"വീണ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 15:
പകർത്തിവയ്ക്കുകയായിരുന്നു.
 
തലശ്ശേരിയിൽനിന്ന് [[മൂർക്കോത്ത് കുമാരൻ]] പ്രസിദ്ധീകരിച്ചിരുന്ന "മിതവാദി" മാസികയിൽ "ഒരു വീണപൂവ്" എന്ന തലക്കെട്ടിൽ ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. ആ കാവ്യത്തിൻ്റെ ദാർശനികസൌരഭ്യത്തിലാകൃഷ്ടനായ "ഭാഷാപോഷിണി" എഡിറ്റർ സി.എസ്. സുബ്രഹ്മണ്യൻപോറ്റിയുടെ താല്പര്യപ്രകാരം, കൊല്ലവർഷം 1084 വൃശ്ചികത്തിൽ ഭാഷാപോഷിണിയിൽ 'വീണപൂവ്' എന്നപേരിൽ അതു പുനഃപ്രസിദ്ധീകരിച്ചു. കേരളവർമ്മ പദ്യപാഠാവലിയിൽ ഉൾപ്പെടുത്തുകയും അതോടെയാണ് കവിതയും കവിയും അംഗീകാരതിന്റെയും പ്രശസ്തിയുടെയും ജൈത്രയാത്രയാരംഭിച്ചത്.
 
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] പാഠ്യപദ്ധതി സമിതിയുടെ അദ്ധ്യക്ഷനായിരുന്ന [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ്മ]] വീണപൂവ് എന്ന കാവ്യം പദ്യപാഠാവലിയിൽ ഉൾപ്പെടുത്തുകയുംചെയ്തു. അതോടെയാണ് കവിതയും കവിയും അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും ജൈത്രയാത്രയാരംഭിച്ചത്.
 
ചില അപവാദങ്ങളോഴിച്ചാൽ കവിതാപ്രമേയമെന്നാൽ, പുരാണേതിഹാസസന്ദർഭങ്ങളോ കഥാപാത്രങ്ങളോ ശൃംഗാരാഭാസങ്ങളുടെ അനാവരണങ്ങളോമാത്രമാണെന്നുള്ള ധാരണകളെവഹിക്കുകയും കവിതയെന്നാൽ പ്രാസമൊപ്പിക്കൽമാത്രമാണെന്നനിലയിലേക്കു കൂപ്പുകുത്തുകയുംചെയ്തുകൊണ്ടിരുന്ന മലയാളിയുടെ കാവ്യാസ്വാദനഭാവുകത്വം എന്നേയ്ക്കുമായി മാറ്റിമറിക്കാൻ കേവലം 41 ശ്ലോകങ്ങൾമാത്രമുള്ള ഈ കാവ്യത്തിനായി. ആശാന്റെ ജീവിതവീക്ഷണത്തിൻ്റെ പൂർണ്ണാവിഷ്കാരമാണു "വീണപൂവ്‌". നളിനിയും ലീലയും സീതയും (ചിന്താവിഷ്ടയായ സീത) വാസവദത്തയും (കരുണ) സാവിത്രിയും (ദുരവസ്ഥ) മാതംഗിയുമൊക്കെ (ചണ്ഡാലഭിക്ഷുകി) വിധിയുടെ അലംഘനീയതയുടെ ഇരകളായിവീണ പൂവുകളാണ്. എം.എൻ. രാജൻ നിരീക്ഷിച്ചതുപോലെ, "കൊതിച്ചതും വിധിച്ചതും രണ്ടായിത്തീരുന്നതിന്റെ അനിവാര്യമായ ആത്മസംഘർഷമാണ്, മനുഷ്യരുടെ ജീവിതദുരന്തമെന്നും എന്നാൽ മോചനമില്ലാത്ത ഈയവസ്ഥയിൽ വിലപിക്കുന്നതിലർത്ഥമില്ലെന്നുള്ളതുമാണ്, കുമാരനാശാൻ്റെ കാഴ്ചപ്പാട്. ഒരു കവി, തൻ്റെ കാവ്യജീവിതസങ്കല്പങ്ങളെയാകെ ഒരൊറ്റ ബിംബമാക്കിയിട്ടുണ്ടെങ്കിൽ അതു കുമാരനാശാനും അദ്ദേഹത്തിന്റെ വീണപൂവുംമാത്രമാണ്."
"https://ml.wikipedia.org/wiki/വീണ_പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്