"മുല്ലനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 25:
By Kartik Chandra Dutt, Sahitya Akademi ISBN 81-260-0873- - 3</ref>==
 
1948 മേയ് 16നു് [[തൃശൂർ ജില്ല]]</nowiki/>യിലെ [[അവിണിശ്ശേരി]]യിലുള്ള</nowiki/>യിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു.<ref>{{cite news|title = സ്മരണ|url = http://www.madhyamam.com/weekly/889|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 716|date = 2011 നവംബർ 14|accessdate = 2013 ഏപ്രിൽ 03|language = മലയാളം}}</ref> യഥാർത്ഥനാമം നീലകണ്ഠൻ നമ്പൂതിരി. [[രാമവർമ്മപുരം]] സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ഏറെവർഷങ്ങൾ ജോലിചെയ്തു. 1980മുതൽ 83വരെ കേരളസംഗീതനാടകഅക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലുമഭിനയിച്ചു. ഏകദേശം 69 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ടു്. [[ഞാവൽപ്പഴങ്ങൾ]] എന്ന ചിത്രത്തിലെ "[[കറുകറുത്തൊരു പെണ്ണാണേ]]" എന്നുതുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി
 
ചലച്ചിത്രസംവിധായകൻകൂടെയായിരുന്ന [[പി.എം. അബ്ദുൽ അസീസ്]] 1970കളുടെ തുടക്കത്തിൽ രചിച്ച [[ചാവേർപ്പട]] എന്ന നാടകത്തിൽ [[പ്രേംജി]]</nowiki/>യോടൊപ്പമഭിനയിച്ചുകൊണ്ട്, കലാരംഗത്തേക്കു കടന്നുവന്നു. [[ജി. ശങ്കരപ്പിള്ള]], എസ്. രാമാനുജം എന്നീ നാടകാചാര്യന്മാർകൂടെ ഭാഗഭാക്കായിരുന്ന, 1975ൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന, ദേശീയനാടകോത്സവത്തിൽ ചാവേർപ്പട ഉൾപ്പെട്ടിരുന്നു. 1977ൽ [[ഉള്ളൂർ കവിമുദ്ര പുരസ്കാരം]] ലഭിച്ചു. 1989ൽ [[നാലപ്പാടൻ സ്മാരക പുരസ്കാരം]]. [[സമതലം (നാടകം)|സമതലം]] എന്ന നാടകഗ്രന്ഥത്തിന് 1995ലും കവിത എന്ന കൃതിക്ക്, 2010ലും [[കേരളസാഹിത്യ അക്കാദമി പുരസ്കാരം|കേരളസാഹിത്യഅക്കാദമി പുരസ്കാരങ്ങൾ]].<ref>http://www.keralasahityaakademi.org/pdf/Award-Announcement-%2710.pdf</ref>. 2011 ഒക്ടോബർ 22ന് തൃശൂരിൽ അന്തരിച്ചു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/മുല്ലനേഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്