"ഓശാന ഞായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[ഈസ്റ്റർ|ഈസ്റ്ററിനു]] മുൻപുള്ള ഞായറാഴ്ചയാണ്'''ഓശാന ഞായർ''' അഥവാ '''കുരുത്തോലപ്പെരുന്നാൾ''' (ഇംഗ്ലീഷ്: Palm Sunday) എന്ന് അറിയപ്പെടുന്നത്. അന്നേ ദിവസം [[ക്രിസ്തുമതം|ക്രിസ്തീയ വിശ്വാസികൾ]] കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ [[ജറുസലേം|ജറുസലേമിലേക്കു]] കഴുതപ്പുറത്തേറി വന്ന [[യേശു|യേശുവിനെ]], ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ [[വിശുദ്ധ വാരം|വിശുദ്ധ വാരത്തിലേക്ക്]] കടക്കുന്നു.
==ബൈബിൾ പശ്ചാത്തലം==
ബൈബിൾ പുതിയനിയമത്തിലെ നാലു [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലും]] (മത്തായി 21:1–11, മർക്കോസ് 11:1–11, ലൂക്കോസ് 19:28–44, യോഹന്നാൻ 12:1–19) യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയമായ പ്രവേശത്തെപ്പറ്റി വിവരണം ഉണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് കൃത്യമായ ഒരു സമയരേഖ നൽകിയിട്ടുള്ളത്. യോഹന്നാന്റെ സുവിശേഷത്തിൽ (യോഹന്നാൻ 12:1) യഹൂദരുടെ [[പെസഹാ (യഹൂദമതം)|പെസഹാ പെരുന്നാളിന്റെ]] ആറു ദിവസങ്ങൾക്ക് മുൻപായി യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു വന്നു എന്ന് എഴുതിയിട്ടുണ്ട്. തുടർന്നുള്ള വാക്യങ്ങളിൽ (യോഹന്നാൻ 12:12–15) ഇപ്രകാരം വിവരിച്ചിരിക്കുന്നു : പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു, ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി. “സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതകുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
മർക്കോസിന്റെ സുവിശേഷത്തിലെ വിവരണം ഇപ്രകാരമാണ് : അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൽ. ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതകുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതകുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ : വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു. "
 
 
== ആനുഷ്ഠാനങ്ങൾ ==
"https://ml.wikipedia.org/wiki/ഓശാന_ഞായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്