"സംവാദം:അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രശസ്തമായ മാതൃ ബിംബങ്ങൾ
 
വരി 14:
 
=='അമ്മ'-പദോദ്ഭവം==
അമ്മ എന്ന പദം സുറിയാനിയിൽ നിന്ന് മലയാളത്തിലെത്തിയതാണ് എന്ന്എന്നത് വളരെസാധൂകരിക്കുവാൻ ആധികാരികമായിസ്വതന്ത്രാവലംബങ്ങളുടെ എഴുതിയിരിക്കുന്നതുംഅഭാവത്തിൽ അതിനെഅത് സാധൂകരിക്കുവാൻഒഴിവാക്കുന്നു.. ചേർത്തിരിക്കുന്ന---[[ഉപയോക്താവ്:Johnchacks|ജോൺ തുടർന്നുള്ളസി.]] വരികളും([[ഉപയോക്താവിന്റെ ഒന്ന്സംവാദം:Johnchacks|സംവാദം]]) പുന09:പരിശോധിക്കുന്നത്20, നല്ലതാണ്.30 ഡിസംബർ 2021 (UTC)
# //''അമ്മ എന്ന വാക്ക് ܐܡܐ (അ്മ്മ) എന്ന സുറിയാനി പദത്തിൽ നിന്നും ഉൽഭവിച്ചതാണ്''// - ഈ വാചകത്തിന് അവലംബമായി നൽകിയിരിക്കുന്നതായി കാണുന്നത് വർഗീസ് പാത്തിക്കുളങ്ങര അച്ചന്റെ ''മാർത്തോമാ മാർഗ്ഗം'' എന്ന പുസ്തകമാണ്. അദ്ദേഹത്തിന്റെ അറിവിനെയും സുറിയാനിയിലുള്ള പാണ്ഡിത്യത്തെയും ബഹുമാനിക്കുന്നു. എങ്കിലും അദ്ദേഹം ഈ വിഷയം മറ്റ് ഭാഷകളിലെ തത്തുല്യ പദങ്ങളുമായി താരതമ്യം ചെയ്ത് വിമർശനാത്മകമായി പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇനി അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. ഇവിടെ ചേർത്ത അവലംബത്തിന്റെ വെളിച്ചത്തിൽ മലയാളത്തിലെയും സുറിയാനിയിലെയും പദങ്ങൾ തമ്മിലുള്ള സമാനതകൾ കണ്ട് അദ്ദേഹം ഇക്കാര്യത്തിൽ ഒരു തീർപ്പിലെത്തിയിരിക്കാനാണു സാധ്യത. പല ഭാഷകളിലുള്ള 'അമ്മ' പദങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാവും. മിക്ക ഭാഷകളിലും അവ 'മ' ശബ്ദത്തിലുള്ളതാണ്. 'അമ്മ' എന്നതിനോട് വളരെ സമാനമായ പദങ്ങൾ ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലുള്ള ഭാഷകളിൽ കാണാനാവും. അതിനുള്ള കാരണം ലേഖനത്തിലും മുകളിലെ സംവാദങ്ങളിലും സൂചിപ്പിച്ചിരിക്കുന്നത് പോലെ കുട്ടികൾ ആദ്യം ഉണ്ടാക്കുന്ന ശബ്ദങ്ങളിലൊന്നാണ് 'മ' . ഇനി "അച്ഛൻ" പദങ്ങൾ നോക്കിയാൽ അവ കൂടുതലും പ/ബ ആയിരിക്കും , പിന്നെയുള്ളത് ച/ഛ ഇവയാവും. പരിമിതമായ അറിവിൽ ഇതിന് നേരേ വിപരീതമായി കാണാൻ കഴിഞ്ഞ ഒരു ഭാഷ മലയാളവുമായി അടുത്ത ബന്ധമുള്ള തുളു ആണ്. അവിടെ appae എന്നത് അമ്മയാകുമ്പോൾ amme എന്നത് അപ്പനാകുന്നു.
