"സ്വാതിതിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
=== കർണ്ണാടക സംഗീത കൃതികൾ ===
 
കൃതികളുടെ രചനകളിൽ അദ്ദേഹം വൈവിദ്ധ്യം പുലർത്തിയിരുന്നു. ലാളിത്യമേറിയതും പ്രൌഡഗംഭീരങ്ങളുമായ കൃതികളുടെ രചയിതാവായിരുന്നു സ്വാതി തിരുനാൾ. അദ്ദേഹത്തിന്റെ ചില കൃതികൾ കർണ്ണാടകസംഗീത പിതാമഹനായ പുരന്ദരദാസിന്റെ കൃതികളോട് സമാനങ്ങളാണ്. (ഉദ്ദാ: പന്നഗശയന - പരശ് - ചാപ്പ് , കമലനയന - ഘണ്ട, പരിപാലയ - പന്തുവരാളി - രൂപകം)സദാശിവബ്രഹ്മേന്ദ്രരുടെ തത്ത്വചിന്താപരങ്ങളായ കൃതികളോടു കിടനിൽക്കുന്ന കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് (ഉദ്ദാ: കലയേ ശ്രീ കമല നയനചരണെ -ചെഞ്ചുരുട്ടി - രൂപകതാളം, സ്‌മരഹരി പാദാരവിന്ദം-ശ്യാമരാഗം- ആദിതാളം, കാരണം വിനാ കാര്യം -കാംബൊജി രാഗം മിശ്രചാപ്പു താളം). സ്വാതി തിരുനാൾ രചിച്ചിട്ടുള്ള വർണ്ണങ്ങൾ ഉന്നത സൃഷ്ടികളായി നിലകൊള്ളുന്നു. വർണ്ണങ്ങൾ നിർമ്മിക്കുന്നതിൻനിർമ്മിക്കുന്നതിന് അഗാധപാണ്ഡിത്യം ആവശ്യമാൺആവശ്യമാണ്. ഈ ഗാനരൂപത്തിൽ രാഗത്തിന്റെ വിവിധ വശങ്ങളെ സന്തുലിതമാ‍യി പ്രകടിപ്പിക്കേണ്ടതുണ്ട്. താനവർണ്ണം, പദവർണ്ണം, അടതാളവർണ്ണം എന്നിങ്ങനെ വൈവിധ്യമേറിയ വർണ്ണങ്ങൾ സ്വാതിതിരുനാൾ രചിച്ചിട്ടൂണ്ട്. രൂപകം, ആദി, അട എന്നീ താളങ്ങളിൽ ഏകദേശം 23 വർണ്ണങ്ങൾ അദ്ദേഹം രചിച്ചിട്ടുള്ളതായി കാണാം. അദ്ദേഹത്തിന്റെ വർണ്ണങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിൻഅദ്ദേഹത്തിന് നാട്യശാസ്ത്രത്തിലുണ്ടായിരുന്ന അഗാധപാണ്ഡിത്യം മനസ്സിലാകും. പല വർണ്ണങ്ങളിലും അടങ്ങിയിരിക്കുന്ന സ്വരങ്ങൾ ഭരതനാട്യത്തിലെ ജതിക്കനുസൃതമായാണദ്ദേഹം രചിച്ചിട്ടുള്ളത്. അദ്ദേഹം മോഹനകല്യാണി എന്ന രാഗത്തിലാണ് ആദ്യമായി കീർത്തനം രചിച്ചത് (സേവ്യ ശ്രികാന്തം വരദം - ആദിതാളം) മോഹിനിയാട്ട പദങ്ങളിൽ അനവധി എണ്ണം അദ്ദേഹം രചിച്ചതാണ്. കുറിഞ്ഞി രാഗത്തിലുള്ള [[അളിവേണിയെന്തുചെയ്‌വൂ|അളിവേണി]] സുരുട്ടി രാഗത്തിലുള്ള [[അലർശരപരിതാപം]] തുടങ്ങിയവ വളരെ പ്രസിദ്ധമായ പദങ്ങളാണ്. {{തെളിവ്}} തിരുവനന്തപുരം കൊട്ടാരത്തിലെ നവരാത്രി മണ്ഡപത്തിൽ സരസ്വതീപൂജയോടനുബന്ധിച്ച് സ്വാതിതിരുനാൾ കൃതികൾ ഒൻ‌പതുദിവസങ്ങളിലായി ആലപിച്ചുവരുന്നു.
 
{| class="wikitable sortable"
"https://ml.wikipedia.org/wiki/സ്വാതിതിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്