"കെ.എം. ബീനാമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3682428 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 44:
 
== ജീവിതരേഖ ==
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[കൊമ്പൊടിഞ്ഞാൽ]] കലയത്തുംകുഴി മാത്യു-മറിയക്കുട്ടി ദമ്പതികളുടെ മകളായി [[1975]] [[ഓഗസ്റ്റ്‌ 15]]-ന് ജനിച്ച ബീനാമോൾ മൂത്ത ഉടപ്പിറന്നവൻസഹോദരൻ ബിജുവിന്റെ പാത പിന്തുടർന്നാണ്‌ കായികരംഗത്ത്‌ എത്തിയത്‌. [[പാറത്തോട്]] സെന്റ്‌ ജോർജ് ഹൈസ്‌കൂളിലാണ് ആറാം ക്ലാസ് വരെയുള്ള വിദ്യഭ്യാസം. ആറാം ക്ളാസിൽ പഠിക്കുമ്പോൾ ദേശീയ സ്കൂൾ മീറ്റിൽ സ്വർണം നേടി കായിക വിദഗ്ദ്ധരുടെ ശ്രദ്ധയാകർഷിച്ചു. രാജു പോൾ ആയിരുന്നു ആദ്യ പരിശീലകൻ. ഏഴാം ക്ലാസ് മുതൽ തിരുവനന്തപുരത്തുള്ള ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ. [[സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ|സ്പോർട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ]] പരിശീലകൻ പുരുഷോത്തമനു കീഴിലായി പരിശീലനം.
 
മുംബൈയിലെ [[ഭാഭ ആറ്റമിക്‌ റിസർച്ച്‌ സെന്റർ|ഭാഭ ആറ്റമിക്‌ റിസർച്ച്‌ സെന്ററിൽ]] മെഡിക്കൽ ഓഫീസറായ പത്തോളജിസ്റ്റ് ഡോ. വിവേക്‌ ജോർജാണ്‌ ബീനാമോളുടെ ഭർത്താവ്‌. മക്കൾ - ആറ് വയസ്സുകാരൻ അശ്വിനും ആറുമാസം പ്രായമുള്ള ഹെയ്‌ലിയും. [[ശാസ്തമംഗലം|ശാസ്തമംഗലത്ത്]] താമസം. <ref>{{Cite web |url=http://www.mathrubhumi.com/sports/story.php?id=258091 |title=ആർക്കൈവ് പകർപ്പ് |access-date=2015-02-07 |archive-date=2015-01-29 |archive-url=https://web.archive.org/web/20150129093307/http://www.mathrubhumi.com/sports/story.php?id=258091 |url-status=dead }}</ref>
 
രാജ്യാന്തര കായികതാരമായ [[കെ.എം. ബിനു]] ഉടപ്പിറന്നവനാണ്സഹോദരനാണ്‌. ഇന്ത്യക്കുവേണ്ടി ഒരേ ഏഷ്യാഡിൽ മെഡൽ നേടുന്ന ഒന്നാമത്തെആദ്യ ഉടപ്പിറന്നവർസഹോദരങ്ങൾ, ഒരേ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഉടപ്പിറന്നവർസഹോദരങ്ങൾ തുടങ്ങി ഒട്ടേറെ അപൂർവതകളുടെ ഉടമകളാണ്‌ ബീനാമോളും ബിനുവും.
 
== രാജ്യാന്തര തലത്തിൽ ==
‍ബീനാമോളുടെ കായികജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം 2002 ലെ [[ബുസാൻ]] ഏഷ്യൻ ഗെയിംസിലായിരുന്നു- രണ്ടു സ്വർണവും ഒരു വെള്ളിയും. ഇഷ്ടഇനമായ 400 മീറ്ററിൽ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടെങ്കിലും 800 മീറ്ററിൽ സ്വർണം സ്വന്തമാക്കിയ ബിനമോൾ 4x400 മീറ്റർ റിലേയിൽ ഇന്ത്യയുടെ സുവർണ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.ജൂണിയർ ഏഷ്യൻ ട്രാക്ക്‌ ആൻഡ്‌ ഫീൽഡ്‌ മീറ്റിൽ(ഡൽഹി-1992)800 മീറ്ററിൽ സ്വർണം, 400 മീറ്ററിൽ വെള്ളി, 1994-ലെ [[ജക്കാർത്ത]] ഏഷ്യൻ ട്രാക്ക്‌ ആൻഡ്‌ ഫീൽഡ്‌ മീറ്റിൽ 800 മീറ്ററിൽ വെള്ളി, 400 മീറ്ററിൽ വെങ്കലം, 1998-ലെ [[ബാങ്കോക്ക്‌]] ഏഷ്യൻ ഗെയിംസിൽ 4x400 റിലേയിൽ വെള്ളി, [[കാഠ്മണ്ഡു]] [[സാഫ് ഗെയിംസ്|സാഫ്‌ ഗെയിംസിൽ]]800 മീറ്ററിൽ സ്വർണം, 400 മീറ്ററിൽ വെള്ളി,2001-ൽ ഹോളണ്ടിൽ നടന്ന ലോക റെയിൽവേ മീറ്റിൽ ഇരട്ട സ്വർണം, ഇതേ വർഷം എഡ്മണ്ട്‌ ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സെമീഫൈനൽ ബർത്ത്‌, 2002-ൽ ഏഷ്യൻ ഗ്രാൻപ്രീയിൽ 400 മീറ്ററിൽ സ്വർണം തുടങ്ങിയവയാണ്‌ ബീനാമോളുടെ മറ്റു പ്രധാന നേട്ടങ്ങൾ. 2000-ൽ യുക്രെയിനിലെ കീവിൽ നടന്ന രാജ്യാന്തര മീറ്റിൽ 400 മീറ്ററിൽ പി. ടി ഉഷയുടെ പേരിലുണ്ടായിരുന്ന പതിനഞ്ചുവർഷം പഴക്കമുള്ള ദേശീയ റിക്കാർഡ്‌ ബീന തിരുത്തിക്കുറിച്ചിരുന്നു.
"https://ml.wikipedia.org/wiki/കെ.എം._ബീനാമോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്