#//''ഒന്നാം നൂറ്റാണ്ട് മുതൽ കേരളത്തിലുണ്ടായിരുന്ന യഹൂദന്മാരുടെയും സുറിയാനി ക്രൈസ്തവരുടെയും മാതൃഭാഷയായിരുന്നു അരമായ അഥവ സുറിയാനി''// - ഈ വാചകത്തിന്ന് മൂന്നു പുസ്തകങ്ങൾ അവലംബമായി നൽകിയിട്ടുണ്ടെങ്കിലും അവയിലെ ഏതു വരികളാണ് അവലംബമായി എടുത്തിട്ടുള്ളത് എന്ന് ഒരു പിടിയുമില്ല. ഇതു കൊണ്ടാണ് |quote ഓപ്ഷൻ ചേർത്ത് റഫറൻസ് ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ കൂടി അവലംബങ്ങളിൽ ചേർക്കുവാൻ ആവശ്യപ്പെടാറുള്ളത്. എന്തായാലും ഇതിൽ സുറിയാനി ക്രൈസ്തവരുടെ "മാതൃഭാഷ" ആയിരുന്നു അരമായ അഥവാ സുറിയാനി എന്നതു പൂർണ്ണമായും തെറ്റാണ്. മാർത്തോമാ ക്രിസ്ത്യാനികളുടെ (സുറിയാനി ക്രിസ്ത്യാനികളുടെ) "ആരാധനാഭാഷ" മാത്രമായിരുന്നു സുറിയാനി. സുറിയാനിയിലുള്ള കുർബ്ബാനയിൽ പങ്കെടുത്തിരുന്ന സാധാരണ വിശ്വാസിക്ക് അവിടെ ചൊല്ലുന്നവയുടെ അർത്ഥം മുഴുവനായി മനസ്സിലാക്കുവാൻ പോലും സാധിക്കുകയില്ലായിരുന്നു. ആരാധനാ/മത സംബന്ധമായ ചില വാക്കുകൾ കുർബ്ബാന, കൂദാശ, കബർ മുതലായവ മലയാളത്തിലേക്ക് ആദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുടുംബബന്ധങ്ങളുമായി ബന്ധപ്പെട്ട അപ്പൻ/അച്ഛൻ, അമ്മ, മകൻ, മകൾ, സഹോദരൻ, സഹോദരി എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും വാക്കുകൾ സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് കടന്നു വന്നുവെന്ന് പറയാനാവില്ല. (ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ക്രൈസ്തവരുണ്ടായിരുന്നോ, അവർ സുറിയാനി ഉപയോഗിച്ചിരുന്നോ എന്നുള്ള ചർച്ച ഇവിടെ ഒഴിവാക്കുന്നു). ഇനി കേരളത്തിലുണ്ടായിരുന്ന യഹൂദരുടെ മാതൃഭാഷ അരമായ ആയിരുന്നോ ഹീബ്രുവായിരുന്നോ? ഹീബ്രുവായിരുന്നെങ്കിൽ "ഇമാ" ആണ് ഹീബ്രുവിലെ അമ്മ :) .
# //''കേരളത്തിലും തമിഴകത്തും അവർ നടത്തിയ വാണിജ്യ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ സാമുഹിക പരിവർത്തനത്തിനു ശേഷം മറ്റു ദ്രാവിഡ ഭാഷകളിലും സ്ഥിരപ്പെട്ടതാകാം ഈ പ്രയോഗം.''// - ഈ വാചകമാണ് ഏറ്റവും കൗതുകകരം. വാണിജ്യപ്രവർത്തനങ്ങളിലൂടെ എങ്ങനെയാണ് സാമുഹിക പരിവർത്തനം ഉണ്ടാകുന്നത്? ഈ സാമൂഹികപരിവർത്തനം മൂലം ഈ ഒരു വാക്കു മാത്രമേ സ്ഥിരപ്പെട്ടുള്ളുവോ?
 
ഒന്നു മാറ്റിയെഴുതുവാൻ പോലും scope കിട്ടാത്തതിനാൽ എന്തു ചെയ്യണമെന്ന് അറിയില്ല. മറ്റുള്ളവരുടെ തീരുമാനത്തിനായി വിടുന്നു. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 09:20, 30 ഡിസംബർ 2021 (UTC)
 
==പ്രശസ്തമായ മാതൃ ബിംബങ്ങൾ==
"https://ml.wikipedia.org/wiki/സംവാദം:അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അമ്മ" താളിലേക്ക് മടങ്ങുക.