"ഉൾക്കടൽ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 24:
[[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജിന്റെ]] സംവിധാനത്തിൽ [[വേണു നാഗവള്ളി]], [[ശോഭ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1979-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''ഉൾക്കടൽ'''. മലയാളത്തിലെ ആദ്യ‌ത്തെ ക്യാമ്പസ് ചലച്ചിത്രമായി കണക്കാക്കപ്പെടുന്ന ഈ ചലച്ചിത്രത്തിന്റെ കഥ [[ജോർജ്ജ് ഓണക്കൂർ|ജോർജ്ജ് ഓണക്കൂറിന്റെ]] ഉൾക്കടൽ എന്ന നോവലിൽ നിന്നാണ് എടുത്തിട്ടുള്ളത്. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[മാർ ഇവാനിയോസ് കോളേജ്|മാർ ഇവാനിയോസ് കോളേജിലായിരുന്നു]] ഇതിന്റെ ചിത്രീകരണം. പ്രശസ്ത നടനായ [[തിലകൻ]] ആദ്യം അഭിനയിച്ച ചലച്ചിത്രമാണ് ഉൾക്കടൽ. ഓഎൻ വി യുടെ തൂലികയിൽ പിറന്ന എം ബി ശ്രീനിവാസൻ ഈണമിട്ട മലയാളത്തിലെ 4 അതുല്യ ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരാകർഷണം
==കഥാതന്തു==
ചിത്രത്തിന്റെ ഇതിവൃത്തം സ്ത്രീകളുടെ സ്നേഹം തട്ടിമാറ്റാൻ ബുദ്ധിമുട്ടുന്ന നിസ്സഹായനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ചെറുപ്പത്തിൽ അയൽ വാസിയായ തുളസിയെ([[അനുരാധ]] ) സ്നേഹിച്ചിരുന്ന രാഹുലൻ([[വേണു നാഗവള്ളി]]) അവളുടെ ചേച്ചിയുടെ കടന്നാക്രമണത്തിൽ നിസ്സഹായനാകുന്നു. തുളസി ജീവനൊടുക്കുന്നു. പിന്നീട് പഠിക്കാനായി നഗരത്തിലെത്തുന്ന രാഹുലൻ സഹപാഠിയായ ഡേവിസിന്റെ([[രതീഷ്]]) സോദരി റീനയുമായി([[ശോഭ]]) അടുക്കുന്നു. കവിയായ രാഹുലനും ചിത്രകാരിയായ റീനയും സ്വപ്നകൊട്ടാരങ്ങൾ കെട്ടുന്നു. പക്ഷേ മതബോധമുള്ള അവളുടെ അച്ഛൻ([[പി.കെ. വേണുക്കുട്ടൻ നായർ]]) അത് സഹിക്കില്ലെന്നകാര്യം അവരെ ശങ്കാകുലരാകുന്നു. അവരുടെപ്രതീക്ഷഅവരുടെ പ്രതീക്ഷ ആയിരുന്ന ഡേവിസിനെ ദൈവം വിളിക്കുന്നു. ജോലികിട്ടി കോളജ്ക്കാകോളജ് അധ്യാപകനായശേഷവും സംശയം കാരണം അവർ അച്ചനോട് പറയുന്നില്ല. അതിനിടയിൽ സമ്പന്നയായ വിദ്യാർത്ഥിനി മീര([[സുചിത്ര]]) സാറിനോട് അടുക്കാൻ ശ്രമിക്കുന്നു. അത് കിംവദന്തികൾക്കും വിവാഹാലോചന വരെയും എത്തുന്നു. അതിനിടയിൽ റീന മനസ്സിന്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് എത്തുന്നു. അവരൊന്നിക്കുന്നു.
 
==അഭിനേതാക്കൾ<ref>{{cite web|url=http://www.m3db.com/film/2108|title=ഉൾക്കടൽ|accessdate=2017-02-28|publisher=www.m3db.com}}</ref>==
"https://ml.wikipedia.org/wiki/ഉൾക്കടൽ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്