"കൊടിയേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dkdjfygigj
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:3A80:1E6B:A41A:0:0:0:2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് സുദീപ്.എസ്സ് സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
[[അടൂർ ഗോപാലകൃഷ്ണൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്‌]] '''''കൊടിയേറ്റം''''' (English: ''Ascent'').<ref>http://www.imdb.com/title/tt0076277/</ref> [[ഭരത് ഗോപി|ഭരത് ഗോപിക്ക്]] മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്]] മികച്ച സംവിധായകനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|സംസ്ഥാന ചലച്ചിത്രപുരസ്കാരവും]] ഈ ചിത്രം നേടികൊടുത്തു.
 
==കഥാപശ്ചാത്തലം==
==കാദപാത്രനിരുപനം ==
ശങ്കരൻ‍ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ഭർത്താവ് എന്ന നിലയിൽ പക്വത ഇല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..[[ഗർഭിണിയായ]] ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുർ ഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഒടുവിൽ ഒന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു.
 
സിനിമയെക്കുറിച്ച് നിലവിലിരിക്കുന്ന ധാരണകളെ തകർക്കുന്ന സിനിമയാണിത്.ഒരു സിനിമയിൽ അത്യാവശ്യമെന്ന് നാം കരുതുന്നതൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. നാടകീയ മുഹുർത്തങ്ങൾ, ക്രമമായി വികസിക്കുന്ന കഥ, സെൻറിമെൻറലിസം ഇവയൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. എങ്കിലും ചിത്രത്തിൽ ഉടനീളം പച്ചയായ ജീവിതത്തിന്റെ തുടിപ്പുകളുണ്ട്
"https://ml.wikipedia.org/wiki/കൊടിയേറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്