"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
==ഗാനരംഗത്ത്==
[[1950]]-ന്റ്റെ മധ്യത്തോടെ സ്കോളേര്‍സ് എന്ന ഡൂ-വോപ് സംഘവുമൊത്ത് വളരെ പ്രശസ്തമായ “പുവര്‍ ലിറ്റില്‍ ഡോഗീ” എന്ന ഗാനം നിര്‍മ്മിച്ചതോടെയാണ് ഗാന രംഗത്ത് അദ്ദേഹത്തിന്‍റെ സാധന ആരംഭിച്ചത്. ഈ ഗാനത്തിന്‍റെ പ്രധന ഗായകന്‍ റോജേര്‍സ് ആയിരുന്നില്ല. രണ്ട് ഗാനങ്ങള്‍ കൂടി നിര്‍മ്മിച്ചതോടെ പ്രധാനഗായകന്‍ ഒറ്റക്ക് പാടാനാരംഭിക്കുകയും സംഘം ശിഥിലമാകുകയും ചെയ്തു. അതോടെ കെന്നി റോജേര്‍സും സ്വന്തമായി “ദാറ്റ് ക്രേസി ഫീലിങ്ങ്” എന്ന ഗാനം നിര്‍മ്മിച്ചു.(1958). എന്നാല്‍ ഗാനവില്പന കുറഞ്ഞതോടെ അദ്ദേഹം ദ ബോബി ഡൊള്‍ ട്രയോ എന്ന ജാസ് സംഘത്തില്‍ ചേര്‍ന്നു. ഈ സംഘം നിരവധി ആരാധക സംഘങ്ങള്‍ക്കായി പാട്ടുകള്‍ പാടുകയും കൊളംബിയ റെക്കോഡ്സിനുവേണ്ടി ഗാനം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഈ സംഘം 1965-ല് പിരിഞ്ഞു. താമസിയാതെ മെര്‍കുറി റെക്കോഡ്സിനുവേണ്ടി അദ്ദേഹം “ഹീറ്സ് ദാറ്റ് റെയ്നി ഡേ” എന്ന പാട്ടു നിര്‍മ്മിക്കുകയും അത് പരാജയപ്പെടുകയും ചെയ്തു. മിക്കി ഗില്ലി, എഡ്ഡി അര്‍ണോള്‍ഡ് തുടങ്ങി അക്കാലത്തെ പ്രശസ്ത പാട്ടുകാര്ക്കു വേണ്ടി ഗാനരചയിതാവ്, നിര്‍മ്മാതാവ്, സം‍വിധായകന്‍ എന്നീ നിലകളിലും അദ്ദേഹം ജോലിയെടുത്തിട്ടുണ്ട്. 1966-ല് ന്യൂ ക്രിസ്റ്റി മിന്‍സ്റ്റ്രെല്‍‍സില്‍ ഗായകനും ബേസ് ഗിറ്റാര്‍ വായനക്കാരനുമായി അദ്ദേഹം ചേര്‍ന്നു.
 
മിന്‍സ്റ്റ്രെത്സ് പ്രതീക്ഷിച്ച വിജയം സമ്മാനിക്കാതായപ്പോള്‍, കെന്നിയും മറ്റംഗങ്ങളായ മൈക് സെറ്റ്ല്, ടെറി വില്ല്യംസ്, തെല്‍മ ക്യാമാച്ചോ എന്നിവര്‍ അവിടം വിട്ട് ''ദ ഫര്‍സ് എഡിഷന്‍'' എന്ന ഗായകസംഘം ആരംഭിച്ചു. 1967 തുടങ്ങിയ ഈ സംഘം പിന്നീട് ''കെന്നി റോജേര്‍സ് ആന്‍ഡ് ദ ഫര്‍സ്റ്റ് എഡിഷന്'' എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഹിറ്റ് ഗാനങ്ങളുടെ ഒരു നിരതന്നെ ഉണ്ടായി. സംതിങ്ങ് ബര്‍ണിങ്ങ്, റൂബി ഡോണ്ട് ടേക്ക് യോര്‍ ലവ് റ്റു ടൌണ്‍, റൂബന്‍ ജേംസ്, ജസ്റ്റ് ഡ്രോപ്ഡ് ഇന്‍, എന്നിവ അതില്‍ ചിലതുമാത്രം. ഇക്കാലത്ത് കെന്നി മുടി നീട്ടി വളര്‍ത്തി, ഒരു കാതില്‍ കടുക്കനുമണിഞ്ഞ്, ഇളം ചുവപ്പ് കണ്ണടയും ധരിച്ച് ഹിപ്പികളുടേതു പോലെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ആരാധകര്‍ സ്നേഹത്തോടെ ഹിപ്പിക്കെന്നി എന്നാണു പില്‍ക്കാലത്തെ ഇതിനെ വിളിച്ചിരുന്നത്. അക്കാലത്തെ പാട്ടിനേക്കാളും മൃദുവായ സ്വരമാണ് അദ്ദേഹത്തിന്‍റെ പില്‍ക്കാലഗാനങ്ങളില്‍ കേള്‍ക്കാനായത്.
 
1976-ല് ഈ സംഘം പിളര്‍ന്നതോടെ റോജേര്‍സ് സ്വന്തമായി പാട്ടുകള്‍ പാടാനാരംഭിച്ചു. യാത്രക്കിടയില്‍ പാടുന്ന തരം ഗാനാലാപന ശൈലിയാണ് പിന്നീട് അദ്ദേഹം തുടര്‍ന്നത്. ഇത് മൂലം കണ്ട്രി, പോപ് എന്നീ രണ്ടുവിഭാഗം ആസ്വാധകരും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ശ്രവിച്ചുതുടങ്ങി.
 
 
==പരാമര്‍ശങ്ങള്‍==
"https://ml.wikipedia.org/wiki/കെന്നി_റോജേർസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്