"പ്രാക്കുളം ഭാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
 
വരി 1:
{{prettyurl|prakulam bhasi}}
തിരു - കൊച്ചി നിയമസഭാ സാമാജികനും ദേവസ്വം ബോർഡ് പ്രസിഡന്റും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ഭാസ്കരപിള്ള എന്ന<ref>http://klaproceedings.niyamasabha.org/ListSearchMembers.php?memberList=1426194</ref> '''പ്രാക്കുളം ഭാസി'''.
==ജീവിതരേഖ==
[[കൊല്ലം]], [[പ്രാക്കുളം]] താന്നിക്കൽ പാർവ്വതിയമ്മയുടെയും [[മൺട്രോ തുരുത്ത്|മൺട്രോത്തുരുത്തിൽ]] വില്ലിമംഗലത്ത് പത്മനാഭപിള്ളയുടെയും പുത്രനായി 1919 ൽ ജനിച്ചു. പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്കൂൾ, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. പിന്നീട് സാമൂതിരി കോളേജിൽ ചേർന്ന് പഠനം തുടർന്നെങ്കിലും ജവഹർലാൽ നെഹ്രുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രക്ഷോഭങ്ങളിൽ പങ്കാളിയായി പഠനം ഉപേക്ഷിച്ചു. വിദ്യാർത്ഥി സംഘടനാ രംഗത്ത് സജീവമായ ഭാസി, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും ആകൃഷ്ടനായി. തോട്ടം തൊഴിലാളികളെ ഇടുക്കിയിലും മറ്റും ആദ്യമായി സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ഇദ്ദേഹമായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് വിട്ട് കെ.എസ്.പി.യിലും പിന്നീട് [[ആർ.എസ്.പി.]]യിലും ചേർന്നു. 1948 ൽ [[കരുനാഗപ്പള്ളി]] നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പരാജയപ്പെട്ടു. 1952 ൽ ചവറ മണ്ഡലത്തിൽ നിന്നും 1954 ൽ [[തൃക്കടവൂർ]] മണ്ഡലത്തിൽ നിന്നും [[തിരു - കൊച്ചി നിയമസഭ|തിരു - കൊച്ചി നിയമസഭയിലേക്കു]] തെരഞ്ഞെടുക്കപ്പെട്ടു.<ref>{{Cite web |url=http://eci.nic.in/eci_main/StatisticalReports/SE_1954/StatRep_TravCochin_1954.pdf |title=ആർക്കൈവ് പകർപ്പ് |access-date=2016-11-02 |archive-date=2018-10-17 |archive-url=https://web.archive.org/web/20181017163233/https://www.eci.nic.in/eci_main/StatisticalReports/SE_1954/StatRep_TravCochin_1954.pdf |url-status=dead }}</ref> ഇദ്ദഹത്തിന്റെ കാലത്താണ് തേവള്ളി പാലത്തിന് സർക്കാർ അനുമതി നൽകിയത്. [[കേരള ഗ്രന്ഥശാലാ സംഘം]] പ്രസിഡന്റായും [[കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്]] ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.പി. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു.
"https://ml.wikipedia.org/wiki/പ്രാക്കുളം_ഭാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്