"മരയ്ക്കാർ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' കോഴിക്കോട്ട് രാജ്യത്തെ വടക്കേ കരയിൽ ( ഇന്നത്തെ ഇന്ത്യൻ യൂണിയനിലെ കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ല) കുഞ്ഞാലി മൂന്നാമനായ കുഞ്ഞാലി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
 
വരി 1:
 
[[കോഴിക്കോട് രാജ്യം|കോഴിക്കോട്ട് രാജ്യത്തെ]] വടക്കേ കരയിൽ ( ഇന്നത്തെ ഇന്ത്യൻ യൂണിയനിലെ കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ല) കുഞ്ഞാലി മൂന്നാമനായ [[കുഞ്ഞാലി മരയ്ക്കാർ| III പട്ടു മരക്കാർ]] പടുത്തുയർത്തിയ കോട്ടപട്ടണമാണ് മരക്കാർ കോട്ട/ (പുതുപ്പണം കോട്ട) എന്നീ പേരുകളിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കിലോമീറ്ററോളം നീളം ഉണ്ടായിരുന്ന ഈ കോട്ടയും പട്ടണവും പുതുപ്പണം (പുതുപ്പട്ടണം) /, കോട്ടക്കൽ) എന്നീ നാമങ്ങളിലും വിശേഷിപ്പിക്കപ്പെടുന്നു.
 
ശാലിയം (ചാലിയം) യുദ്ധവിജയത്തെ തുടർന്നാണ് തൻറെ രാജ്യത്തെ വടക്കേക്കരയിലെ (വടകര) ഇരിങ്ങലിനടുത്ത് കോട്ടപ്പുഴ(കുറ്റ്യാടിപ്പുഴ) തീരത്ത് കോട്ടയും, പട്ടണവും നിർമ്മിക്കാനുള്ള അനുമതി സാമൂതിരിയാൽ കുഞ്ഞാലിക്ക് നൽകപ്പെടുന്നത്.<ref>K. M. PANIKKAR ,History Of Kerala 1498-180,CHAPTER X FALL OF THE KUNJALIS</ref> ഏകദേശം രണ്ട് വർഷം കൊണ്ട് കോട്ടയും പട്ടണവും പടുത്തുയർത്തി. ഇതനുസരിച്ചു 1573 -75 കാലഘട്ടത്തിലായിരിക്കണം ഇതിൻറെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. [[ഓട്ടോമൻ]] -[[മിസ്ർ]]-[[മുഗൾ]]- [[പേർഷ്യൻ]] സൈനിക വിദഗ്ദ്ധരായിരുന്നു കോട്ട നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഇതിനുതകുന്ന അന്തർ ദേശീയ രൂപഘടനയും കുഞ്ഞാലി കോട്ട കൈവരിച്ചിരുന്നു.
"https://ml.wikipedia.org/wiki/മരയ്ക്കാർ_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്