"സ്രാവ് (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 52:
 
NGC 2080 "ഗോസ്റ്റ് ഹെഡ് നെബുല" എന്നും അറിയപ്പെടുന്നു. ഇത് വലിയ മഗല്ലനിക് മേഖത്തിലെ 50 പ്രകാശവർഷം വിസ്താരമുള്ള ഒരു എമിഷൻ നെബുലയാണ്. രണ്ട് വ്യത്യസ്ത വെളുത്ത പാടുകൾ ഉള്ളതിനാലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഇവ നമുക്കടുത്തുള്ള രണ്ട് നക്ഷത്രരൂപീകരണ മേഖലകളാണ്. പടിഞ്ഞാറു ഭാഗത്തുള്ളത് ചാർജ്ജിത ഓക്സിജന്റെ സാന്നിദ്ധ്യം കാരണം പച്ചനിറത്തിൽ കാണപ്പെടുന്നു. ഓക്സിജന്റെയും ഹൈഡ്രജന്റെയും ഉദ്‌വമനം മൂലം മധ്യഭാഗം മഞ്ഞ നിറത്തിലാണ്. ഹൈഡ്രജൻ ആൽഫ ഉദ്‌വമനം കാരണം തെക്കൻ ഭാഗം ചുവപ്പാണ്.
 
1,000 പ്രകാശവർഷം വിസ്താരമുള്ള ഒരു സൂപ്പർബബിൾ ആണ് N44. ഇത് വലിയ മെഗല്ലാനിക് മേഖത്തിലാണുള്ളത്. വളരെ ഉയർന്ന താപനിലയുള്ള 40 നക്ഷത്രങ്ങളാണ് ഇതിന്റെ മദ്ധ്യത്തിലുള്ളത്. ഇവയാണ് ഇതിന്റെ കുമിള രൂപത്തിലുള്ള ഘടനക്കു കാരണം. ഇതിനുള്ളിൽ N44F എന്ന മറ്റൊരു കുമിളയുണ്ട്. ഇതിനുള്ളിലും അവിശ്വസനീയമാം വിധം തപനിലയിള്ള ഒരു നക്ഷത്രമുണ്ട്. 35 പ്രകാശവർഷമാണ് ഇതിന്റെ വ്യാസം.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്രാവ്_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്