"ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
==ഡിവൈഎഫ്ഐ രൂപീകരണം==
 
1980 നവംബർ 1 2 3 തിയ്യതികളിൽ രക്തസാക്ഷി കർത്താർ സിംഗ് സരഭയുടെ ജന്മനാടായ പഞ്ചാബിലെ ലുധിയാനയിലായിരുന്നു ഡിവൈഎഫ്ഐ രൂപീകരണം നടന്നത്. ഖാലിസ്ഥാൻ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങൾക്കെതിരായി യുവജനങ്ങൾ പൊരുതിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സമ്മേളനം ലുധിയാനയിൽ ചേർന്നത്. സമ്മേളനത്തിന്റെ തയ്യാറെടുപ്പിലാണ് ഭീകരവാദികളുടെ തോക്കിനിരയായി അമർസിംഗ് ഗിൽ വധിക്കപ്പെട്ടത്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സമ്മേളനത്തിന് പഞ്ചാബിന്റെ മണ്ണ് ആതിഥേയത്വം വഹിച്ചത്.
 
വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന യുവജനസംഘടനയുടെ 600 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ ലുധിയാനയിൽ എത്തിയത്. 12 ലക്ഷം മെമ്പർഷിപ്പിനെയാണ് ഇവർ പ്രതിനിധീകരിച്ചത്. കൽക്കത്താ സർവകലാശാല വൈസ് ചാൻസിലർ പോദാർ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ സമ്മേളനത്തിലെ ആവേശകരമായ അനുഭവമായിരുന്നു ലാഹോർ ഗൂഢാലോചന കേസിൽ പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കിഷോരിലാലിന്റെ പ്രസംഗം. സമ്മേളനം വിജയപൂർവം പൂർത്തിയാക്കി പ്രതിനിധികൾ അത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോയി. താഴെത്തലം വരെ കൊടിയും പേരും ലക്ഷ്യങ്ങളും വ്യക്തതയോടെ പൊതുബോധമാക്കി മാറ്റുക എന്നത് ഒരു പ്രത്യേക അജൻഡയായി കൈകാര്യം ചെയ്യപ്പെടണം എന്ന് സംഘടനാപരമായി തീരുമാനിച്ചു.