"മേഘപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മേഘപ്പുലിദിനം എന്ന ഖണ്ഡിക ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 22:
| binomial_authority = ([[Edward Griffith (zoologist)|Griffith]], 1821)
}}
[[ഹിമാലയം|ഹിമാലയൻ]] താഴ്‌വരകൾ മുതൽ [[തെക്കുകിഴക്കേ ഏഷ്യ|തെക്ക് കിഴക്കൻ ഏഷ്യ]] വരെ കാണപ്പെടുന്ന ഒരു [[മാർജ്ജാരവംശം|മാർജ്ജാരനാണ്]] '''മേഘപ്പുലി''' (Clouded Leopard). ''Neofelis nebulosa'' എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. മേഘപ്പുലി ഒരു ഇടത്തരം വലിപ്പമുള്ള പൂച്ചയാണ്. [[പുലി]]യോടും [[ജാഗ്വാറി]]നോടും സാദൃശ്യമുള്ള ഇവ അവരെക്കാൾ വളരെ ചെറിയതാണ്. മഞ്ഞയും ചാരയും നിറങ്ങളിൽ കാണുന്ന ഇവയുടെ ശരീരത്തിൽ മേഘത്തിന്റെതുപോലെയുള്ള വലിയ കറുത്ത അടയാളങ്ങൾ കാണാൻ കഴിയും. വളരെ വലിയ വാലുകളും ഇവയുടെ പ്രേത്യേകതയാണ്. ഈ വാലുകൾ മരം കയറുമ്പോൾ ഉള്ള നിയന്ത്രണത്തിന് സഹായിക്കുന്നു. ശരീരവലുപ്പത്തിന് അനുപാതികമായി താരതമ്യം ചെയ്താൽ മാർജാരവർഗ്ഗത്തിലെ മറ്റേത് ജീവിയെക്കാളും വലിയ കോമ്പല്ലുകൾക്കുടമയാണ് ഇവ.
 
വളരെ അപൂർവമായിമാത്രം കാണപ്പെടുന്ന മേഘപ്പുലികൾ ഇന്ന് 10,000 ൽ താഴെ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ഇന്ത്യയിൽ ഇവ [[പശ്ചിമ ബംഗാൾ]], [[സിക്കിം]], [[അരുണാചൽ പ്രദേശ്‌]], [[മണിപ്പൂർ]], [[മേഘാലയ]],[[മിസോറം]],[[നാഗാലാ‌ൻഡ്]] ,[[ത്രിപുര]] എന്നിവിടങ്ങളിൽ കാണപ്പെടുന്നു. <ref>Choudhury, A.U. (1996). ''The clouded leopard''. Cheetal 35 (1-2): 13–18.</ref><ref>Choudhury, A. (1997). ''The clouded leopard in Manipur and Nagaland''. Journal of the [[Bombay Natural History Society]] 94(2): 389–391.</ref><ref>Choudhury, A. U. (2003). ''The cats in North East India''. Cat News 39: 15–19.</ref>
"https://ml.wikipedia.org/wiki/മേഘപ്പുലി" എന്ന താളിൽനിന്ന് ശേഖരിച്ചത്