"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43:
തിരുവാതിര നക്ഷത്രം സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് ക്ഷേത്രത്തിൽ ദേവിയുടെ നടതുറക്കുന്നത്. ഇതിനോടനുബന്ധിച്ച് അന്നേദിവസം വൈകീട്ട് നാലുമണിയ്ക്ക്, ശിവപാർവ്വതിമാർക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, മൂന്ന് ഊരാളകുടുംബങ്ങളിൽ പ്രധാനപ്പെട്ടതായ അകവൂർ മനയിൽ നിന്ന് പുറപ്പെടുന്നു. അകവൂർ മനയുടെ പരദേവതയായ [[ശ്രീരാമൻ|ശ്രീരാമസ്വാമിയുടെ]] നടയിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷം അകവൂർ മനയിലെ കാരണവർ, ക്ഷേത്രം ഭാരവാഹികൾക്ക് തിരുവാഭരണങ്ങൾ കൈമാറുന്നതോടെയാണ് ഘോഷയാത്ര പുറപ്പെടുന്നത്. പ്രത്യേകം തീർത്ത രഥത്തിൽ തിരുവാഭരണങ്ങൾ പ്രതിഷ്ഠിച്ചശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് വഴിയിൽ എല്ലായിടത്തുനിന്നും സ്വീകരണം ലഭിയ്ക്കുന്നു. ഇതിനിടയിൽ, മറ്റ് രണ്ട് ഊരാളകുടുംബക്കാരും ഇവിടെയെത്തിയിട്ടുണ്ടാകും. എട്ടുമണിയാകും ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരാൻ. ആ സമയത്ത്, ദേവിയുടെ തോഴിയായ പുഷ്പിണി എന്ന സ്ഥാനം വഹിയ്ക്കുന്ന ബ്രാഹ്മണിയമ്മയും ഇവിടെ എത്തിച്ചേർന്നിട്ടുണ്ടാകും. മൂന്ന് മനക്കാരും ക്ഷേത്രത്തിൽ എത്തിച്ചേർന്നോ എന്ന് പുഷ്പിണി മൂന്നുപ്രാവശ്യം ചോദിയ്ക്കുന്നു. എല്ലാവരും എത്തിച്ചേർന്നിട്ടുണ്ടെന്ന് അറിഞ്ഞാൽ, ക്ഷേത്രം മേൽശാന്തിയോട് ദേവിയുടെ നട തുറക്കാൻ പുഷ്പിണി ആവശ്യപ്പെടുകയും അതനുസരിച്ച് നട തുറക്കുകയും ചെയ്യുന്നു. ആ സമയം, ക്ഷേത്രത്തിൽ പലയിടത്തുനിന്ന് ഉയർന്നുകേൾക്കുന്ന നാമജപവും മംഗല്യസ്ത്രീകളുടെ വക വായ്ക്കുരവയിടലും തുടരെത്തുടരെയുള്ള കതിനവെടികളും മുഴങ്ങിക്കേൾക്കുന്നു. അതോടെ നടതുറപ്പ് മഹോത്സവത്തിന് തുടക്കമായി. അന്നേദിവസം രാത്രി, ക്ഷേത്രത്തിൽ [[തിരുവാതിരക്കളി]]യുമുണ്ടാകും.
 
തുടർന്നുള്ള പന്ത്രണ്ടുദിവസം, ദേവിയെ കാണാൻ ഭക്തജനപ്രവാഹമുണ്ടാകുന്നു. അവർക്കായി നിരവധി സൗകര്യങ്ങൾ ക്ഷേത്രം ട്രസ്റ്റ് വക നടത്തിക്കൊടുക്കാറുണ്ട്. കുടിവെള്ളം, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയ അവയിൽ പ്രധാനപ്പെട്ടതാണ്. ട്രസ്റ്റിനെക്കൂടാതെ നിരവധി സർക്കാരേതര സംഘടനകളും ഈ സമയത്ത് ഘ്മുന്നോട്ട് വരാറുണ്ട്.
 
=== കൊടിയേറ്റുത്സവം ===