"മുല്ലപ്പെരിയാർ അണക്കെട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 97:
== പഴക്കം ==
[[File:മുല്ലപ്പെരിയാർ ഡാം (1900-കൾ).jpg|thumb|left|മുല്ലപ്പെരിയാർ ഡാം പണിതീർന്നു കുറച്ചുവർഷങ്ങൾക്കുള്ളിലുള്ള കാഴ്ച്ച (1900കൾ)]]
ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ [[ഭൂഗുരുത്വം|ഭൂഗുരുത്വ]]അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്.<ref name=manoram1>{{cite news|title=കണ്ണീർവീണ കരാർ| publisher=മലയാള മനോരമ|date=|quote=മലയാളികളുടെ ഉറക്കംകെടുത്തുന്ന അണക്കെട്ട്}}</ref> നിർമ്മാണകാലഘട്ടത്തിൽ, ഇതു ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടായിരുന്നു.<ref name=manorama2>{{cite news|title=മുല്ലപ്പെരിയാർ സ്പെഷ്യൽ|publisher=മലയാള മനോരമ|quote=}}</ref> [[സുർഖി മിശ്രിതം|സുർഖി മിശ്രിത]]<nowiki/>മുപയോഗിച്ചുനിർമ്മിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവുംപഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. [[കേരളം|കേരളത്തിൽ]]<nowiki/>ത്തന്നെയുത്ഭവിച്ച്, കേരളത്തിൽത്തന്നെയവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സാമ്രാജ്യ]]<nowiki/>ഭരണകാലത്ത്, [[കേരളം|കേരളത്തിലെ]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടപ്രദേശത്തുനിന്നുപശ്ചിമഘട്ട]]<nowiki/>പ്രദേശത്തുനിന്നു [[മഴനിഴൽ പ്രദേശം|മഴനിഴൽ പ്രദേശങ്ങളായ]] [[മധുര]], [[തേനി]]<nowiki/>തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്കു [[ജലസേചനം|ജലസേചനത്തിനായി]] ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ്, ഈയണക്കെട്ട്. അസ്തിവാരത്തിൽനിന്ന്, ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). 1895ൽ നിർമ്മിച്ച മുല്ലപ്പെരിയാർ [[അണക്കെട്ട്]] 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണെന്നു പറയപ്പെടുന്നു. അണക്കെട്ടു നിലനിൽക്കുന്നതു കേരളത്തിന്റെ സ്ഥലത്താണെങ്കിലും അതിന്റെ നിയന്ത്രണം, [[തമിഴ്നാട്|തമിഴ്നാടിന്റെ]] കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച വിഷയം, രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വഴിവെച്ചിരിക്കുകയാണ്. ഒരണക്കെട്ടിന്റെ പരമാവധി കാലാവധി, അറുപതുവർഷമാണെന്നിരിക്കേ, നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും [[കേരളം|കേരളത്തിലെ]] അഞ്ചുജില്ലകളിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയാണെന്നവാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചുനടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച്, [[കേരളം|കേരളത്തിന്റെ]] വാദങ്ങൾക്കു കഴമ്പില്ലെന്ന് [[തമിഴ്നാട്|തമിഴ്നാടും]] വാദിക്കുന്നു. [[പെരിയാർ പാട്ടക്കരാർ]] ഇന്ത്യ സ്വതന്ത്രയാവുന്നതിനുമുമ്പു നിലവിൽവന്നതാണെന്നും [[ഇന്ത്യ]] ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യംനേടിയപ്പോൾ [[ബ്രിട്ടൻ|ബ്രിട്ടീഷുകാരും]] ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുംതമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും [[കേരളം]] [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയിൽ]] വാദിച്ചിരുന്നു.
 
== പേരിനുപിന്നിൽ ==
"https://ml.wikipedia.org/wiki/മുല്ലപ്പെരിയാർ_അണക്കെട്ട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്