"ശിവരാജ് സിംഗ് ചൗഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 56:
 
== മധ്യ പ്രദേശ് മുഖ്യമന്ത്രി ==
ലോക്സഭാംഗമായിരിക്കെ 2003-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചപ്പോൾ അന്നത്തെ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിംഗിനെതിരെ രഘോഹർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.
 
2005-ൽ ബിജെപി സംസ്ഥാന പ്രസിഡൻറായിരിക്കവെ അന്നത്തെ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ ഗൗറിന് പകരക്കാരനായാണ് ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. ലോക്സഭാംഗമായിരുന്ന ചൗഹാൻ ലോക്സഭാംഗത്വം രാജിവച്ച് 2006-ൽ ബുധനി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
 
2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ അധികാരത്തിൽ നിലനിർത്താൻ ചൗഹാന് കഴിഞ്ഞു.
 
2018-ൽ മുഖ്യമന്ത്രിയായി മൂന്നാം തവണയും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട ചൗഹാന് പക്ഷേ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. നേരിയ ഭൂരിപക്ഷത്തിന് അധികാരം നഷ്ടമായതോടെ നിയമസഭയിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
 
2020-ൽ പിന്നീടുള്ള ധ്രുവീകരണത്തിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായിട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസിൻ്റെ നിയമസഭാംഗങ്ങൾ അംഗത്വം രാജിവച്ച് ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ചതോടെ ചൗഹാൻ നാലാം പ്രാവശ്യവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശിവരാജ്_സിംഗ്_ചൗഹാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്