"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 60:
ഇതേസമയം തന്നെ തിരുവനന്തപുരത്തും ചില അനിഷ്ട സംഭവങ്ങൾ നടന്നു. എട്ടു വീട്ടിൽ പിള്ളമാരിൽ പ്രധാനിയായ കഴക്കൂട്ടത്ത് പിള്ളയുടെ വകയായ ഒരു മോതിരം പൊൻവാണിഭക്കാരനായ അണ്ണാവയ്യന് ആരാലോ വിൽക്കപ്പെട്ടു എന്നൊരു ശ്രുതി പരന്നു. ഇതറിഞ്ഞ മന്ത്രിമാർ അണ്ണാവയ്യനെ അന്വേഷിച്ച് കണ്ടെത്താൻ ആജ്ഞ കൊടുത്തു. എന്നാൽ ആ ബ്രാഹ്മണന്റെ മഠത്തിൽ നിന്നും മോതിരം കിട്ടിയതല്ലാതെ ണ്ണാവയ്യനെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം വഴിമുട്ടി. എട്ടു വീട്ടിൽ പിള്ളമാരെയെല്ലാം ശിരച്ഛേദം ചെയ്ത് അവരുടെ സ്വത്തുക്കൾ ഭണ്ഡാരത്തിലേക്ക് മാറ്റിയതിനാൽ ഈ മോതിരം  വിറ്റത് ഒരു വലിയ കുറ്റം തന്നെയാണ്. കേശവപിള്ളയുടെ അഭിപ്രായം മാനിച്ച് മോതിരം കൊട്ടാരത്തിൽ തന്നെ സൂക്ഷിച്ചു അതീവ രഹസ്യമായി അന്വേഷണം നടത്താൻ രാജാവ് കൽപ്പിച്ചു
 
മോതിരവിക്രയത്തിന്റെ ഉറവിടം വ്യാപ്തി പര്യവസാനം ഇവയറിഞ്ഞുവരാൻ രാജ കല്പനപ്രകാരം സമ്പ്രതി രാമയ്യനും കേശവപിളളയും യോഗീശ്വര സന്നിധിയിലെത്തുന്നു. രാമയ്യൻ ഭയഭക്തി വിശ്വാസങ്ങളോടെ യോഗീശ്വരനെ നമസ്കരിച്ചു പ്രസാദം വാങ്ങുന്നു. എന്നാൽ കേശവപിള്ള അതിനു വഴങ്ങുന്നില്ല. കേശവപിള്ളയുടെ സംഭാഷണത്തിൽ പലതും യോഗീശ്വരന് നേരെയുള്ള കൂരമ്പുകളായി മാറി. സമ്പ്രതി രാമയ്യനെ പറഞ്ഞയച്ചതിനു ശേഷം തനിക്ക് ഉടനെ തന്നെ ചന്ത്രക്കാറനെ കാണണമെന്നും അതിന് താൻ തന്നെ ചീലമ്പിനേത്പത കേശവപിള്ളയുമായുള്ള സംഭാഷണത്തിൽ പല സന്ദർഭങ്ങളിലും തന്റെ രഹസ്യം പുറത്തു വരുമെന്ന ഭയം യോഗീശ്വരന് ഉണ്ടായിട്ടുണ്ട്. രാജാവിന്റെ ശത്രുവംശത്തിൽ ഇനിയാരെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന യോഗീശ്വരന്റെ ചോദ്യത്തിന് ഉത്തരമായി കേശവപിള്ള പറയുന്നത് ആ വംശശക്തി ഇന്നും തിരുവിതാംകൂറിൽ തഴച്ചു വളരുന്നുണ്ടെന്നാണ്. അന്തക്കാലം കലി കാലം തന്നെ എന്ന് ഹരിപഞ്ചാനനൻ പറഞ്ഞതിന് മറുപടിയുമായി കേശവപിള്ള പറഞ്ഞത് ദശാനനൻ കാലമായ ത്രതായുഗവുമായിരിക്കാം എന്നാണ്. ഇങ്ങനെ കേശവപിള്ള തനിക്കൊരു നീങ്ങാശത്രുവാണെന്നും തനിക്ക് തുല്യമായ മറ്റൊരു ശക്തിയാണെന്നും യോഗീശ്വരൻ അനുമാനിക്കുന്നു. അവരെ യാത്രയാക്കിയതിനുശേഷം ഉമ്മിണിപ്പിള്ളയെ വരുത്തി തനിക്ക് ഉടൻ തന്നെ ചിലമ്പിനേത്ത് പോയി ചന്ത്രക്കാറനെ കാണണമെന്ന് അറിയിക്കുന്നു.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്