"ഗ്നു/ലിനക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

203 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
== ചരിത്രം ==
[[File:Linus Torvalds (cropped).jpg|thumb|right|upright|ലിനസ് ടോർവാൾഡ്സ്, ലിനക്സ് കേർണലിന്റെ പ്രധാന രചയിതാവ്]]
1983 ൽ [[റിച്ചാർഡ് സ്റ്റാൾമാൻ]] സ്ഥാപിച്ച [[ഗ്നു]] എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന സോഫ്റ്റ്‌വെയറും ടൂളുകളുമാണ് ഇന്ന് ഗ്നൂ/ലിനക്സിൽ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറിൽ സിംഹഭാഗവും. [[ഗ്നു]] സംഘത്തിന്റെ മുഖ്യലക്ഷ്യം [[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ]] മാത്രം ഉപയോഗിച്ചുകൊണ്ട് [[യുണിക്സ്]] പോലുള്ള ഒരു [[ഓപ്പറേറ്റിംഗ് സിസ്റ്റം]] നിർമ്മിക്കുന്നതായിരുന്നു. തൊണ്ണൂറുകളുടെ ആദ്യം തന്നെ ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ആവശ്യമായ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകൾ എല്ലാം തന്നെ ഗ്നു സംഘം സ്വന്തമായി തയ്യാറാക്കിയിരുന്നു. ഒന്നൊഴികെ; ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഹാർഡ്‌വെയറുമായി സംവദിക്കുവാൻ ഉപയോഗിക്കുന്ന [[കെർണൽ]] എന്ന ഘടകം. [[ഗ്നു]] സ്വതന്ത്രമായി തന്നെ ഒരു കെർണൽ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്തു. [[ബെർക്കെലി യൂണിവേഴ്‌സിറ്റി]] നിർമ്മിച്ചെടുത്ത [[യുണിക്സ്]] സമാന ഓപ്പറേറ്റിങ് സിസ്റ്റം ആയ [[ബി.എസ്.ഡി|ബി.എസ്.ഡിയുടെ]] കെർണൽ ഉപയോഗിക്കുവാനായിരുന്നു ഗ്നു സംഘത്തിന്റെ ആദ്യ തീരുമാനം. ബെർക്കെലിയിലെ [[പ്രോഗ്രാമർ|പ്രോഗ്രാമർമാരുടെ]] നിസ്സഹകരണം മൂലം ഈ പദ്ധതി അവർക്ക് ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തമായി ഒരു കെർണൽ നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾ ഇതോടെ മന്ദമാവുകയും ചെയ്തു.
എകദേശം ഇതേ കാലയളവിൽ, കൃത്യമായി 1991 -ൽ [[ലിനക്സ് കെർണൽ|ലിനക്സ്]] എന്ന പേരിൽ മറ്റൊരു കെർണൽ, [[ലിനസ്‌ ബെനഡിക്റ്റ്‌ ടോർവാൾഡ്സ്‌|ലിനസ് ടോർവാൾഡ്സ്]] എന്ന [[ഫിൻ‌ലാൻഡ്|ഫിൻ‌ലാഡുകാരൻ]] യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി, [[ഹെൽ‌സിങ്കി യൂണിവേഴ്‌സിറ്റി|ഹെൽ‌സിങ്കി യൂണിവേഴ്‌സിറ്റിയിലെ]] പഠനവേളയിൽ പണിതീർത്തിരുന്നു. ഈ കേർണലും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയി ലഭ്യമായതോടെ ഒരു /ഓപ്പറേറ്റിംഗ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഭാഗങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറായി ലഭ്യമാണ്. ഇങ്ങനെ ഗ്നു നിർമ്മിച്ച ടൂളുകളും ലിനക്സ് എന്ന കേർണ്ണലും ചേർത്ത് ഗ്നു/ലിനക്സ് എന്ന പേരിൽ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3691336" എന്ന താളിൽനിന്ന് ശേഖരിച്ചത്