"ടി.എസ്. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം
വരി 1:
പ്രധാനമായും ഭക്തിഗാനങ്ങളുടെ സംഗീതസംവിധാനത്തിലൂടെ ശ്രദ്ധേയനായ ഒരു സംഗീതജ്ഞനാണ് '''ടി.എസ്. രാധാകൃഷ്ണൻ''' <ref>https://m3db.com/t-s-radhakrishnan</ref>(ജനനം: നവംബർ 5, 1957). '''രാധാകൃഷ്ണജി''' എന്ന് അടുപ്പമുള്ളവർ വിളിയ്ക്കുന്ന ഇദ്ദേഹം ഏകദേശം 200 ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[കെ.എസ്. ചിത്ര]], [[സുജാത മോഹൻ]], [[ഉണ്ണിമേനോൻ]] തുടങ്ങി ഒട്ടുമിക്ക ഗായകരും ഇദ്ദേഹത്തിന്റെ സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ''ശ്രീവാഴും പഴവങ്ങാടിയിലെ'', ''ഒരു നേരമെങ്കിലും'', ''നീലപ്പീലിക്കാവടിയേന്തി'', ''വടക്കുന്നാഥാ സർവം'', ''ഒരു യുഗം തൊഴുതാലും'' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. [[എറണാകുളം]] സ്വദേശിയായ രാധാകൃഷ്ണൻ, നിരവധി ഭക്തിഗാനമേളകൾ നടത്തിയും ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. രണ്ട് ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ടെങ്കിലും ഭക്തിഗാനങ്ങളിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും ശ്രദ്ധ പതിപ്പിയ്ക്കുന്നത്.
 
== ജീവിതരേഖ ==
ഹോട്ടൽ ബിസിനസ്സുകാരനായിരുന്ന ശങ്കരനാരായണയ്യരുടെയും സുബ്ബലക്ഷ്മിയമ്മാളുടെയും ഒമ്പതുമക്കളിൽ ഏഴാമനായി 1957 നവംബർ 5-ന് ([[തുലാം|തുലാമാസത്തിലെ]] [[രേവതി (നക്ഷത്രം)|രേവതി നക്ഷത്രത്തിൽ]] ജനിച്ച രാധാകൃഷ്ണൻ, ചെറുപ്പം മുതലേ സംഗീതത്തിന്റെ വഴിയിലായിരുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങൾ എല്ലാവരും സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് സ്വാഭാവികമായും രാധാകൃഷ്ണനെയും സ്വാധീനിച്ചു. ഏഴാം വയസ്സിൽ രാധാകൃഷ്ണൻ [[കർണാടക സംഗീതം]] അഭ്യസിച്ചുതുടങ്ങി.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ടി.എസ്._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്