"ജന്തർ മന്തർ, ജയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
→‎ഉപതരണങ്ങൾ: നമ്പരിട്ടു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 20:
==ഉപതരണങ്ങൾ==
താഴെ പറയുന്ന ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.<ref>{{Cite web|url=https://luca.co.in/jantar-mantar/|title=ജന്തർ മന്തർ|access-date=2022-01-06|date=2015-12-02|language=en-US}}</ref>
# ചക്രയന്ത്രം - ഘടികാരസൂചിയുടെ നിഴൽ വീഴുന്ന നാല് അർദ്ധവൃത്തങ്ങളാണ് ഇതിന്റെ ഭാഗങ്ങൾ. നിഴലിന്റെ സ്ഥാനമാറ്റത്തിനനുസരിച്ച് സമയം കണക്കാക്കാൻ സാധിക്കുന്നു.
# ദക്ഷിണഭിത്തിയന്ത്രം - ഖഗോളങ്ങളുടെ ഉന്നതി, ഉച്ചസ്ഥാനം, ശീർഷബിന്ദുവിൽ നിന്നുള്ള ദൂരം എന്നിവ കണക്കാക്കാക്കാൻ ഉപയോഗിക്കുന്നു.
# ദിഗംശയന്ത്രം - രണ്ട് ഏകകേന്ദ്രവൃത്തങ്ങളുടെ മധ്യത്തിലാി സ്ഥിതിചെയ്യുന്ന ഒരു സ്തംഭം, ഇത് സൂര്യന്റെ ദിഗംശം കണക്കാക്കുന്നതിനും ഉദയാസ്തമയങ്ങൾ പ്രവചിക്കുന്നതിനും ഉപയോഗിക്കുന്നു.
# ദിശാ യന്ത്രം
# ധ്രുവദർശക പട്ടിക – ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം കണ്ടെത്താൻ ഉപയോഗിക്കുന്നു.
# ജയ് പ്രകാശ യന്ത്രം - അർദ്ധഗോളാകാരമായ രണ്ട് സൂര്യഘടികാരങ്ങൾ ചേർന്ന നിർമ്മിതി, ആകാശത്തിന്റെ ഒരു തലതിരിഞ്ഞ പ്രതിബിംബം മാർബിൾ ഫലകങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു. നിരീക്ഷകന് ഇതിനുള്ളിൽ ഇറങ്ങി നടന്ന് ഉന്നതി (altitude), ദിഗംശം (azimuth), ഹോരകോണം (Hour angle), അവനമനം (Declination) എന്നിവ കണക്കാക്കാനാകും.
# കപാലി യന്ത്രം - ഖഗോള നിർദ്ദേശാങ്കങ്ങൾ ദിഗംശ സമ്പ്രദായത്തിലും മദ്ധ്യരേഖാ സമ്പ്രദായത്തിലും കണക്കാക്കാനും, ഒരു നിർദ്ദേശാങ്ക രീതിയിൽ നിന്നും മറ്റേതിലേക്ക് അളവുകളെ ദൃശ്യപരമായി പരിവർത്തനം ചെയ്യാനും ഉപയോഗിക്കുന്നു.
# കനാലി യന്ത്രം - (വിശദാംശം ലഭ്യമല്ല)
# ക്രാന്തിവൃത്തയന്ത്രം - ഖഗോളങ്ങളുടെ അക്ഷാംശങ്ങളും രേഖാംശങ്ങളും കണക്കാക്കാൻ ഉപയോഗിക്കുന്നു.
# ലഘുസാമ്രാട്ട് യന്ത്രം - സമയം അളക്കാനുപയെഗിക്കുന്ന ചെറിയ ഒരു സൂര്യഘടികാരം.
# മിശ്രയന്ത്രം - 5 വ്യത്യസ്ത ഉപകരണങ്ങൾ ഉൾപ്പെട്ട ഒരു നിർമ്മിതി.
# നാഡി വലയ യന്ത്രം - ഭൂമയുടെ ഉത്തര-ദക്ഷിണ അ‍ർദ്ധഗോളങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് അർദ്ധഗോളങ്ങളും അവയിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് സൂര്യഘടികാരങ്ങളും.
# പാൽഭ യന്ത്രം - (വിശദാംശം ലഭ്യമല്ല)
# രാമയന്ത്രം - സൂര്യന്റെ ഉന്നതിയും ദിഗംശവും കണക്കാക്കാൻ ഉപയോഗിക്കുന്നു.
# രാശി വലയ യന്ത്രം - നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, സൗരരാശികൾ എന്നിവയുടെ ക്രാന്തിവൃത്തമാനകങ്ങൾ അളക്കുന്നതിനുപയോഗിക്കുന്ന 12 കുറ്റികളുള്ള (ശങ്കു) ഒരു ഘടികാരം.
# ശസ്താംശ യന്ത്രം - സൂര്യന്റെ പ്രതിംബിബം സൃഷ്ടിക്കുന്ന പിൻ ഹോൾ ക്യാമറ ഉൾപ്പെടുന്ന ഒരു ഇരുണ്ട അറ, ഇതിൽ ഉച്ചരേഖാതലത്തിൽ സ്ഥാപിച്ചിട്ടുള്ള 60° അളവുള്ള ഒരു ചാപം ഉൾപ്പെടുന്നു. സൂര്യന്റെ ഉച്ചദൂരം, അവനമനം, വ്യാസം എന്നിവ കണക്കാക്കാൻ ഉപയോഗിക്കുന്നു.
# ഉന്നതസ്മാ യന്ത്രം - മദ്ധ്യഭാഗത്ത് ഒരു ദ്വാരമുള്ള ലോഹവലയത്തെ ലംബമായും തിരശ്ചീനമായും നാലായി വിഭജിച്ചിരിക്കുന്നു,. ഖഗോളങ്ങളുടെ ഉന്നതി കണക്കാക്കാൻ ഉപയോഗിക്കുന്നു.
# ബൃഹദ് സാമ്രാട്ട് യന്ത്രം - ലോകത്തെ ഏറ്റവും വലിയ ശങ്കു സൂര്യഘടികാരം - ശങ്കുവിന്റെ നിഴൽ ഉപയോഗിച്ച് 2 സെക്കന്റ് ഇടവേളകളിലുള്ള സമയം കണക്കാക്കാൻ സാധിക്കും.
# യന്ത്രരാജ യന്ത്രം - ഓടിൽ നി‍ർമ്മിച്ച 2.43 മീറ്റർ വലുപ്പമുള്ള, ലോകത്തെ തന്നെ വലുപ്പം കൂടിയ ഒരു അസ്ട്രോലാബ്. ഹിന്ദു കലണ്ടർ തയ്യാറാക്കുന്നതിന് ഉപയെഗിക്കുന്നു.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ജന്തർ_മന്തർ,_ജയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്