"മണക്കാട്ട്‌ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായ രേഖകൾ നീക്കം ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 94:
മണക്കാട്ട്‌ ദേവി ക്ഷേത്രത്തിലെ '''പറയെടുപ്പ്''' ഉത്സവത്തിനു വളരെയേറെ പഴക്കം ഉണ്ട്. മകര മാസത്തിലെ ഭരണി നാളിൽ തെക്കേക്കര കിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി '''കൈനീട്ടപ്പറ''' സ്വീകരിക്കുന്നതോടെ ആ കൊല്ലത്തെ പറയെടുപ്പ് ഉത്സവത്തിനു തുടക്കം ആകും.[[ശിവരാത്രി]] ദിവസം തെക്കേകരകിഴക്ക് തുടർന്നുള്ള വെള്ളിയാഴ്ചകളിൽ നടുവട്ടം, കോട്ടയ്ക്കകം, തെക്കുംമുറി തുടങ്ങിയ കരകളിലും, പ്രത്യേകമായി നിശ്ചയിക്കുന്ന ദിവസങ്ങളിൽ സമീപത്തുള്ള മറ്റു പ്രദേശങ്ങളിലും എഴുന്നള്ളത് നടത്തുന്നു. മസ്തകാകൃതിയിലുള്ള സ്വർണ്ണമുഖപ്പറ്റും, 18 [[ആറന്മുള കണ്ണാടി|ആറന്മുള കണ്ണാടിയും]],പട്ടുടയാടകളും, പുടവകളും ചേർത്തണിയിച്ചോരുക്കുന്ന കെട്ടുജീവതയിൽ ഭഗവതിയുടെ '''കർമ്മബിംബം''' എഴുന്നള്ളിച്ചാണ് പറയ്ക്കെഴുന്നള്ളത് നടത്തുന്നത്. വീക്കുചെണ്ട, ഉരുട്ടുചെണ്ട, ഇലത്താളം, തകിൽ, കൊമ്പ്, കുഴൽ എന്നീ മേളക്കൂട്ടുകളും പാണിവിളക്കും, മെയ്‌വട്ടക്കുടകളും എഴുന്നള്ളത്തിനു അകമ്പടിയായി ഉണ്ടാകും. ചാണകം മെഴുകിയ തറയിൽ തൂശനില വെച്ച് നിറപറയും നിലവിളക്കുമായി ഓരോ ഭവനങ്ങളിലും അമ്മയെ സ്വീകരിക്കുന്നു. [[File:Para1.jpg|thumb|right|300px|ഭഗവതിപ്പറ]]പറയെടുപ്പ് ഉത്സവത്തിന്റെ പ്രധാന ആകർഷണം താലപ്പൊലി വഴിപാടു ആണ്. താലപ്പൊലി എന്തിയ ബാലികമാരുടെ അകമ്പടിയോടെ അമ്മയെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്ന ചടങ്ങാണ് ഇത്. ഉദ്ദിഷ്ടകാര്യലബ്ദിക്കും, സൗഭാഗ്യത്തിനും ഉള്ള ഉത്തമമായ വഴിപാടാണിത്. എഴുന്നള്ളത്തിൻറെ രണ്ടാം ദിവസം സന്ധ്യക്ക്‌ കരയുടെ അതൃത്തിയിൽ തിങ്ങി നിറഞ്ഞ ആബാലവൃദ്ധം ജനങ്ങളോടുംയാത്ര ചോദിക്കുന്ന '''യാത്രയയപ്പ്''' എന്ന ചടങ്ങ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. മീനഭരണി ദിനത്തിനു മുൻപ് അകത്തെഴുന്നള്ളിക്കണം എന്ന വ്യവസ്ഥയും നിലവിലുണ്ട്.
[http://www.manakkattudevitemple.com/bhagavathipara കൂടുതൽ വായനക്ക്] {{Webarchive|url=https://web.archive.org/web/20150414202010/http://www.manakkattudevitemple.com/bhagavathipara |date=2015-04-14 }}
 
==ക്ഷേത്രഭരണം==
തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ കരയോഗങ്ങളുടെ ഭരണത്തിൻ കീഴിൽ ആണ് ക്ഷേത്രം. ഓരോ കരയിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത്. മൂന്നു വർഷമാണ് അംഗങ്ങളുടെ കാലാവധി.
 
== എത്തിച്ചേരുവാനുള്ള വഴി ==
"https://ml.wikipedia.org/wiki/മണക്കാട്ട്‌_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്