"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 61:
 
മോതിരവിക്രയത്തിന്റെ ഉറവിടം വ്യാപ്തി പര്യവസാനം ഇവയറിഞ്ഞുവരാൻ രാജ കല്പനപ്രകാരം സമ്പ്രതി രാമയ്യനും കേശവപിളളയും യോഗീശ്വര സന്നിധിയിലെത്തി. രണ്ടു പേരും യഥോചിതം യോഗീശ്വരനെ അഭിവാദനം ചെയ്തു. ദൂതലക്ഷണം കൊണ്ടു തന്നെ യോഗീശ്വരൻ അവരുടെ ആഗമനോദ്ദ്യേശം വ്യക്തമാക്കി. സമീപവർത്തികൾ തന്നെ ഈ കുടിലകർമ്മം ചെയ്തത്. എന്നാലും രാജാവ് സുരക്ഷിതമാണ്. ഇതിന്റെ ഛിദ്രക്ഷോഭങ്ങൾ ഭാവിയിലും കാണപ്പെടും. പിന്നീട് വീണ്ടും ചോദിച്ചപ്പോഴും ഇതിൽ കൂടുതൽ കാര്യങ്ങൾ യോഗീശ്വരനിൽ നിന്ന് അറിയാൻ കഴിഞ്ഞില്ല. കേശവപിള്ളയുമായുള്ള സംഭാഷണത്തിൽ പല സന്ദർഭങ്ങളിലും തന്റെ രഹസ്യം പുറത്തുവരുമെന്ന ഭയം യോഗീശ്വരന് ഉണ്ടായി. രാജാവിന്റെ ശത്രുവംശത്തിൽ ഇനിയാരെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി കേശവപിള്ള പറയുന്നത് ആ വംശശക്തി ഇന്നും തിരുവിതാംകൂറിൽ തഴച്ചു വളരുന്നുണ്ടെന്നാണ്. അന്തക്കാലം കലി കാലം തന്നെ എന്ന് ഹരിപഞ്ചാനനൻ പറഞ്ഞപ്പോൾ ദശാനനൻ കാലമായ ത്രേതായുഗവുമായിരിക്കാം എന്ന് കേശവപിള്ള മറുപടി കൊടുത്തു. ഇങ്ങനെ ഓരോ ചോദ്യവും തനിക്ക് നേരെ തന്നെ തിരിച്ചു വിടപ്പെട്ട അസ്ത്രമായി യോഗീശ്വരന് അനുഭവപ്പെട്ടു. അതിനാൽ കേശവപിള്ള തനിക്കൊരു നീങ്ങാശത്രുവാണെന്നും തനിക്ക് തുല്യമായ മറ്റൊരു ശക്തിയാണെന്നും യോഗീശ്വരൻ അനുമാനിക്കുന്നു. അവരെ യാത്രയാക്കിയതിനുശേഷം ഉമ്മിണിപ്പിള്ളയെ വരുത്തി തനിക്ക് ഉടൻ തന്നെ ചിലമ്പിനേത്ത് പോയി ചന്ത്രക്കാറനെ കാണണമെന്ന് അറിയിക്കുന്നു.
 
'''അദ്ധ്യായം-4'''
 
കേശവപിള്ളയുടെ നിർദ്ദേശത്തെ മാനിച്ച്, രാജകൽപ്പനയാൽ അതീവ രഹസ്യമായി കൊട്ടാരത്തിൽ സൂക്ഷിക്കപ്പെട്ട മുദ്രമോതിരം കളവു പോയിരിക്കുന്നു. മോതിരവിക്രയത്തിന്റെ ഗൗരവത്തെ ഈ മോഷണം ശതഗുണീകരിച്ചു. ദ്രോഹകേന്ദ്രം പരിചാരകചക്രത്തിനകത്തു തന്നെ എന്ന് ഹരിപഞ്ചാനനൻ ദീർഘദർശനം ചെയ്തിരുന്നുവല്ലോ. എങ്കിലും രാജാവിന്റെ നിർദ്ദേശ പ്രകാരം ഈ വാർത്ത കൊട്ടാരത്തിന് വെളിയിൽ പോയില്ല.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്