"വി.വി. അബ്ദുല്ല സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 40:
അതെ സമയം [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] പഠനത്തിൽ വിലപ്പെട്ട ഒരുപൈതൃകം മുസ്ലിങ്ങൾക്കുണ്ടെന്ന് ഇദ്ദേഹം ഓർത്തിരുന്നു. "കിത്താബ് അൽ മജസ്റ്റി" എന്ന അറബി ഗ്രൻഥം പാശ്ചാത്യ രാജ്യങ്ങളിൽ കിട്ടിയില്ലായിരുന്നെങ്കിൽ യൂറോപ്പിൽ ഈ ശാസ്ത്ര ശാഖ ഇന്ന് കാണുന്ന വളർച്ച പ്രാപിക്കുക ഇല്ലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എട്ടൊമ്പത് നൂറ്റാണ്ടു കളോളം ശാസ്ത്ര ലോകത്തെ (ഏഴ് മുതൽ പതിനഞ്ചു വരെയുള്ള ശതകങ്ങൾ ) ചക്രവർത്തി മാരായിരുന്നു അറബികൾ. പാശ്ചാത്യർ [[യൂക്ലിഡിന്റെ അൽഗൊരിതം|യൂക്ലിഡിന്റെ]] ഒന്നാം പുസ്തകത്തിലെ അഞ്ചു സിദ്ധാ ന്തങ്ങളെ കുറിച്ചു അറിയാൻ തല പുണ്ണാക്കുമ്പോൾ മുസ്ലിം ശാസ്ത്ര ലോകം കൊർഡോവയിലും മറ്റും ഗോള ത്രികോണമിതിയും സംഖ്യാശാസ്ത്രവും ആവിഷ്കരിക്കുക ആയിരുന്നു. [[പൂജ്യം]] കണ്ടു പിടിച്ച, അൽജിബ്രയുടെ ജനയിതാവായ മുഹമ്മദ് ഇബ്ൻ മൂസാ അൽ ഖോവാരിസ്‌മിയെയും നക്ഷത്രങ്ങളുടെ ചലന സ്വഭാവങ്ങളെ കുറിച്ച് പഠനം നടത്തിയ അൽ-ഗസാലിയെയും ഓർക്കാതെ ഗണിത-ഗോളശാസ്ത്രങ്ങളുടെ ചരിത്രമെഴുതാൻ ആവില്ല. ലോകത്തിൽ ആദ്യമായി ഒരു നക്ഷത്ര നിരീക്ഷണാലയം ഉയരുന്നത് മുസ്ലിം സ്പെയിനിലാണ്. മുസ്ലിം സംഭാവനകളെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വാചാലനായി.
ഇത്ര വിപുലമായ ശാസ്ത്രപശ്ചാത്തലമുള്ള ഒരു സമുദായമാണ് മാസപ്പിറവിയെ കുറിച്ച് തർക്കിച്ചു തമ്മിലടിക്കുന്നത്. അബ്ദുല്ല പ്രകടമായ ദുഖത്തോടെ ചൂണ്ടിക്കാട്ടി. പശ്ചിമാകാശത്തിൽ നവ ചന്ദ്രനെ തിരഞ്ഞു സമുദ്ര തീരത്തും കുന്നിൻ മുകളിലും അലയുന്ന സാധാരണക്കാരൻ തെക്കു-വടക്കു നടക്കുമ്പോഴേക്ക് ചന്ദ്രൻ താഴത്തേക്ക് നീങ്ങിയിരിക്കും. ഗോളശാസ്ത്രം പരിചയമുള്ള ചിലർ എല്ലായിടത്തും ഉള്ളത് [[മാസപ്പിറവി]] കണ്ടു പിടിക്കുവാൻ സഹായകമാകുമെന്ന് അദ്ദേഹം അഭ്പ്രായപെട്ടു. അങ്ങനെയുള്ളവർക്ക് ആകാശം മനഃപാഠമായിരിക്കും എന്ന് പറയുമ്പോൾ അത് അസാധ്യമായ കാര്യം ആണെന്ന് കരുതേണ്ടതില്ല. നീണ്ട ചക്രവാളത്തിൽ ഏതു ഭാഗത്താണ് നിശ്ചിത ദിവസം നവചന്ദ്രൻ പ്രത്യക്ഷപ്പെടുകയെന്ന് ഇങ്ങനെയുള്ളവർക്ക് മുൻകൂട്ടി കാണാൻ കഴിയും. ഇത് പോലെ ഖിബ്‌ല നിർണയിക്കാനും ഉദയാസ്തമനങ്ങൾ ഗണിക്കാനുമൊക്കെ സാധിക്കും. നക്ഷത്ര പഠനം ക്ഷിപ്രസാധ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു
 
== Link to Web site ==
https://abdullasahib.info/
 
==പുസ്തകങ്ങൾ==
#വിസ്തൃത ഗോള ശാസ്ത്രം
"https://ml.wikipedia.org/wiki/വി.വി._അബ്ദുല്ല_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്