"ഡൊറോത്തി ഗിബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
ഡൊറോത്തിയുടെ ജീവിതത്തിലെ ഏറ്റവും അറിയപ്പെടുന്ന വശമാണ് ടൈറ്റാനിക് സിനിമയിലെ വേഷം. തന്റെ മാതാവിനോടൊപ്പം ഇറ്റലിയിൽ ആറാഴ്ചത്തെ അവധിക്കുശേഷം, ഫോർട്ട് ലീയിൽ എക്ലെയർ നിർമ്മാണക്കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രങ്ങളിലെ വേഷത്തിനായി ടൈറ്റാനിക്കിൽ അവർ മടങ്ങുകയായിരുന്നു. മഞ്ഞുകട്ടയുമായി കൂട്ടിയിടിച്ച് കപ്പൽ അപകടത്തിൽപ്പെട്ട രാത്രിയിൽ സ്ത്രീകൾ ലോഞ്ചിൽ സുഹൃത്തുക്കളോടൊപ്പം ബ്രിഡ്ജ് കളിക്കുകയായിരുന്നു. അവരുടെ രണ്ട് ഗെയിം പങ്കാളികളുമായി ആദ്യമിറക്കിയ ലൈഫ് ബോട്ട് #7 ൽ  അവർ രക്ഷപ്പെട്ടു.<ref>Walter Lord, ''A Night to Remember'' (1955), p. 53</ref> കാർപാത്തിയ എന്ന രക്ഷാ കപ്പലിൽ ന്യൂയോർക്കിൽ എത്തിയ ശേഷം കപ്പൽ മുങ്ങിത്താഴുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയിൽ പ്രത്യക്ഷപ്പെടാൻ ഡൊറോത്തിയെ അവളുടെ മാനേജർ പ്രേരിപ്പിച്ചു. ഒരു റീൽ മാത്രമുള്ള ഈ നാടകീയ ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല രംഗ രചനയും അവർ നിർവ്വഹിച്ചു. ആ രാത്രി ടൈറ്റാനിക്കിൽ അവൾ ധരിച്ച അതേ വേഷമായ വെളുത്ത സിൽക്ക് സായാഹ്ന വസ്ത്രവും സ്വെറ്ററും പോളോ കോട്ടും ധരിച്ച് സിനിമയിലും അവൾ പ്രത്യക്ഷപ്പെട്ടു.<ref>Chauncey L. Parsons, "Dorothy Gibson From the Titanic: An Account of the Shipwreck by an Actress who Went Through it," ''New York Dramatic Mirror'', May 1, 1912, p. 13</ref>
 
''സേവ്ഡ് ഫ്രം ദ ടൈറ്റാനക്''  അമേരിക്കയിലും[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലും]] ബ്രിട്ടനിലും [[ഫ്രാൻസ്|ഫ്രാൻസിലും]] വൻ വിജയമായിരുന്നുവെങ്കിലും,<ref>''Cine-Journal'', June 29, 1912, p. 32</ref> 1914 ൽ ന്യൂജേഴ്‌സിയിലെ എക്ലെയർ സ്റ്റുഡിയോയിൽ ഉണ്ടായ അഗ്നിബാധയിൽ ഈ ചിത്രത്തിന്റെ അറിയപ്പെടുന്ന ഒരേയൊരു പ്രിന്റും നശിപ്പിക്കപ്പെട്ടു.<ref>17 March 1914 studio fire at Eclair Films America, Fort Lee, NJ. {{cite web|url=http://www.fortleefilm.org/studios.html|title=Eclair American Company|access-date=27 February 2014|publisher=Fort Lee Film Commission|archive-url=https://web.archive.org/web/20110425014840/http://www.fortleefilm.org/studios.html|archive-date=April 25, 2011|url-status=dead|df=mdy}}</ref> ചലനചിത്രം നഷ്ടപ്പെടുന്നത് നിശബ്ദ കാലഘട്ടത്തിലെ ഏറ്റവും വലിയ സംഭവമായി ചലച്ചിത്ര ചരിത്രകാരന്മാർ കണക്കാക്കുന്നു.<ref>Thompson, p. 18</ref> അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മിച്ച ആദ്യ ഫീച്ചർ സിനിമകളിലൊന്നിലെ അഭിനയം (''ഹാൻഡ്സ് എക്രോസ് ദി സീ'', 1911), ആദ്യത്തെ അമേരിക്കൻ നിർമ്മിത പരമ്പര അല്ലെങ്കിൽ ചാപ്റ്റർ പ്ലേയിലെ അഭിനയം (''ദി റിവഞ്ച് ഓഫ് സിൽക്ക് മാസ്ക്സ്'', 1912), ഒരു ചലച്ചിത്ര വ്യക്തിത്വത്തിന്റെ (ജനുവരി 1912) ആദ്യത്തെ പരസ്യമായി പ്രത്യക്ഷപ്പെടൽ എന്നിവ ഡൊറോത്തി ഗിബ്സന്റെ മറ്റ് ആദ്യകാല നേട്ടങ്ങളിൽ ഉൾപ്പെടുന്നു.<ref>Bigham, pp. 28, 50, 42</ref> ഡൊറോത്തി 1912 മെയ് മാസത്തിൽ അകാലത്തിൽ വിരമിക്കുന്ന സമയത്ത് സമകാലിക മേരി പിക്ക്ഫോർഡിനൊപ്പം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര നടിയായിരുന്നു അവർ. ഒരു ഹ്രസ്വവും എന്നാൽ സംഭവബഹുലവുമായ സിനിമാജീവിതത്തിൽ, അവർ ഏകദേശം 22 എക്ലെയർ കമ്പനി സിനിമകളിലും ലുബിൻ, IMP സ്റ്റുഡിയോകളിൽ ആയിരിക്കുമ്പോൾ നിരവധി ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഒരു ആലാപന കരിയർ<ref>"Auto Suit is Settled," ''New York Times'', May 22, 1913, p. 2</ref> പിന്തുടരുന്നതിനായി സിനിമ ഉപേക്ഷിച്ച ഡൊറോത്തിയുടെ വേദിയിലെ അവളുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം മാഡം സാൻസ്-ജീനിലെ മെട്രോപൊളിറ്റൻ ഓപ്പറ ഹൗസിലേതായിരുന്നു (1915).
 
== സ്വകാര്യജീവിതം ==
"https://ml.wikipedia.org/wiki/ഡൊറോത്തി_ഗിബ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്