"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Variyankunnan's message to American Organziation: പുതിയ ഉപവിഭാഗം
വരി 36:
::{{ping|Sahirshah}} ഫോട്ടോ ഞാൻ ശ്രദ്ധിച്ചപ്പോൾ പ്രമാണത്തിൽ ''The only available photo of Variyan Kunnathu Kunjahammed Haji'' എന്നുകണ്ടു. കൂടാതെ സ്രോതസ്സ് [[https://twohorn.in/]] കണ്ടു. വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോയാണെന്ന് തോന്നിയില്ല. ഈ പ്രമാണത്തിലെ വിവരണത്തിൽ The photo accessed from 1922 french magazine എന്നും പറയുന്നു. ഇതിന് പ്രത്യേകിച്ച് അവലംബം ഇല്ലാത്തതുകൊണ്ട് ഈ ഫോട്ടോ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബം ലഭിക്കുകയാണെങ്കിൽ ഫോട്ടോ പുനഃസ്ഥാപിക്കാവുന്നതാണ്.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 14:52, 31 ഒക്ടോബർ 2021 (UTC)
:::{{ping|Meenakshi nandhini}}നന്ദി --[[user:Sahirshah|സാഹിർ]] 14:57, 31 ഒക്ടോബർ 2021 (UTC)
 
== Variyankunnan's message to American Organziation ==
 
== വാരിയൻകുന്നൻ അമേരിക്കയിലേക്ക് അയച്ച കത്ത് ==
1921 ഡിസംബർ മാസത്തിൽ വാരിയൻകുന്നൻ അമേരിക്കൻ സംഘടനയായ ദി ഫ്രെണ്ട്സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യക്ക് അയച്ച കത്തിൽ തങ്ങൾ പോരാടുന്നത് ഇന്ത്യക്ക് വേണ്ടിയാണെന്നും ഇംഗ്ലണ്ടുമായാണ് തങ്ങളുടെ യുദ്ധമെന്നും തങ്ങളെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളുടെ സത്യാവസ്ഥയെ കുറിച്ചുമെല്ലാം വ്യക്തമാക്കുന്നുണ്ട്. കത്തിന്റെ വിവർത്തനം
 
{{quote|''"ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം ചെയ്യുന്നു എന്ന ചില കേസുകളെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു . എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷം ഇതിലെ ഉപജാപം എനിക്ക് ബോധ്യപ്പെട്ടു.
''ഈ കുറ്റങ്ങൾ ചെയ്ത കിരാതർ, ബ്രിട്ടീഷ് റിസർവ് പോലീസിന്റെയും ബ്രിട്ടീഷ് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന്റെയും ആളുകളാണ്. അവർ ഞങ്ങൾക്ക് ദുഷ്പ്പേരുണ്ടാക്കാൻ വേണ്ടി ഞങ്ങളുടെ പേരും പറഞ്ഞ് അത്തരം നിന്ദ്യമായ കാര്യങ്ങൾ ചെയ്യുകയാണ്. ഈ ബ്രിട്ടീഷ് ചാരന്മാർക്കിടയിൽ ഹിന്ദുക്കളും മാപ്പിളമാരും ക്രിസ്ത്യാനികളും എല്ലാമുണ്ട്. അവർക്കെല്ലാം അവർ അർഹിക്കുന്ന വധശിക്ഷ തന്നെ നൽകിയിട്ടുണ്ട്.''
''ഞങ്ങൾ ഇംഗ്ലണ്ടുമായി യുദ്ധത്തിലാണ്. ഞങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണ്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അമേരിക്കക്കാർ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ശത്രുവിന് സഹായമോ സ്വാസ്ഥ്യമോ നൽകുന്ന ഏതൊരുത്തനും, അയാളുടെ സാമൂഹികപദവിയോ മതമോ നോക്കാതെ കഠിനമായി തന്നെ കൈകാര്യം ചെയ്യപ്പെടും.''
''അതിനാൽ, വാഷിംഗ്ടണെന്ന മഹാപ്രദേശത്തിലെ ഉൽകൃഷ്ഠരായ ജനം, മലബാറിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ മുഴുവൻ സത്യവും അറിയാൻ അവസരം ലഭിക്കുന്നതുവരെ തങ്ങളുടെ വിധിതീർപ്പുകൾ നീട്ടിവയ്ക്കുക"''''}}
വാരിയൻകുന്നൻ ഫ്രെണ്ട്സ്‌ ഓഫ്‌ ഫ്രീഡം ഫോർ ഇന്ത്യ എന്ന സംഘടനയ്ക്ക്‌ അയച്ച സന്ദേശം അന്നത്തെ രണ്ട്‌ പ്രമുഖ അമേരിയ്ക്കൻ ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്‌. (Detroit Free Press<ref>{{Cite news|date=1921-12-07|title=Denies Moplas Forced Converts|work=Detroit Free Press|url=https://freep.newspapers.com/search/#query=forced+converts&ymd=1921-12-07|access-date=2021-11-02}}</ref>, and [[The Baltimore Sun]]<ref>{{Cite news|date=1921-12-07|title=Denies Murder of Hindus|work=The Baltimore Sun|url=https://baltimoresun.newspapers.com/image/373284972/?terms=Denies%20Murder%20of%20Hindus&match=1|access-date=2021-11-02}}</ref>
 
(ദി ഫ്രെണ്ട്സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യ, ന്യൂയോർക്ക് കേന്ദ്രീകരിച്ചു തുടങ്ങിയ ഒരു അധിനിവേശവിരുദ്ധ സംഘടനയാണ്. ഇന്ത്യയിലെ രാഷ്ട്രീയ അഭയാർത്ഥികൾക്ക് അഭയം നൽകുക, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടന രൂപീകരിക്കപ്പെട്ടത്. പ്രൊഫ. റോബർട്ട് മോർസ് ലോവറ്റ് പ്രസിഡന്റായും ഏഗ്നസ് സ്മെഡ്ലി ജെനറൽ സെക്രട്ടറിയായും രൂപീകരിച്ച ഈ സംഘടനയിൽ ന്യൂയോർക്കിലെ ചില ഇന്ത്യക്കാരും ‘ഹിന്ദുസ്ഥാനി അഡ്വൈസറി ബോർഡ്’ എന്ന വിഭാഗത്തിൽ ഇതിലെ മെമ്പർമാരായി ഉണ്ടായിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഇന്ത്യക്കാരൻ തരക്നാഥ് ദാസ് ആയിരുന്നു.)<ref>https://www.saada.org/item/20111027-430</ref>
"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" താളിലേക്ക് മടങ്ങുക.