ നിശ്ചയിക്കുന്ന സാംഖികനിയമമാണ്‌ '[[ബോസ്‌-ഐന്‍സ്റ്റീന്‍ സമീകരണം]]'. ബോസോണുകളെ അതിശീതാവസ്ഥയിലെത്തിക്കുമ്പോള്‍ '[[ബോസ്‌-ഐന്‍സ്റ്റീന്‍ സംഘനിതാവസ്ഥ]]'(Bose- Eintein condensate)യുണ്ടാകുന്നു. അതാണ്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ.
 
വരി 74:
പ്രശസ്‌തമായ വാചകം: "ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനെ ഫോട്ടോണ്‍ എണ്ണാന്‍ പഠിപ്പിച്ചയാള്‍" - [[ജോണ്‍ ഗ്രിബിന്‍]]
 
== അവസാന കാലം ==
ബോസിന്റെ നിസ്‌തുലമായ ശാസ്‌ത്രകണ്ടുപിടുത്തങ്ങള്‍ക്ക്‌ വേണ്ടത്ര അന്താരാഷ്‌ട്ര ശ്രദ്ധലഭിച്ചോ എന്നത്‌ സംശയമാണ്‌. ബോസോണ്‍ സവിശേഷ പഠനവിഷയമാക്കിയവര്‍ക്ക്‌ പിന്നീട്‌ [[നോബല്‍ സമ്മാനം]] വരെ ലഭിച്ചിട്ടുണ്ട്‌.[[1974]] [[ഫെബ്രുവരി 4]]-ന്‌ 80-ാമത്തെ വയസ്സില്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ അന്തരിച്ചു.
 
[[Categoryവര്‍ഗ്ഗം:ഭൗതികശാസ്ത്രജ്ഞര്‍]]
 
[[Category:ഭൗതികശാസ്ത്രജ്ഞര്‍]]
 
[[bn:সত্যেন্দ্রনাথ বসু]]
[[cs:Satyendra Nath Bose]]
[[da:Satyendra Nath Bose]]
[[de:Satyendranath Bose]]
"https://ml.wikipedia.org/wiki/സത്യേന്ദ്രനാഥ്_ബോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്