"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംഗ്രഹം കൂട്ടിച്ചേർക്കൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സംഗ്രഹം കൂട്ടിച്ചേർക്കൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
 
എട്ടുവീട്ടിൽ പിള്ളമാരുടെ അധിവാസദേശത്ത് ഒൻപതാം നൂറ്റാണ്ടിൽ ചിലമ്പിനഴിയത്ത് എന്നൊരു ഭവനം ഉണ്ടായിരുന്നു. ദാരിദ്ര്യത്താൽ ആണ്ടുപോയ ആ തറവാട്ടിൽ നിന്നും ഒരു ശാഖ കൊട്ടാരക്കരയ്ക്ക് പിരിഞ്ഞു പോയിരുന്നു. ബാക്കിയുള്ള അംഗങ്ങളെല്ലാം കാലഗതിയെ പ്രാപിച്ചു. കഴക്കൂട്ടത്ത് ഭവനത്തിൽ വളവന്നു വന്നിരുന്ന ഒരു ബാലൻ മാത്രം ബാക്കിയായി. എട്ടുവീട്ടിൽ പിള്ളമാരെയെല്ലാം മാർത്താണ്ഡവർമ്മയുടെ കാലത്തു തന്നെ ശിരച്ഛേദം ചെയ്യുകയും അവരീടെ സ്ത്രീകളെ മുക്കുവന്മാർക്ക് ദാനം ചെയ്യുകയും ചെയ്തിരുന്നു. ചിലമ്പിനേത്തു വക പൂർവ്വ ഭവന സ്ഥാനത്ത് ഇപ്പോൾ ഒരു മണിമന്ദിരം ഉയർന്നു വന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കന്മാരാൽ നാമകരണം ചെയ്രപ്പെട്ടത് ഉടയാൻപിള്ള എന്നായിരുന്നു. തന്റെ കാരണവരുടെ പേരുകൂടി ചേർത്ത് കാളി ഉടയാൻ എന്നാക്കിയിട്ടും തൃപ്തി വന്നില്ല.
 
കഴക്കൂട്ടത്തു പിള്ളമാരുടെ കുലദൈവക്ഷേത്രമായ ചാമുണ്ഡിക്കാവ് ഉടയാൻപിള്ള കേവശപ്പെടുത്തി. ഏറെ ഭൂസ്വത്തുക്കളും നിറഞ്ഞ ഭണ്ഡാരവും വിലയേറിയ ആഭരണങ്ങളും അളവറ്റ വെങ്കലപാത്രങ്ങളും ശ്രീകോവിൽ നാലമ്പലം സോപാനം ഗർഭഗൃഹം ഇവയെല്ലാം കൊണ്ട് ഐശ്വര്യസമ്പൂർണ്ണമായിരുന്നു. മഹത്തായ ഈ ക്ഷേത്രം സ്വന്തമാക്കിയപ്പോൾ ഉടയാൻ പിള്ള ചിലമ്പിനേത്ത് ചന്ത്രക്കാറൻ എന്ന ഉദ്യോഗപ്പേര് സ്വയം സ്വീകരിക്കുകയായിരുന്നു.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്