"യാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: es:Iagñá
No edit summary
വരി 1:
{{unreferenced}}
[[വേദ കാലം|വൈദിക കാലത്തെ]] അതായത് ഇന്‍ഡോ-[[ആര്യന്‍|ആര്യന്മാരുടെ]] ഒരു ആരാധനാ രീതിയാണ്‌ '''യാഗം''' അഥവാ യജ്ഞം. [[വേദം|വേദങ്ങളുടെ]] കര്‍മ്മഭാഗമാണ് യാഗങ്ങള്‍ എന്നു പറയാറുണ്ട്. വേദങ്ങളുടെ കര്‍മ്മകാണ്ഡമാണ്‌ [[ബ്രാഹ്മണങ്ങള്‍]]; ഈ ബ്രാഹ്മണങ്ങള്‍ വിവരിക്കുന്നത് യാഗങ്ങള്‍ എങ്ങനെ നടത്താം എന്നും അതിലെ വിധികളും മന്ത്രങ്ങളുമൊക്കെയാണ്‌. വേദങ്ങളെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്. <ref> {{cite book |last=ഉണ്ണിത്തിരി |first=ഡോ: എന്‍.വി.പി. |authorlink= ഡോ: എന്‍.വി.പി. ഉണ്ണിത്തിരി|coauthors= |title=പ്രാചീന ഭാരതീയ ദര്‍ശനം |year= 1993|publisher= ചിന്ത പബ്ലീഷേഴ്സ്|location= തിരുവനന്തപുരം |isbn= }} </ref> ഹിന്ദുക്കളുടെ ആരാധനാ രീതിയായി യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ പരിണമിച്ചു. ഇന്ന് വിവാഹച്ചടങ്ങുകളിലും മറ്റും കാണുന്ന ഹോമവും അഗ്നിയില്‍ അര്‍പ്പിക്കുന്ന തരത്തിലുള്ള പൂജകളും യജ്ഞങ്ങള്‍ തന്നെ. അഞ്ചുതരം യജ്ഞങ്ങളാണ്‌ ഗൃഹനാഥന്‍മാര്‍ അനുദിനം ആചരിക്കേണ്ടത്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആഘോഷസന്ദര്‍ഭങ്ങളിലും മറ്റും ആചരിക്കുന്ന ബലിയാണ്‌ യാഗം. യാഗം നാലുവിധമുണ്ട്. ഇഷ്ടി, പശുബന്ധം, സോമം, ഹോമം. (നിര്‍വചനം മാറ്റി എഴുതണം)
 
[[സോമയാഗം]], [[സൗത്രാമണിയാഗം]], [[പൗണ്ഡരീകം]], [[അശ്വമേധയാഗം]], [[അതിരാത്രം]], [[വാജപേയം]], [[അഗ്നിഹോത്രം]] എന്നിങ്ങനെ നിരവധി യാഗങ്ങള്‍ ഉണ്ട്. വിവിധവേദങ്ങള്‍ വിവിധ യാഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആണ്‌ ബ്രാഹ്മണങ്ങള്‍. പുരാതനകാലത്ത് യാഗങ്ങള്‍ നടത്തിയിരുന്നത് രാജാക്കന്മാരാണ്‌. സമ്പദ് വര്‍ദ്ധനവിനും രാജ്യാഭിവൃദ്ധിക്കും മറ്റുമായാണ്‌ ഇവ നടത്തിയിരുന്നത്. <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> എന്നാല്‍ ആധുനിക കാലത്ത് രോഗശാന്തി, വരള്‍ച്ച, എന്നിങ്ങനെ തുടങ്ങി മന്ത്രിമാര്‍ക്ക് ബുദ്ധിയുദിക്കാന്‍ വരെ യാഗങ്ങള്‍ നടത്തുന്നുണ്ട്. യാഗങ്ങളെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. [[കിര്‍ലിയന്‍ ഫോട്ടൊഗ്രാഫി]] ഉപയോഗിച്ച് യാഗം നടക്കുന്ന സ്ഥലത്തെയും അതിലെ പുരോഹിതന്മാരെയും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/യാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്