"മലപ്പുറം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
→‎top: വ്യാകരണം ശരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(→‎top: വ്യാകരണം ശരിയാക്കി)
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
[[നിലമ്പൂർ നഗരസഭ|നിലമ്പൂർ]], [[കോട്ടക്കൽ നഗരസഭ|കോട്ടക്കൽ]] , [[വളാഞ്ചേരി നഗരസഭ|വളാഞ്ചേരി]], [[താനൂർ നഗരസഭ|താനൂർ]], [[പരപ്പനങ്ങാടി നഗരസഭ|പരപ്പനങ്ങാടി]], [[തിരൂരങ്ങാടി നഗരസഭ|തിരൂരങ്ങാടി]], എന്നിവയാണ് ജില്ലയിലെ 12 നഗരസഭകൾ.
 
[[കാലിക്കറ്റ് സർ‌വ്വകലാശാല]], [[തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല]], [https://en.m.wikipedia.org/wiki/AMU_Malappuram_Campus അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്], [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം)]] എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
 
കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകത്തിന് വളരെയേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രദേശമാണ് ഇന്നത്തെ മലപ്പുറം ജില്ല. കോഴിക്കോട് സാമൂതിരിയുടെ യഥാർഥ തലസ്ഥാനമായിരുന്ന നെടിയിരുപ്പും കൊച്ചി രാജാവിന്റെ യഥാർഥ തലസ്ഥാനമായിരുന്ന പെരുമ്പടപ്പും പാലക്കാട് രാജാവിന്റെ ആദ്യകാല ആസ്ഥാനവും ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കേന്ദ്രവുമായിരുന്ന ആതവനാടും വള്ളുവനാട് രാജവംശത്തിന്റെ ആസ്ഥാനമായ അങ്ങാടിപ്പുറവും ഇന്ന് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയുടെ ഭൂപടത്തിലാണ്. തിരുവിതാംകൂർ രാജവംശത്തിലേക്ക് അംഗങ്ങളെ ദത്തെടുത്തിരുന്ന പരപ്പനാടു രാജവംശത്തിന്റെ ആസ്ഥാനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയും കൊച്ചി രാജവംശത്തിലേക്ക് ദത്തെടുത്തിരുന്ന വെട്ടത്തു സ്വരൂപത്തിന്റെ ആസ്ഥാനം ഇതേ ജില്ലയിലെ താനൂർ നഗരവുമായിരുന്നു. കേരള വർമ വലിയ കോയി തമ്പുരാൻ, രാജ രാജ വർമ, രാജാരവിവർമ മുതലായവർ പരപ്പനാടു രാജവംശത്തിലെ അംഗങ്ങളായിരുന്നു. മലപ്പുറം ജില്ലയുടെ ഭാരതപ്പുഴയോരത്തുള്ള തിരുനാവായ, തൃപ്രങ്ങോട്, പൊന്നാനി മുതലായ പ്രദേശങ്ങൾക്ക് പുരാതന മധ്യകാല കേരള ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണുള്ളത്. തിരുനാവായയിലെ മാമാങ്കം മധ്യ കാല കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണയിച്ചിരുന്നു. ചരിത്ര പ്രാധാന്യമേറിയ ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട്, എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് മലപ്പുറം ജില്ല രൂപമെടുക്കുന്നത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, അദ്ദേഹത്തിന്റെ സമകാലികരായ പൂന്താനം നമ്പൂതിരി, മേൽപത്തൂർ നാരായണ ഭട്ടതിരി എന്നിവരും മലപ്പുറത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്നവരാണ്. മലയാള സാഹിത്യത്തിന് ശില പാകിയ ഉറൂബ്, ഇടശ്ശേരി, മുതലായി ഒട്ടേറെപ്പേർ മലപ്പുറം ജില്ലയിലാണ് ജനിച്ചു വളർന്നത്. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും മലയാളത്തിന്റെ ആധുനിക കവിത്രയത്തിൽ അംഗവുമായ വള്ളത്തോൾ നാരായണ മേനോന്റെ സ്വദേശം ഈ ജില്ലയിലെ തിരൂർപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മംഗലം ആയിരുന്നു. മാപ്പിളപ്പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്ന രണ്ടു കവികൾ, മോയിൻകുട്ടി വൈദ്യരും പുലിക്കോട്ടിൽ ഹൈദരും, ഏറനാടൻ മണ്ണിൽ ജനിച്ചുവളർന്നവരാണ്. അറബിമലയാളം എന്ന സങ്കര ഭാഷയുടെ ഉത്ഭവം ഈ ജില്ലയിലെ പൊന്നാനിയിലായിരുന്നു. കഥകളിയെ വീണ്ടെടുത്ത വള്ളത്തോളും മോഹിനിയാട്ടത്തെ വീണ്ടെടുത്ത കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും മലപ്പുറത്തിന് ചാരുതയേകുന്നു. എം ടി വാസുദേവൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, നാലപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ, കമലാ സുരയ്യ എന്നിവർ പഴയ പൊന്നാനി താലൂക്കിൽ ജനിച്ചവരാണ്. മധ്യകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പഠന കേന്ദ്രമായിരുന്ന പൊന്നാനിയും ഹൈന്ദവ പഠന കേന്ദ്രമായിരുന്ന തിരുനാവായയും മലപ്പുറം ജില്ലയിലെ നിളയോരത്താണുള്ളത്. പറങ്കികൾക്കെതിരെ സാമൂതിരിയോടൊപ്പം ചേർന്ന പടപൊരുതിയ കുഞ്ഞാലി മരക്കാർ മാരുടെയും കേരള ചരിത്രം എഴുതിയ ആദ്യത്തെ കേരളീയനായി ഗണിക്കപ്പെടുന്ന സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെയും പ്രധാന പ്രവൃത്തി മണ്ഡലം സാമൂതിരിയുടെ നാവിക ആസ്ഥാനം കൂടിയായ പൊന്നാനി ആയിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും വിശ്വപ്രസിദ്ധമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരും മത സൗഹാർദത്തിന് പേരുകേട്ട ഈ ജില്ലക്കാരാണ്. കേരളത്തിലെ ഏറ്റവും നീളമേറിയ അഞ്ചു നദികളിൽ മൂന്നെണ്ണം, നിളയും ചാലിയാറും കടലുണ്ടിപ്പുഴയും, ഈ ജില്ലയിലൂടെ ഒഴുകുന്നു. നിളയോരത്തെ മണൽപ്പരപ്പും ചാലിയാറിന്റെ തീരത്തുള്ള നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന സ്വർണ ഖനികളും കടലുണ്ടിപ്പുഴയോരത്തെ കുന്നുകളും ഭൂമിശാസ്ത്രപരമായ സവിശേഷതയാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശക്തിയാർജിക്കുന്നതിന് ഒരു നൂറ്റാണ്ടു മുമ്പേ ബ്രിട്ടീഷുകാരോട് നികുതി നിഷേധ സമരം പ്രഖ്യാപിച്ച വെളിയങ്കോട് ഉമർ ഖാസിയും മലപ്പുറത്തിന് മാറ്റു കൂട്ടുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യ നിർമിത തേക്കിൻ കൂട്ടം നിലമ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. 1803ൽ ഫ്രാൻസിസ് ബുക്കാനൻ അങ്ങാടിപ്പുറം ചെങ്കല്ലിനെ കുറിച്ച് നടത്തിയ പഠനം പിൽക്കാല ലോകചരിത്രത്തെ തന്നെ സ്വാധീനിച്ചു. കേരളത്തിലെ ആദ്യ റെയിൽപ്പാത 1861ൽ തിരൂരിൽ നിന്ന് താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി വഴി കോഴിക്കോട് ബേപ്പൂരിനു തെക്കുള്ള ചാലിയം വരെ ആയിരുന്നു. അതേ വർഷം അത് തിരൂരിൽ നിന്ന് തിരുനാവായ വഴി കുറ്റിപ്പുറത്തേക്കും അടുത്ത വർഷം പട്ടാമ്പി വഴി ഷൊർണൂരിലേക്കും നീട്ടി. ഈ പാത നീണ്ടുനീണ്ടാണ് ഇന്നത്തെ മംഗലാപുരം-ചെന്നൈ റെയിൽപ്പാത രൂപം കൊള്ളുന്നത്. നിലമ്പൂർ തേക്കിന്റെ ഗതാഗത സൗകര്യം മുൻനിറുത്തി വെള്ളക്കാർ നിർമിച്ച നിലമ്പൂർ-ഷൊർണൂർ കാനന റെയിൽപാത ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പാതകളിലൊന്നാകുന്നു. തേക്കിൻകൂട്ടത്തിനിടയിലൂടെ ഇടയ്ക്ക് ഗുൽമോഹർ പൂക്കളുടെ കാഴ്ചയും പ്രസ്തുത പാത യാത്രികന് സമ്മാനിക്കുന്നു. മലബാർ കലാപവും ഈ നാടിന് ചരിത്ര പ്രാധാന്യം നൽകുന്നുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3686581" എന്ന താളിൽനിന്ന് ശേഖരിച്ചത്