"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
 
മുപ്പത്തിമുക്കോടി ദേവന്മാരുണ്ടെന്നാണ് പൗരാണിക സങ്കല്പം. ഇവര്‍ക്ക് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഏതു രൂപം സ്വീകരിക്കാനും യഥേഷ്ടം എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനും ഇവര്‍ക്ക് സാധിക്കുമത്രെ. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, പൂഷാവ്, അശ്വിനീദേവന്മാര്‍ എന്നീ ദേവന്മാരെപ്പറ്റിയുള്ള സൂക്തങ്ങളാണ് ഋഗ്വേദത്തില്‍ കൂടുതലായും സ്ഥാനം പിടിച്ചിട്ടുള്ളത്.
 
==മറ്റ് മതങ്ങളില്‍==
മിക്ക ലോകമതങ്ങളിലും ദേവന്മാര്‍ക്ക് സമുന്നതമായ സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്. പാഴ്സിമതത്തില്‍ ഏഴ് മുഖ്യ ദേവന്മാരെയും അവരുടെ പരിവാരങ്ങളെയും പറ്റി പ്രസ്താവിച്ചിരിക്കുന്നു. അമേഷ സ്പെന്തന്മാര്‍ എന്ന പേരിലാണ് അവര്‍ പൊതുവേ അറിയപ്പെടുന്നത്. ക്രിസ്തുമതത്തില്‍ ദൈവദൂതന്മാരെയാണ് [[മാലാഖമാര്‍]] (angels) എന്നു വിളിക്കുന്നത്. [[ഗബ്രിയേല്‍]], മിഖായേല്‍, റാഫേല്‍ തുടങ്ങിയവരാണ് മുഖ്യ ദേവദൂതന്മാര്‍. സെറാഫുകള്‍, ഖെരുബുകള്‍ എന്നിങ്ങനെ പല വൃന്ദങ്ങളായി മാലാഖമാരെ തിരിച്ചിട്ടുണ്ട്. ഇസ്ലാംമതത്തില്‍ വെളിപാടിന്റെയും രക്ഷയുടെയും മരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്പിന്റെയും ചുമതലക്കാരായി യഥാക്രമം ജിബ്രീല്‍, അസ്റാഈല്‍, ഇസ്റാഫീല്‍ എന്നീ മലക്കുകളുടെ (മാലാഖമാര്‍) പേര് പറയപ്പെടുന്നുണ്ട്.
 
ഭാരതീയര്‍ക്ക് ദേവസദസ്സിന്റെ അധ്യക്ഷനായി ദേവേന്ദ്രനുള്ളതുപോലെ ഒളിമ്പസ്സിലെ ദേവസമൂഹത്തിന് അധിപനായി [[സ്യൂസ് ദേവന്‍]] യവനര്‍ക്കുണ്ട്. സ്വര്‍ഗവും ഭൂമിയും പാതാളവും ഭരിക്കുന്ന ത്രിമൂര്‍ത്തികളാണ് സ്യൂസ്-പോസിഡോണ്‍, ഹെയ്ഡസ് ദേവന്മാര്‍. ഹെര്‍ക്കുലീസും യവനകഥകളില്‍ നിറഞ്ഞുനില്ക്കുന്ന ദേവനാണ്. ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച ശേഷം അവരെ വണങ്ങാന്‍ തങ്ങളെ നിര്‍ബന്ധിച്ച ദൈവത്തോടു പകരം വീട്ടാനായി ചെകുത്താന്‍ പാമ്പിന്റെ രൂപം ധരിച്ച് ഏദന്‍ തോട്ടത്തിലെത്തി ആദത്തെക്കൊണ്ട് അറിവിന്റെ കനി തീറ്റിച്ച കഥ ബൈബിളിലുണ്ട്.
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്