"ബിച്ചു തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==ജീവിതരേഖ==
സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി [[1941]] [[ഫെബ്രുവരി]] 13-നാണ് ബിച്ചു തിരുമല ജനിച്ചത്. പരേതനായ ബാലഗോപാലൻ (1946-ൽ രണ്ടാം വയസ്സിൽ അന്തരിച്ചു), പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. [[ശ്യാം]], [[എ.ടി. ഉമ്മർ]], [[രവീന്ദ്രൻ]], [[ജി. ദേവരാജൻ]], [[ഇളയരാജ]] എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.<ref>http://malayalasangeetham.info/Profiles/Lyricists/Bichu%20Thirumala.html</ref> പ്രമുഖ സംഗീതസംവിധായകനായ [[എ.ആർ. റഹ്മാൻ]] മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ [[യോദ്ധാ|യോദ്ധയിലെ]] ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ഭാര്യ. മകൻ: സുമൻ.
 
2021 നവംബർ 26ന് ബിച്ചുതിരുമല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബിച്ചുതിരുമല തിരവനന്തപുരത്തെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.<ref>{{Cite web|url=https://www.mathrubhumi.com/movies-music/specials/bichu-thirumala/lyricist-bichu-thirumala-passed-away-1.6214035|title=ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു|access-date=2021-11-26|language=en}}</ref>
 
==ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങൾ==
"https://ml.wikipedia.org/wiki/ബിച്ചു_തിരുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്