"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
'''മാർക്കസ് അന്റോണിയസ്''', (Marcus Antonius) (83BC January 14– 30BC August 1) ഒരു റോമൻ സൈനിക മേധാവിയും, രാഷ്ട്രീയ നേതാവുമായിരുന്നു. '''മാർക്ക് ആന്റണി''' എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ അറിയപ്പെടുന്നത്. '''മാർക്കസ് അന്റോണിയസ്''' [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] ഒരു പ്രധാന രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. സീസർ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം [[അഗസ്റ്റസ്|ഒക്റ്റാവിയനും]], [[മാർക്കസ് ലെപിഡസ്|മാർക്കസ് ലെപിഡസുമായി]] ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ചു. ഏതാണ്ട് ഏകാധിപത്യ സ്വഭാവമുള്ള ഈ ത്രിമൂർത്തി ഭരണകൂടം രണ്ട് അഞ്ച് വർഷ കാലാവധികളിൽ (43 ബി സി മുതൽ 33 ബി സി വരെ) [[റോമൻ റിപ്പബ്ലിക്]] ഭരിച്ചു. മാർക്കസ് അന്റോണിയസും ഒൿറ്റാവിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ത്രിമൂർത്തി (triumvirate) ഭരണകക്ഷി പിളർന്ന് ഒരു ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഒൿറ്റാവിയൻ മാർക്ക് ആന്റണിയെ പരാജയപ്പെടുത്തുകയും, അതിനു ശേഷം ആന്റണിയും കാമുകി [[ക്ലിയോപാട്ര|ക്ലിയോപാട്രയും]] ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഇതിനു ശേഷം ഒൿറ്റാവിയൻ [[അഗസ്റ്റസ്]] എന്ന പേരിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ആന്റണിയുടെ രാഷ്ട്രീയ ജീവിതവും, അന്ത്യവും റോമിന്റെ ഒരു [[റോമൻ റിപ്പബ്ലിക്ക്|അർദ്ധ ജനാധിപത്യ റിപബ്ലിക്കിൽ]] നിന്ന് ചക്രവർത്തി ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു പ്രധാന അധ്യായമാണ്.<ref>Eck, Werner; translated by Deborah Lucas Schneider; new material by Sarolta A. Takács. (2003) The Age of Augustus. Oxford: Blackwell Publishing (hardcover, ISBN 0-631-22957-4; paperback, ISBN 0-631-22958-2)</ref>
 
===ജീവിത രേഖ===
====ആരംഭ കാലം====
പ്രാചീന റോമിലെ ഒരു പ്രബലമായ പ്രഭുകുടുംബമായ അന്റോണിയ കുടുംബത്തിൽ 83 ബി സി യിൽ ജനിച്ചു. പിതാവ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] റോമിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അതേ പേരുള്ള പിതാവിന്റെ പിതാവ് [[മാർക്കസ് അന്റോണിയസ് (പ്രസംഗകൻ)]] ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, അറിയപ്പെടുന്ന പ്രസംഗകനുമായിരുന്നു. ആന്റണിയുടെ പിതാവ് റോമൻ റിപ്പബ്ലിക്കിൽ [[പ്രേറ്റർ]] (Praetor) പദവി വഹിക്കുന്ന ഒട്ടും കഴിവില്ലാത്ത ഒരുദ്യോഗസ്ഥനായിരുന്നു. [[സിസറോ]]യുടെ അഭിപ്രായത്തിൽ പദവി ദുരുപയോഗപ്പെടുത്താനുള്ള മിടുക്ക് പോലുമില്ലാത്തത് കൊണ്ടാണ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] ആ പദവിയിൽ നിയമിക്കപ്പെട്ടത്<ref>Huzar 1978, p. 15</ref> ആന്റണിയുടെ മാതാവ് ജൂലിയ റോമിലെ കോൺസൾ (consul) സ്ഥാനം വഹിച്ചിരുന്ന ലുസിയസ് സീസറിന്റെ മകളായിരുന്നു. യൗവനത്തിൽ മാർക്ക് ആന്റണി ഒരു അലസനും സുഖലോലുപനുമായിരുന്നു. അദ്ദേഹം ഒരു കടുത്ത ചൂതുകളിക്കാരനായത്കൊണ്ട് അത്യാവശ്യം കടബാദ്ധ്യതകളുമുണ്ടായിരുന്നു.
വരി 34:
====ത്രിമൂർത്തി സഖ്യം====
സീസറിന്റെ വില്പത്രപ്രകാരം അനന്തരാവകാശിയായത് സീസറിന്റെ പെങ്ങളുടെ മകളുടെ മകനായ ഒക്റ്റാവിയനായിരുന്നു. ഇത് ആന്റണിക്ക് തെല്ല് ഇച്ഛാഭംഗമുണ്ടാക്കിയിരുന്നു, എന്നാലും, ആന്റണി ഒൿറ്റാവിയനും, ലെപിഡസുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇവർ മൂവരും കൂടി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസും കാസ്സിയസും ഒരു സേന സമാഹരിച്ച് റോമിനെതിരെ വന്നു. ത്രിമൂർത്തി സഖ്യം റോമൻ സേനയുമായി വിമതരെ നേരിടാൻ പുറപ്പെട്ടു. രണ്ട് സേനകളും കിഴക്കൻ മാസിഡോണിയയിലെ ഫിലിപ്പിയിൽ വച്ച് ഏറ്റ്മുട്ടി. ഫിലിപ്പിയിൽ വച്ച് സേനകൾ തമ്മിൽ രണ്ട് സംഘട്ടനങ്ങൾ നടന്നു. ആദ്യത്തെ സംഘട്ടനത്തിൽ (first battle of Philippi) ഒക്റ്റാവിയന്റെ സേന ബ്രൂട്ടസിനെ നേരിട്ടു, ആന്റണി കാസ്സിയസിന്റെ സേനയെ നേരിട്ടു. ഈ സംഘട്ടനത്തിൽ ആന്റണി കാസ്സിയസിനെ തോല്പിച്ചു, ബ്രൂട്ടസ് ഒക്റ്റാവിയന്റെ സേനയെ തുരത്തി. കാസ്സിയസ് ബ്രൂട്ടസിന്റെ സേനയും തോറ്റു എന്നൊരു തെറ്റായ വാർത്ത കേട്ടു നിരാശിതനായി ആത്മഹത്യ ചെയ്തു. രണ്ടാമത്തെ ഫിലിപ്പി സംഘട്ടനത്തിൽ (second battle of Philippi) ത്രിമൂർത്തി സഖ്യത്തിന്റെ സേന ബ്രൂട്ടസിന്റെ സേനയുടെ മേൽ നിർണ്ണായക വിജയം നേടി. പരാജയം മുന്നിൽ കണ്ട് ബ്രൂട്ടസ് ആത്മഹത്യ ചെയ്തു. <ref>Ronald Syme. The Roman revolution. Oxford 1939</ref><ref>Lawrence Keppie. The making of the Roman army. New York 1984</ref> ഇതിന് ശേഷം ത്രിമൂർത്തി സഖ്യം റോമൻ റിപ്പബ്ലിക്കിനു മേലുള്ള അവരുടെ അധികാരം ഉറപ്പിച്ചു. റോം നഗരവും, റോമൻ ഇറ്റലിയുടെയും ഭരണം ഒക്റ്റാവിയൻ ഏറ്റെടുത്തു. പടിഞ്ഞാറൻ പ്രവിശ്യകൾ ലെപിഡസിന്റെ ഭരണത്തിലും, കിഴക്കൻ പ്രവിശ്യകൾ ആന്റണിയുടെ കീഴിലുമായി. ത്രിമൂർത്തി സഖ്യത്തിന്റെ എതിരാളികൾക്കെതിരെ കർശന നടപടികളുണ്ടായി അനേകം പേരെ വധ ശിക്ഷയ്ക്ക് വിധിക്കയും അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു.
 
===ആന്റണിയും ക്ലിയോപാട്രയും===
സീസറിന്റെ പഴയ കാമുകിയായ ക്ലിയോപാട്രയെ ആന്റണി ഇപ്പോഴത്തെ തുർക്കിയിലുള്ള റ്റാർസസ് എന്ന പട്ടണത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ വച്ച് അവർ തമ്മിൽ സഖ്യത്തിലായി. ക്ലിയോപാട്ര ആന്റണിയുടെ കാമുകിയായി. [[ക്ലിയോപാട്ര]] അലക്സാൻഡ്രിയയിലോട്ട് മടങ്ങിയപ്പോൾ ആന്റണിയും കൂടെപ്പോയി. 41 ബി സി യിലെ ശിശിരകാലം ആന്റണി ക്ലിയോപാട്രയോടൊപ്പം ഈജിപ്റ്റിൽ ചിലവഴിച്ചു. 40 ബി സി യിൽ ഒക്റ്റാവിയനും ആന്റണിയുടെ ഭാര്യ ഫുൾവിയായും തമ്മിലുള്ള ചില രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ആന്റണിക്ക് റോമിലേക്ക് മടങ്ങേണ്ടി വന്നു. ഇതിനിടെ ഫുൾവിയായെ ഒക്റ്റാവിയൻ ഗ്രീസിലെ സിക്യോണിലേക്ക് (Sicyon) നാടുകടത്താൻ ആജ്ഞാപിച്ചിരുന്നു. അങ്ങോട്ടുള്ള യാത്രാ മധ്യെ ഫുൾവിയ മരണമടഞ്ഞു. റോമിലെത്തിയ ആന്റണി ഒക്റ്റാവിയനുമായി സന്ധി ചെയ്തു, 40 ബി. സി. യിൽ ഒക്റ്റാവിയന്റെ സഹോദരി ഒക്റ്റാവിയയെ കല്യാണം കഴിച്ചു.
"https://ml.wikipedia.org/wiki/മാർക്ക്_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്